താൾ:CiXIV131-4 1877.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 181 —

സ്ഥൻ മുമ്പാകെ കേവലം ഇല്ലാതായി പോകുന്നതു ഈ കാലത്തു നാം
കൂടക്കൂട കണ്ടു ബോധിക്കുന്നുണ്ടല്ലൊ. വിചാരബുദ്ധിയും അതുപോലെ
വാഞ്ച്ഛിക്കത്തക്ക ഒരു ലക്ഷണമാകുന്നു. നോട്ടത്തിന്നു കോട്ടമില്ലെന്നുള്ള
പഴഞ്ചൊൽ ഒരിക്കലും തെറ്റിപ്പോവാൻ പാടുള്ളതല്ല. ഏതെങ്കിലും ഒരു
പ്രവൃത്തിക്കു തുനിയുമ്പോൾ അതിനാൽ ഉണ്ടാകുന്ന ഭവിഷ്യം ഏതുപ്ര
കാരമുള്ളതെന്നു മുൻകൂട്ടി ആലോചിക്കേണ്ടതു അത്യാവശ്യവും വിചാരമി
ല്ലാതെ ചെയ്യുന്ന പ്രവൃത്തിയിൽനിന്നു ഭയങ്കരമായ ഭവിഷ്യങ്ങൾ ഉണ്ടാകു
ന്നതിന്നു എളുപ്പമുണ്ടാകയാലും കാൎയ്യാകാൎയ്യങ്ങളെ തിരിച്ചറിയുന്നതിന്നു മ
നുഷ്യൎക്കു ആവശ്യപ്പെട്ട ബുദ്ധി തരപ്പെട്ടിരിക്കുമ്പോൾ തന്നിഷ്ടമായും വി
ചാരം കൂടാതെയും യാതൊരു കാൎയ്യത്തിലും ഏൎപ്പെടുന്നതു ശരിയല്ല ആ
ലോചനക്കു സൂക്ഷ്മമില്ലായ്കയാൽ ചില സംഗതികളിൽ അനിഷ്ടകരമാ
യ സംഭവങ്ങൾ യദൃഛ്ശയാൽ നേരിടും, എങ്കിലും വിചാരത്തോടും ആ
ലോചനയോടും ചെയ്യുന്ന കാൎയ്യങ്ങളുടെ സംഭവങ്ങൾ മിക്കപ്പോളും സ
ന്തോഷകരമായി വരുന്നു. പ്രവൃത്തിയിൽ വിശ്വസ്തത മനുഷ്യർ അണ
യേണ്ടിയ വിലയേറിയ ആഭരണങ്ങളിൽ ഒന്നാകുന്നു. എല്ലാവരും യജമാ
നന്മാരായി വരുന്നതു അസാദ്ധ്യമല്ലയോ, ഏതു മഹാനും സൂക്ഷ്മപ്രകാരം
മറ്റൊരാളിന്നു ചില പ്രവൃത്തികൾ കഴിച്ചു കൊടുപ്പാൻ ഒരു വിധത്തിൽ
ബാദ്ധ്യസ്ഥനാകുന്നു, എന്നു സന്ദേഹമില്ലാത്തതിനാൽ അവരവൎക്കുള്ള
തൊഴിലിലും വ്യാപാരത്തിലും ക്രമവും വിശ്വസ്തതയും ഉണ്ടാ‍യാൽ സ്നേ
ഹിതരും സഹായികളും വിചാരിക്കാതുള്ള ഇടങ്ങളിൽനിന്നും കൂടി ഉണ്ടാ
കും, അങ്ങിനെ തന്നെ സ്നേഹശീലവും ശത്രുമുഖേന ഒരു കൊത്തളം ആ
കുന്നു. മനുഷ്യർ പ്രകൃതിയാൽ ഒരുപോലെയുള്ളവരാകയാൽ ഒരുവൻ മ
റ്റവനിലും ഉയൎന്നവൻ എന്നുള്ള അഹങ്കാരം വിഹിതമായതല്ല. വിദ്യയും
സമ്പത്തും ഉണ്ടാകുന്നതു ഇന്നയാൾക്കു, എന്നു ക്ലിപ്തപ്പെടുത്തി കൂടായ്കയാൽ
മനുഷ്യൎക്കു തമ്മിൽ തമ്മിൽ സ്വഭാവേന ഉള്ള സംബന്ധം അറുത്തുകള
യേണ്ടതല്ല. അന്യോന്യ സ്നേഹത്താൽ അസംഖ്യ നന്മയുണ്ടാകുന്നതു
പോലെ അന്യോന്യ വിരുദ്ധത്താൽ അനേകം ദുൎഘടങ്ങളും വന്നു ഭവി
ക്കുന്നു. ആകയാൽ ഇതിനാൽ ഞങ്ങളുടെ വായനക്കാർ ഗ്രഹിപ്പാൻ ഞ
ങ്ങൾ ആഗ്രഹിക്കുന്നതു ഓരോരുത്തൻ ഇത്രമാത്രം ഉള്ളവൻ, എന്നു തന്നെ
ത്താൻ അറിഞ്ഞു തമ്മിൽ തമ്മിൽ മൎയ്യാദയും അവന്നവന്നു ഏല്പിക്കപ്പെ
ട്ട പ്രവൃത്തിയിൽ ചതിയും വഞ്ചനയും കാണിക്കാതെ വിശ്വസ്തതയും
നേരും. ഏതുകാൎയ്യവും പ്രവൃത്തിക്കുമ്പോൾ അതിന്റെ തീൎച്ച ഇന്നതാ
കുമെന്നുള്ള മുന്നാലോചനയും തന്നെത്താൻ സ്നേഹിക്കുംപ്രകാരത്തിൽ
മറ്റുള്ളവരോടു സ്നേഹവും ഉണ്ടായാൽ, അവന്നു തന്റെ ഇല്ലത്തും കുല
ത്തിലും ക്ഷേമവും നാട്ടിലെങ്ങും ബഹുമതിയും പരജനങ്ങളിൽനിന്നു ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/185&oldid=186879" എന്ന താളിൽനിന്ന് ശേഖരിച്ചത്