താൾ:CiXIV131-4 1877.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 175 —

എന്നാൽ കാൎയ്യസാദ്ധ്യം ആവിതു : 1. തുൎക്ക
പ്പടത്തലവനായ സുലൈമാൻ പാഷാവു എങ്ങ
നെ എങ്കിലും ഷിപ്ക കണ്ടിവാതിലിനെ കൈ
ക്കലാക്കേണ്ടതിന്നു രുസ്സരുടെ വാടികകളെ പീ
രങ്കികൊണ്ടു വെടിവെച്ച ശേഷം സെപ്തമ്പ്ര
7ാം൹ നിക്കോലൻ എന്ന കോട്ടയെ പിടിച്ചി
ട്ടും പിന്നീടു രുസ്സരോടു ആവതില്ലാഞ്ഞതിനാ
ൽ അതിനെ ഒഴിക്കേണ്ടി വന്നു. കുണ്ടിവാതി
ലിനെ കാക്കുന്ന ആ കോട്ടയും മറ്റു ചില വാ
ടികളും തുൎക്കരുടെ കൈയിൽ അകപ്പെടരുതു
എന്നു വെച്ചു രുസ്സർ വേണ്ടുന്ന തുണപ്പടകളെ
അയച്ചു തുൎക്കരെ തടുക്കയും തുൎക്കരുടെ പടത്ത
ലവൻ ആകട്ടെ അതിനെ കിട്ടീട്ടേ കഴിയൂ
എന്നു മുഷ്കോടെ എതിൎക്കയും ചെയ്യുന്നു.

2. പ്ലെവ്നാവിൽ വെച്ചു രുസ്സർ സെപ്തമ്പ്ര
11ാം ൹ തുൎക്കരിൽനിന്നു മൂന്നു കിടങ്ങുകളെ
(പുറന്തളങ്ങളെ) വല്ലാത പോർവെട്ടി പിടി
ച്ചു തുൎക്കരോ പിറ്റേന്നു ആറുപ്രാവശ്യം ചാ
വേറിനന്നു തക്ക പടക്കോളിനെ (attack) കഴിച്ച
ശേഷം അതിനെ വീണ്ടും രുസ്സരോടു പറ്റിച്ചു
കളഞ്ഞു. അന്നു രുസ്സൎക്കു പോരുന്ന സഹായം
ഇല്ലാതെ പോയതിനാൽ ഏറിയ ആൾ പട്ടു
പോയി. അവിടെ ഒസ്മാൻ പാഷാവു പടത്ത
ലവൻ.

ഇപ്പോഴത്തെ സ്ഥിതിയോ - 1. ജന്ത്രപ്പുഴ
വക്കത്തു മഹ്മദ് ആലി എന്ന പടത്തലവൻ
ലക്ഷത്തോളം പടയാളികളുള്ള സൈന്യത്തോ
ടു രുസ്സരെ എതിൎത്തു ഒരു വൻപട വെട്ടുവാൻ
ഭാവിക്കുന്നു.

2. പ്ലെവ്നാവിൻ അടുത്ത ഒസ്മാൻ പാഷാ
വിന്നു പോൎക്കോപ്പും കൊറ്റും കിട്ടിയെങ്കിലും
രുസ്സർ അവനെ വളെച്ചു പിടിപ്പാൻ ശ്രമിക്കു
ന്നു.

3. സുലൈമാൻ പാഷാവു കോയ്മയുടെ ഉ
ത്തമ പടയാളികളെ ഷിപ്ക കുണ്ടിവാതുക്കൽ
വെറുതെ കളഞ്ഞുവരുന്നു. അവരുടെ ഇട
യിൽ ചോരപ്പോക്കു ആരംഭിച്ചിരിക്കുന്നു.

4. രുസ്സൎക്കു പുതിയ തുണപ്പടകൾ എത്തി
യതും എത്തുന്നതും കൂടാതെ ഒരു പുതിയ സൈ
ന്യത്തെ ഒരുക്കുവാൻ പോകുന്നു. അവരുടെ
പടയാളികളിൽനിന്നു പലൎക്കും പനിയും പോ
ക്കും പിടിച്ചിരിക്കുന്നു.

5. റൂമിക്കോയ്മ ഒരു പുതിയ സൈന്യത്തെ
ഒരുക്കി വടക്കേ ബുൽഗാൎയ്യയിൽ അയപ്പാൻ
പോകുന്നു.

6. രുസ്സർ ദൂനാനദിയുടെ അഴിപ്രദേശമാ
യ സുലീനയെ കാളന്തോക്കു കൊണ്ടു വെടി
വെപ്പാൻ തുടങ്ങി. (ഒക്തോബർ 16൹)

൨. ആസ്യാവിലേ വൎത്തമാനം:-

കൌകസ് മലയിലേ അബ്കാസ്യരെ ശിക്ഷി
ക്കേണ്ടതിന്നും കടപ്പുറത്തുള്ള കോട്ടകളെ കാ
ക്കേണ്ടതിന്നും പോയ രുസ്സൎക്കു പലപ്രകാരം
ദീനം പിടിച്ചിരിക്കുന്നു. അൎമ്മിന്യ കൌകസു
കളുടെ അതിൎപ്പട്ടണമായ അലെക്ഷന്തർ പുരി
യിൽ വെച്ചു തുൎക്കർ രുസ്സരെ ജയിച്ചു പോൽ.
അലദ് ജമാഗിൽവെച്ചു ഒക്തോബർ 15൹ ഒ
രു വലിയ പട നടന്നു. അതിൽ രുസ്സരും തു
ൎക്കരും ജയിച്ചപ്രകാരം വിവാദിക്കുന്നു.

ൟ കഴിഞ്ഞ മാസത്തിലും പോർ നടക്കുന്ന
നാടുകളിൽ തക്ക കാൎയ്യസാദ്ധ്യം കാണുന്നില്ല
എന്നു വന്നാലും രുസ്സ്യയിലേ പ്രജകൾക്കു ത
ങ്ങളുടെ സേനാപതിമാരോടു വളരേ മുഷിച്ച
ലും റൂമിസ്ഥാനത്തിൽ ഇത്രോടം കിട്ടിയ ചെ
റിയ ജയങ്ങൾകൊണ്ടു സന്തോഷവും ഉണ്ടു.
ഇരുവകക്കാൎക്കു പെരുത്തു പ്രാപ്തിയുള്ള പട
യാളികൾ പട്ടിട്ടും മുറിവേറ്റിട്ടും ഉതകാതേ
പോയിരിക്കുന്നു. സൈന്യങ്ങൾ പരന്നിരി
ക്കുന്ന റൂമിസ്ഥാനത്തിൽ കുടിയാന്മാൎക്കു നേരി
ട്ട തൽകാല സങ്കടവും ഞെരിക്കവും അതി
നാൽ പിന്നീടു ഉണ്ടാവാൻ പോകുന്ന നഷ്ടവും
വലെച്ചലും അസംഖ്യം.

ഒടുക്കത്തെ വൎത്തമാനം:- അൎമ്മിന്യ ഒ
ക്തോബർ 13൹ രുസ്സർ ഒല്ലൊക്കിൻ അടുത്ത
കന്നുനാടുകളെ പിടിച്ചു തുൎക്കസൈന്യത്തെ
കാൎസ്സിലേക്കു ഓടിച്ചു. 15൹ രുസ്സർ മുക്താർ
പാഷാവിന്റെ കിടങ്ങുകളെ കൊള്ളച്ചെന്നു
ആലിയാസ്സ് മലയെ പിടിച്ചതിനാൽ തുൎക്ക
സൈന്യത്തെ രണ്ടു പങ്കാക്കിമുറിച്ചു കാൎസ്സി
ലേക്കു തെറ്റിയ പടയെ രുസ്സർ പിന്തുട
ൎന്നു ഏറക്കുറെ ധൂളിപ്പിച്ചു കളഞ്ഞു. അലദ്ജ
ദാഗിലേക്കു ഒഴിഞ്ഞ പടയെയോ രുസ്സർ വള
ഞ്ഞു പിടിച്ചിരിക്കുന്നു. ഏഴു പാഷാമാരും 32
പീരങ്കിതോക്കും അനവധി പോൎക്കോപ്പുകളും
അളും രുസ്സരുടെ കൈയിൽ അകപ്പെട്ടു പട
ത്തലവനായ അഹ്മദ് മുക്താർ പാഷാവു കാ
ൎസ്സ് കോട്ടയിലേക്കു മണ്ടിപോയി. ഇതു സത്യം
എന്നൂഹിപ്പാൻ സംഗതി. ൟ ജയത്താൽ ഇ
ന്നോളം ഉള്ള കാൎയ്യസ്ഥിതി പലപ്രകാരത്തിൽ
മാറി പോകും.

മൊന്തെനെഗ്രീനർ സെപ്തമ്പ്ര 8 ആം ൹
തുൎക്കരിൽനിന്നു നിൿസിൿസ് എന്ന കോട്ട
യെ പിടുങ്ങിക്കളഞ്ഞു.

ഭാരതഖണ്ഡത്തിൽ നിന്നു പല മുസൽമന്നർ
ഇസ്തമ്പൂലോളം യാത്ര ചെയ്തു റൂമിസുൽത്താനോടു
തങ്ങളെ പട്ടാളത്തിൽ ചേൎക്കേണ്ടതിന്നു അപേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/179&oldid=186866" എന്ന താളിൽനിന്ന് ശേഖരിച്ചത്