താൾ:CiXIV131-4 1877.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 182 —

വശ്യപ്പെട്ട സഹായാനുകൂലങ്ങളും വന്നു കൂടുന്നതു നിൎണ്ണയമെന്നുള്ള ഉപ
ദേശമാകുന്നു.

SENSUALITY.

ചിററിമ്പങ്ങൾ.

അറിവു വൎദ്ധിച്ചും സ്വാതന്ത്ര്യം പെരുകിയും വരുന്ന ഇക്കാലത്തു മനു
ഷ്യൎക്കു അടക്കശീലവും വിനയവും സാധാരണയായി ഉണ്ടാകേണ്ടതു അ
ത്യാവശ്യമാകുന്നു. പഴമക്കാരായ മലയാളികളിൽ വളരെ ആളുകൾ താങ്ക
ളുടെ ചെറുപ്പത്തിൽ കണ്ടു കേട്ടിട്ടില്ലാത്തതായ പലവിധ കോലങ്ങളും, ത
ങ്ങളുടെ വാൎദ്ധക്യകാലത്തു കണ്ടു അതിന്റെ അവസ്ഥപോലെ സന്തോ
ഷത്തിന്നോ ദുഃഖത്തിന്നോ ഇടവരുന്നതും നാം നാൾതോറും എന്നപോ
ലെ കണ്ടു പോരുന്നു. ഈ മാററങ്ങൾക്കു ഹേതുവായി തീൎന്നതു നാഗരീക
മെന്നു സമ്മതിക്കാത്ത ആളുകൾ തുലോം ദുൎല്ലഭമേയുണ്ടാവു. മനുഷ്യർ ത
മ്മിൽ തമ്മിൽ നിരപ്പും സ്നേഹവും ഉണ്ടാക്കുന്നതും ഒരിക്കലും പോയി കാ
ണ്മാൻ ഇടയാകാത്ത ജാതിയുടെയും രാജ്യത്തിന്റെയും അവസ്ഥകൾ ഇ
ന്നിന്നതെന്നു അറിയിക്കുന്നതും ക്ഷേമാദികളായ സൌഭാഗ്യങ്ങൾ രാജധാ
നിമുതൽ പുലച്ചാളവരെ വാഴുമാറാക്കുന്നതും ഈ മഹാ യന്ത്രമത്രെ. ഈ
യന്ത്രശക്തി ഈ മലയാളക്കോണിലൊട്ടും ഏറക്കുറയ വ്യാപിച്ചു, തന്റെ ശു
ചികരമായ ഫലത്തിൽനിന്നു വളരെ ആളുകളെ അനുഭവസ്ഥരാക്കുന്നുണ്ടു
എന്നതിലേക്കുള്ള യാതൊരു വാദവുമില്ല. എങ്കിലും ചില സംഗതികളിൽ
വിചാരത്തിന്നു എതിരായ ഭവിഷ്യം നേരിട്ടു പോകുന്നുണ്ടു. ഇതിന്റെ കാ
രണം സംസൎഗ്ഗദോഷം അത്രെ. പരദേശഭാഷ പഠിക്കുന്നതിനാൽ തദ്ദേ
ശാചാരം ഉപേക്ഷിക്കേണ്ടതോ, അതിന്നു നിൎബ്ബന്ധിക്കേണ്ടതോ ആവശ്യ
മല്ല. പശ്ചിമദേശക്കാരായ വെള്ളക്കാർ മലയാളികളുടെ ഇടയിൽ വിത
ച്ചിട്ടുള്ള നല്ല വിത്തുകൾ അതതിന്നു തക്കതായ ഫലത്തെ പുറപ്പെടീക്കു
ന്നതിന്നു പകരം തന്നിഷ്ടം, അഹംഭാവം എന്നീ ദുൎല്ലക്ഷണങ്ങൾ കലൎന്നു,
കാഴ്ചയിൽ ഒരു വിധവും പ്രവൃത്തിയിൽ മറ്റൊന്നുമായ ഇരഭാവങ്ങൾ ഒ
രുവനിൽ കാണായ്വരുന്നതു വിത്തിന്റെയും വാളുന്നവന്റെയും ആകായ്ക
യാലല്ല. ഞാറിന്നു ഇടുന്ന വളത്തിന്റെയും ചിലപ്പോൾ നിലത്തിന്റെ
യും തരമല്ലായ്കയാലാകുന്നു, എന്നു വിശേഷാൽ പറയേണ്ടതില്ലല്ലൊ. സാ
ധാരണ ജനങ്ങളെ പൊതുവിൽ ബാധിച്ചിരിക്കുന്ന ബാധ അവരവരുടെ
ശക്തിക്കു അപ്പുറമായുള്ളതിനെ മോഹിക്കുന്നതാണെന്നുള്ളതു മിക്ക ആളു
കൾക്കും നാൾതോറും ദൃഷ്ട്യ ബോദ്ധ്യമായ്വരുന്നുണ്ടു. അല്പം വിദ്യ സമ്പാ
ദിച്ചതിന്റെ ശേഷം തന്റെ സമന്മാരായിരുന്നവരെ അശേഷം ബഹുമാ
നമില്ലാതെയും, തന്റെ അല്പ അറിവിന്നു കാരണമാക്കിയ മാതാപിതാക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/186&oldid=186881" എന്ന താളിൽനിന്ന് ശേഖരിച്ചത്