താൾ:CiXIV131-4 1877.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 172 —

7. കൊടുവള്ളിപ്പുഴ: എന്ന ചെറുപുഴ എരിഞ്ഞോളി എന്ന പേ
രോടെ കൂത്തുപറമ്പിന്റെ കിഴക്കുള്ള നല്ലൂർ കുന്നുകളിൽനിന്നു ഒഴുകി ധ
ൎമ്മടം കൊടുവള്ളിക്കിടയിലുള്ള മണ്ണയാട്ടുപള്ളയിൽ ധൎമ്മടപ്പുഴയോടു ചേ
ന്നു കടലിൽ വീഴുന്നു.

8. മയ്യഴിപ്പുഴ:* പേരിയ കുററിയാടിച്ചുരങ്ങൾക്കിടയിൽ ഉള്ള കു
നിയാൎക്കോട്ടു മലയിൽനിന്നുഭവിച്ചു കടത്തുവയനാട്ടിന്റെ വടക്കേ അതിർ
പ്പുഴയായി† മയ്യഴിക്കൽ കടലിൽ കൂടുന്നു. മയ്യഴിപാലത്തിൽ 356½′ പുഴക്കു
വീതിയുണ്ടു.

9. കോട്ടപ്പുഴ: അല്ല വടകരപ്പുഴ അല്ല പുതുപ്പട്ടണത്തുപ്പുഴ:
ബാണാസുരങ്കോട്ടയുടെ അടിവാരത്തിൽനിന്നും താനോത്തുമലയിൽനി
ന്നും ഉറക്കുന്ന കൈയാറുകളാൽ ഉളവാകുന്ന ഈ പുഴ വടകര കോട്ടക്കൽ
എന്നീസ്ഥലങ്ങൾക്കു ഇടയിൽ കടലിനെ പ്രാപിക്കുന്നു.

ഇതു കടത്തുവയനാട്ടിന്റെ തെക്കേ അതൃത്തിയും സാക്ഷാൽ കേരള
ത്തിന്റെ വടക്കേ അറുതിയും തുറശ്ശേരിക്കടവു ആചാരഭേദങ്ങൾക്കു അ
തിരും തന്നെ. മൂവരാട്ടുപാലത്തിന്നു 435′ നീളം.

+ കീറുതോടു: പയ്യോളിത്തോടു (പരേരി) കൊണ്ടു കോട്ടപ്പുഴയേ
യും അകലാപ്പുഴയേയും തമ്മിൽ ചേൎക്കുന്നു.

10. അകലാപ്പുഴ: ബാലിശ്ശേരിയിൽനിന്നുറക്കുന്ന ഈ ചെറുപുഴ
പന്തലായിനിക്കടുക്കേ തെക്കോട്ടു തിരിഞ്ഞു കായലായി ചമഞ്ഞു കോര
പ്പുഴയോടു കൂടുന്നു.

11. കോരപ്പുഴ: അല്ല എലറത്തൂര പുഴ: താനോത്തു മലയുടെ പ
ടിഞ്ഞാറേ ചരുവിൽനിന്നുളവായി കുലച്ച വില്ലിന്റെ വടിവിൽ എലത്തൂ
രിൽ അകലാപ്പുഴയെ കൈക്കൊണ്ടു കടലിൽ വീഴുന്നു. അഴിക്കടുത്ത പാല
ത്തിന്നു ഏകദേശം 750′ നീളമുണ്ടു.

12. കല്ലായ്പുഴ: ഒമ്പതു (9′) നാഴിക നീളമുള്ള ഈ പുഴയെ കോഴിക്കോ
ട്ടിന്റെ തെക്കു കടലിൽ കൂടുന്നു.

+ കീറുതോടു: കനോലിത്തോടു‡ വടക്കുള്ള എലത്തൂർ പുഴയെ ക
ല്ലായ്പുഴയോടു ചേൎക്കുന്നതു കൂടാതെ കല്ലായുടെ ഒരു കൈ അതിനെ വേ
പ്പൂർ പുഴയോടു ഇണെക്കുന്നു.

13. വേപ്പൂർപുഴ: വയനാട്ടിൽ നീലഗിരികൊടുമുടിയുടെ വടക്കേ
ചരുവിൽ കാൎക്കൂർപുഴ എന്ന പോരൊടെ ഉത്ഭവിച്ചു തെക്കുനിന്നു ചരൽ
പുഴയേയും മറ്റും വടക്കുനിന്നു വാവൂട്ടുമലയിൽ ചുരക്കുന്ന ചോലപ്പുഴ
* മയ്യി—മഷി.
† ഇതിന്നു പെരിങ്ങളോൻ ആണ്ടപുഴ എന്നുള്ള പേരിനെ വടക്കൻ പാട്ടിൽ കേൾ
ക്കുന്നു. അവിടത്തേ കടവിന്നു 70′ അകലമുള്ളു.
‡ Constructed under H. V. Conelly Esq., Collector.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/176&oldid=186859" എന്ന താളിൽനിന്ന് ശേഖരിച്ചത്