താൾ:CiXIV131-4 1877.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 174 —

അല്ല കോയിമ്പത്തൂർ താലൂക്കിൽ ആനമലയുടെ വടക്കേ ചരുവിൽ കൂ
ത്തിച്ചിപ്പാടത്തിന്നടുക്കേ ഉത്ഭവിച്ചു 55 നാഴിക കോയമ്പത്തൂർ താലൂ
ക്കിൽ കൂടി ഒഴുകീട്ടു ഏകദേശം 73 നാഴികയോളം പാലക്കാടു താലൂക്കിൽ
കൂടിയും കൊച്ചിശ്ശീമ വള്ളുവനാടുകളുടെ അതിരായും ഒടുവിൽ പൊന്നാ
നി താലൂക്കിൽ കൂടിയും ചെന്നു പൊന്നാനിക്കൽ അറവിക്കടലോടു കലരു
കയും ചെയ്യുന്നു.

ഈ പുഴയു ടെ മേലെ പാതി വേനൽകാലത്തിൽ ഏകദേശം വറ്റി
വറണ്ടു പോകുന്നു. വാളയാറില്ലെങ്കിൽ പേരാറു മോശം.

തിരുനിലാക്കടവിന്നു 715'ഉം ചെറുവണ്ണൂരിലേ പാലത്തിന്നു ഏകദേ
ശം 1056'ഉം പൊന്നാനിക്കു നേരെ 3020'ഉം അകലം കാണുന്നു.

21. ൫. തെന്മലയുടെ വടക്കേ ചരുവിലുള്ള ഓരോ പുഴകൾ വേ
നൽകാലത്തു വറ്റിപ്പോകുന്നു എങ്കിലും മഴക്കാലത്തോ കുത്തി ഒലിച്ചു
പേരാറ്റിനെ പോഷിപ്പിക്കുന്നു. അതിൽ കോയമ്പത്തൂർ ജില്ലയിൽ ദേ
വനൂർ എന്നു പേർ ധരിച്ചു കൊല്ലങ്കോട്ടു പുഴയായി കൊച്ചിശ്ശീമയിൽ
കൂടി ചെല്ലുന്ന ആറും കുതിരപ്പാറയിൽനിന്നു ഉറക്കുന്ന എളിയാട്ടു പുഴയും
മുഖ്യം

൬. സഹ്യാദ്രിയുടെ തെക്കു നിരയിൽനിന്നു ചുരത്തുന്ന പുഴ
കൾ ഇവ:

22. പൊന്നാനിയുടെ തെക്കു കടലിൽ വീഴുന്ന വെള്ളിയങ്കോട്ടുപുഴ.
+കീറുതോടു: പൊന്നാനിത്തോടു (ചൊന്നാനി വയ്ക്കാൽ).
(ശേഷം പിന്നാലെ.)

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

രുസ്സൎക്കും തുൎക്കുൎക്കും തമ്മിലുള്ള
പടവിവരങ്ങൾ.

൧. യൂരോപ്പയിലെ ചെയ്തി:- നാം
തമ്മിൽ കണ്ടു വിശേഷം പറഞ്ഞു പിരിഞ്ഞ
തിൽ പിന്നെ യരോപ്പയിലെ റൂമിയിൽ രുസ്സ
രും തുൎക്കരും ഓരോ പടവെട്ടിയെങ്കിലും അതി
നാൽ വന്ന ഫലത്തെ ഇരുകക്ഷിക്കാരുടെ ത
ല്ക്കാല സ്ഥിതിയേയും ശരിയായിട്ടു കാണിപ്പാ
ൻ പ്രയാസം ഉണ്ടു. പടം നോക്കുവാൻ കഴി
വില്ലാത്തവൎക്കു പോർ നടക്കുന്ന ആ രാജ്യത്തെ
ചൊല്ലി അല്പമായ ബോധം വരേണ്ടതിന്നു അ
വരുടെ ഉപകാരത്തിന്നായി നാം ഇരിക്കുന്ന മ
ലയാളരാജ്യംകൊണ്ടു ഓർ ഉൗഹാപ്പടത്തെ വ
രെച്ചു കൊടുപ്പാൻ പോകുന്നു. അറബിക്കടൽ

റുമാന്യാ രാജ്യം എന്നും കടപ്പുറം ദൂനാനദി എ
ന്നും മലയാളം ബുല്ഗാൎയ്യ എന്നും സഹ്യമല ബ
ല്ക്കാൻമല എന്നും കൊച്ചിനഗരം വിദ്ദിൻകോ
ട്ട എന്നും നിക്കൊപുരി കോഴിക്കോടു എന്നും
സിസ്കോവ കണ്ണനൂർ എന്നും റുച്ചുക്കു വേക്കലം
എന്നും സിലിസ്ത്രിയ മംഗലാപുരം എന്നും കൊ
ച്ചിശ്ശീമ സെൎവ്വിയ രാജ്യം എന്നും പേരിയച്ചു
രം ഷിപ്ക കണ്ടിവാതിൽ എന്നും കുടകു വയ
നാടുകൾ റൂമിസ്ഥാനത്തിന്റെ തെക്കേ ഭാഗ
ങ്ങൾ എന്നും വളർഭട്ടത്തു പുഴയും ഇരിക്കൂറും
ജന്ത്രപ്പുഴയും അതിന്റെ വക്കത്തുള്ള തിൎന്നൊ
വയും എന്നും മയ്യഴിപ്പുഴയും കുറ്റിപ്പുറവും ഒ
സ്മപ്പുഴയും അതിന്റെ കരമേലുള്ള ലൊവച്ചും
എന്നും ഏകദേശം കണവത്തു പ്ലെവ്ന എന്നും
നിരൂപിച്ചു കൊൾവിൻ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/178&oldid=186864" എന്ന താളിൽനിന്ന് ശേഖരിച്ചത്