താൾ:CiXIV131-4 1877.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

ഭാവപ്രകാരം അവർ ഇടയരെങ്കിലും കവൎച്ചാതല്പരന്മാരാകയാൽ ഒട്ടക
ങ്ങളെകൊണ്ടു പലപ്പോഴും കവൎച്ചയാത്ര ചെയ്യുന്നു. അവർ 50ൽ പരം
ഗോത്രങ്ങളായി വിഭാഗിക്കപ്പെട്ട എല്ലാ പ്രധാനികളിലും കെലാത്തിലെ
പ്രധാനി തലവൻ തന്നെ. അതിലെ സംസ്ഥാനങ്ങളാവിതു: കെളാത്ത്
(Kelat) സരവാൻ (Sarawan) കച്ചാകുന്താപ് (Katcha Gundawa)
ചാലാപാൻ (DscheIawan) ലസ്സ് (Lass) മെഗ്രാൻ (Mekran) ഇവ ത
ന്നെ മുഖ്യസ്ഥലമായ കെളാത്ത് പട്ടണം 7000 കാലടി കടലിനേക്കാൾ
ഉയൎന്നു ഒരു ഇടുക്കുതാഴ്വരയിൽ ശാൎമ്മിൎദൻ എന്ന കുന്നിൻറ സമീപത്തു
കിടക്കയും ചെയ്യുന്നു. നവെമ്പ്ര മാസം തുടങ്ങി ഫിബ്രുവരിവരെ അവിടെ
ഹിമവൎഷം ഉണ്ടു. പട്ടണത്തിലെ ജനസംഖ്യ 12000 തന്നെ.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

ആസ്യാ Asia.

ബങ്കാളസംസ്ഥാനം.- കാലികാത
യിൽ ൧൮൫൫ ആമതിൽ ജനിച്ച ൧൦൦൦ ഹിന്തു
ക്കുട്ടികളിൽനിന്നു ൫൯൬ ഉം, ൧൦൦൦ മുഹമ്മദീ
യ കുട്ടികളിൽനിന്നു ൭൩൫ ഉം ഒരു കൊല്ലം
തികയാതെ മരിച്ചിരിക്കുന്നു. അൎദ്ധ യൂരോപ്യ
രായ യുരാസ്യക്കുട്ടികളുടെ മരണം ഹിന്തുക്കളു
ടെതിലും യൂരോപ്യകുട്ടികളുടെ മരണത്തുക
യുരാസ്യരുടേതിലും കുറയുന്നു. അതിന്റെ സം
ഗതി എന്തു പോൽ. പുറനാട്ടിൽ ഉള്ളതിനെ
ക്കാൾ നഗരങ്ങളിൽ വിശേഷിച്ചു കുട്ടികളുടെ
ചാവു ഏറുന്നതു ആൾ പിടിപ്പതു പാൎക്കുന്ന ഇ
ടങ്ങളിൽ വായു പെരുത്തു ദുഷിച്ചു പോകുന്ന
തിനാൽ തന്നെ. വിശേഷിച്ചു നാട്ടുകാർ ഈ
റ്റില്ലത്തിലോ ഈറ്റയിലോ ഉള്ള ഒരു വക
വായുവെ തീച്ചട്ടിവെച്ചു മുഴുവനും വിടക്കാക്കീ
ട്ടു പുറത്തുനിന്നു നല്ല വായുവെ കടക്കാതാക്കു
ന്നതു കൊണ്ടു അതിലേ വായു മുതിൎന്നവൎക്കു ഓ
രോ കേടുവരുത്തുകയും പ്രത്യേകമായി പച്ച
പൈതങ്ങളെ വേഗം വാട്ടികളകയും ചെയ്യുന്നു
വിഷവായുവായി തീരുന്നു എന്നറിയേണം. മു
ഹമ്മദീയർ തങ്ങളുടെ സ്ത്രീകളെ ഹിന്തുക്കളിൽ
അധികം പൂട്ടി വെക്കുന്നതു നിമിത്തം അവ
രുടെ ഇടയിൽ കുട്ടികളുടെ ചാവു മികെച്ചതു,
അറിയായ്മ ഓരോ നന്മയെ കെടുക്കയും പല
തിന്മയെ ഉണ്ടാക്കയും ചെയ്യുന്നു എന്നു കണ്ടാൽ
അതിന്നു മറുമരുന്നു വേണമല്ലോ.

ബങ്കാള ഉൾക്കടലിൽ ഇതിന്നിടെ രണ്ടു
വൻ ചുഴലിക്കാറ്റുകൾകൊണ്ടു ഗംഗയുടെ
അഴിമുഖനാടുകൾക്കും നാട്ടുകാൎക്കും ചൊല്ലിത്തീ
രാത്ത അപായസങ്കടങ്ങൾ നേരിട്ടിരിക്കുന്നു.
ആ ഉൾക്കടലിൽ കൊല്ലന്തോറും തുലാമാസ
ത്തിൽ വഞ്ചുഴലിക്കാറ്റു അടിക്കുന്നതു പതിവ
ത്രെ. ആയതു മലയാളത്തിലെ വൎഷക്കാറ്റാ
കുന്ന തെക്കു പടിഞ്ഞാറു കാറ്റിന്നും ചോഴമ
ണ്ഡലത്തിലുള്ള മഴക്കാറ്റായ വടക്കു കിഴക്ക
ന്നും തമ്മിലുള്ള അങ്കപ്പോർ എന്നു പറയാം. വ
ടക്കുകിഴക്കൻ ജയം കൊണ്ടിട്ടെ തീരുന്നുള്ളു.
ഒക്തോബ്ര ഏഴു എട്ടാം തിയതികളിൽ ഉള്ള വ
ഞ്ചുഴലിക്കാറ്റു ബങ്കാള ഉൾക്കടലിന്റെ നടു
തൊട്ടു അതിന്റെ പടിഞ്ഞാറുള്ള, വിശാഖപട്ട
ണത്തോളം ചുറഞ്ഞു തിരിഞ്ഞു സഞ്ചരിച്ചതു.
അതിന്റെ ശേഷം ഒക്തോബരിന്റെ പോ
ക്കോടെ ഉൾക്കടലിന്റെ പടിഞ്ഞാറെ പാതി
യിൽ വടക്കു കിഴക്കനും കിഴക്കെ പാതിയി
ലോ പെരുത്തു മഴകൂടിയ തെക്കനും തെക്കു പ
ടിഞ്ഞാറനും അടിച്ചു ഉൾക്കടലിന്റെ നടു മയ്യ
ത്തിൽ തമ്മിൽ കെട്ടി പിടിച്ച പ്രകാരം ചങ്കീ
രിപോലെ (ഒക്തോബർ ൨൯-൩൧) ചുറഞ്ഞു
വലിയ പരപ്പുള്ള ഉൾക്കടലിലും ഗംഗയുടെ
അഴിപ്രദേശത്തും എത്രയും ഊക്കോടു അടിച്ചു
സഞ്ചരിച്ചു. ഇക്കുറി വിശേഷിച്ചു കിഴക്കെ
കരയിൽ കാറ്റിന്റെ അതിക്രമത്തെ അറി
വാൻ സംഗതി വന്നതു.
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/18&oldid=186607" എന്ന താളിൽനിന്ന് ശേഖരിച്ചത്