താൾ:CiXIV131-4 1877.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 183 —

ന്മാരെ ഗണ്യമാക്കാതെയും തനിക്കു താന്തന്നെ മതിയെന്നുള്ള അഹംഭാ
വത്തോടുകൂടി ജാതിക്കും മതത്തിനും ചേരാത്തതായ ഓരോ അപരാധ
ങ്ങളിൽ ഉല്ലസിച്ചു നടക്കുന്നവരായ ബാല്യക്കാരിൽ എത്രയോ ആളുകൾ
ഇന്നും നമ്മുടെ സമീപെ ഉണ്ടു. പാങ്ങും താങ്ങും ഉള്ളവരായ തങ്ങളുടെ
സമപ്രായക്കാർ ഒരു വിധത്തിൽ മോടിയോടു നടക്കുന്നതിനെ കണ്ടിട്ടു, അ
വരിലും മാറ്റേറിയ വേഷം വേണം, എന്നു ഭാവിച്ചു തങ്ങൾക്കു ആദായം
ഇത്രമാത്രമെന്നു ചിന്തിക്കാതെ ഉടൽ തന്നെ ഒരുകൂട്ടം മേത്തരമായ വസ്ത്ര
വും, നല്ലതിൽ ഒരു ജോടു മുട്ടുചെരിപ്പും ചീട്ടപ്രകാരം അടുത്ത ഒരു ശാപ്പി
ൽനിന്നു മാസപ്പടി കൂടുമ്പോൾ പണം കൊടുക്കുമെന്നുള്ള കരാറിന്മേൽ
വരുത്തി കോമളവേഷധാരിയായി തന്റെ മേല്പറഞ്ഞ ചങ്ങാതിമാരുടെ
കൂടെ ഉലാസുന്നതു കണ്ടാൽ, ചിലൎക്കു എത്രയും കൌതുകവും, ഈ പൊണ്ണ
ന്റെ അവസ്ഥകൾ അറിഞ്ഞ വേറെ ചിലക്കു് എത്ര സങ്കടവും ഉണ്ടാകു
ന്നു. ഈ മേനിക്കൊതിയന്റെ ദുൎമ്മോഹത്താൽ ഉണ്ടാകുന്നതായ അഛ്ശ
നമ്മമാരുടെ ശാസനയും കാണികളുടെ ആക്ഷേപവും തന്റെ ഭ്രാന്തിനെ
ലേശംപോലും ശമിപ്പിക്കുന്നില്ല. പിന്നെയോ, നാൾ ചെല്ലുമളവിൽ ത
ന്റെ ദുൎമ്മോഹം അസാധാരണയായി വൎദ്ധിച്ചു മുമ്പേത്തതിൽ അതിമ
ത്തരായ ചങ്ങാതികളോടു കൂറു കെട്ടി വേറെയും വേണ്ടാസനങ്ങളിൽ ഇ
ഷ്ടപ്പെടുന്നു. ഈ തരക്കാരെ ആകുന്നു നാം കൂടക്കൂട തവാരണകളിലും ചി
ലപ്പോൾ പെരുവഴികളിലും നഗ്നന്മാരായും ബോധമില്ലാതെയും കാണു
ന്നതു. അല്പം വിദ്യയും അറിവും ലഭിച്ചതിനാൽ വല്ല ചില്ലറയായ ഉദ്യോ
ഗത്തിൽ പ്രവേശിക്കുമ്പോൾ തന്നെത്താൻ മറന്നുപോകുന്നതു ബാല്യക്കാ
രുടെ സാധാരണ പതിവാകുന്നു. എന്നാൽ ഗതികെട്ടവൻ തൻ പാ
ങ്ങു വിചാരിയാതെ മട്ടു വിട്ടു പ്രവൃത്തിക്കുന്നതു അണ്ണാക്കൊട്ടൻ ആന
യോളം വായ തുറപ്പാൻ മോഹിക്കുന്നതിനു തുല്ല്യമല്ലയോ? പട്ടുകരയൻ
പാവുമുണ്ടും വെള്ളയിൽ ഒരു കുടുത്തയും ഒരു മദ്രാസ ഉറുമാലും പോരാ
ത്ത പക്ഷം ഒരു ജോടു തൃശ്ശിനാപ്പള്ളി ജൂത്തിയും നല്ലതും മോഹകരവുമാ
യ ചമയമത്രെ. ഇതിന്നു അധികചിലവു ഇല്ലാത്തതും ഒരു മാതിരിക്കാൎക്കു
എല്ലാൎക്കും കഴിവുള്ളതുമാകുന്നു. എന്നാൽ ഇതുകൊണ്ടു തൃപ്തിപ്പെടാത്ത
കാകൻ അരയന്നമാവാൻ ഭാവിച്ചതുപോലെ തന്റെ അല്പയറിവിനാൽ
വഞ്ചിക്കപ്പെട്ടു ഒരു ക്ഷണംകൊണ്ടു ജാതിയിൽനിന്നും കുലത്തിൽനിന്നും
ഭേദപ്പെടുവാനും വരവിലും അധികമായ ചിലവു ചെയ്തു കൊശി എടുപ്പാ
നും ഭാവിക്കുന്നതു മുടിവിന്റെ ആരംഭമാകുന്നു. ഇങ്ങിനെ ഉള്ളവൻ അ
ധികനാൾ ചെല്ലുന്നതിന്നു മുമ്പു തന്നെ തന്റെ നിത്യവൃത്തിക്കുള്ള വഴിയി
ല്ലാതെ ദുരിതത്തിൽ മുഴുകി, തനിക്കുണ്ടായിരുന്ന പ്രഭാവത്തിന്നടുത്ത അ
ലങ്കാരങ്ങൾ തൽക്ഷണംകൊണ്ടു ഇല്ലാതെയായി, പരജനങ്ങളിൽ നിന്നുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/187&oldid=186883" എന്ന താളിൽനിന്ന് ശേഖരിച്ചത്