താൾ:CiXIV131-4 1877.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 180 —

ന്നാൽ സാക്ഷാൽ നല്ല പേർ സമ്പാദിച്ചിട്ടുള്ള ഒരാളിന്റെ അവസ്ഥ ഇ
ങ്ങനെയല്ല. അവൻ എത്ര നിൎഗ്ഗതിക്കാരനും കുലബലമില്ലാത്തവനും ആ
യാലും, അവൻ എത്ര പ്രസിദ്ധവഞ്ചകന്മാരുടെ ഇടയിൽ അകപ്പെട്ടാലും
അഭ്രത്തിന്നിടയിൽ പതിക്കപ്പെട്ട രത്നംപോലെ അവന്റെ മാനത്തിന്നും
ശോഭക്കും യാതൊരു ഭംഗവും വരുന്നില്ല. അവൻ സാമൂഹ്യസ്ഥിതിയിൽ
നാൾതോറും ഉയൎന്നു വരികയും, അവന്റെ നടപ്പിന്നു ദിവസേനാൽ മാ
റ്റുകൂടിയും ജനസ്വാധീനത്തിൽ അവൻ വൎദ്ധിച്ചും വരുന്നതു പ്രത്യക്ഷ
മാകുന്നു. വളരെ നിൎദ്ധനനായ ഒരുവന്നു നല്ല നടപ്പിനാൽ ഉണ്ടാകുന്ന
ബഹുമതി ഒരു കാലവും ക്ഷയിക്കുന്നതല്ല. മാനുഷസ്വഭാവം വിദ്വാന്മാർ
തരം തിരിച്ചിട്ടുള്ളതു. സാത്വികം, രാജസം, താമസം എന്നിങ്ങിനെ മൂന്നു
ഇതങ്ങളിലാകുന്നു. ഇതിൽ സാത്വികം എന്നതു സൌമ്യശീലം, പരമാൎത്ഥ
ത, അടക്കം മുതലായ മോഹിക്കത്തക സൽഗുണങ്ങൾ ചേൎന്നിട്ടുള്ളതും ഒ
രു കാലവും ഒരുത്തനാലും ത്യജിക്കപ്പെടത്തക്കതും അല്ല. ഈ വകക്കാരിൽ
പരജനങ്ങൾക്കു ഒരു സ്ഥിരമായ വിശ്വസ്തതയുണ്ടാകയും, അതിനാൽ ഏ
വരിൽനിന്നും ബഹുമതി സിദ്ധിക്കയും ചെയ്യുന്നു. എന്നാൽ ഈ സൽഗു
ണം ഏതു സ്ഥിതിയിലുള്ള മനുഷ്യൎക്കും ഉണ്ടാവാൻ പാടുള്ളതു തന്നെയെ
ങ്കിലും കാലപ്പഴക്കത്താലല്ലാതെ ഉടനടി സാധിക്കുന്നതല്ലായ്കയാൽ, അ
ഹംഭാവികളായ ചില മാനപ്രിയൎക്കു സ്വഭാവത്താൽ ഇല്ലാത്തതായ സ
ൽഗുണം കാണിക്കേണമെന്നും അതിനാൽ ഒരു നാഴികകൊണ്ടു ജനസ
മ്മതമുണ്ടാക്കേണമെന്നും മോഹിച്ചു, അവർ ചില നാട്യങ്ങൾ കാണിക്കു
ന്നു. എന്നാൽ ഈ കാഴ്ചജലത്തിൽ വരക്കുന്ന വരപോലെ മാഞ്ഞുപോ
കുന്നതിനാലും ഈ വക ദുൎമ്മോഹികൾക്കു കാലതാമസം സഹിച്ചു കൂടാ
ത്തതിനാലും, നല്ല നടത്തം അസാദ്ധ്യമെന്നുള്ള വിചാരത്താൽ അതിക്ര
മിക്കപ്പെട്ടു, തങ്ങൾക്കു സ്വഭാവികമായുള്ള ചിത്രം വെളിപ്പെട്ടു പോകുന്നതു
നാം കണ്ടു ബോധിക്കുന്നുണ്ടു . നല്ല നടപ്പിന്റെ അംശങ്ങളാകുന്ന ല
ക്ഷണങ്ങൾ പലതുണ്ടു. ഇതിൽ മുഖ്യമായതു നടത്തത്തിലും സംഭാഷണ
ത്തിലും ഉള്ള മൎയ്യാദ, വിചാരബുദ്ധി, പ്രവൃത്തിയിൽ വിശ്വസ്തത, ഏവ
രോടും സ്നേഹശീലം എന്നിവയാകുന്നു.

ഇവ ആൎക്കുണ്ടോ അവർ നല്ല നടപ്പുകാരെന്നുള്ള പ്രസിദ്ധം നി
സ്സംശയമായുണ്ടായും, കാണികളിൽനിന്നുള്ള ആധാരത്തിന്നും പാത്രന്മാ
രായും വരുന്നു. കാരണം മൎയ്യാദക്കു ശത്രു ഇല്ലെന്നു പ്രമാണമുള്ളതു പോ
ലെ മൎയ്യാദക്കാരനു ഒരിക്കലും മുട്ടും ആക്ഷേപവുമുണ്ടാകുന്നില്ല. ഏതു ക
ഠിന ഹൃദയക്കാരെയും സ്നേഹിതരാക്കുവാൻ മൎയ്യാദ എതിരില്ലാത്ത പ്രാപ്ത
നും വിശ്വസിപ്പാൻ കൊള്ളാവുന്ന സ്നേഹിതനും ആകുന്നു. കോപശീല
പ്രയോഗത്താൽ ഉത്ഭവിക്കുന്ന ഏതൊരു കലശലും മൎയ്യാദ എന്ന മദ്ധ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/184&oldid=186877" എന്ന താളിൽനിന്ന് ശേഖരിച്ചത്