താൾ:CiXIV131-4 1877.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 168 —

കാശി എന്നെയും ആക്കുമെന്നു ഞാൻ അവനിൽ ശരണപ്പെടുകയും ചെ
യ്യുന്നു. ക്രിസ്തനാൽ ഇനിക്കു ഏല്പിക്കപ്പെട്ട കൂട്ടത്തിലെ ആടുകളായ പ്രി
യമുള്ളവരേ! ബലഹീനനും ദോഷത്താളനുമായ ഞാൻ അവങ്കൽനിന്നു
ഭരമേററ പ്രവൃത്തിയിൽ നിങ്ങളോടു ചെയ്തിട്ടുള്ള ഉപദേശങ്ങളെ നിങ്ങൾ
വിശ്വസ്തതയോടെ കൈക്കൊണ്ടിരിക്കുന്നു. അതിൽ യാതൊന്നെങ്കിലും
എന്റെ സ്വന്ത മനസ്സിൻപ്രകാരമോ സത്യപഠിപ്പിന്നു വിരുദ്ധമായതോ
അല്ലെന്നു സാധുക്കൾക്കു ജ്ഞാനവും കണ്ണുകൾക്കു പ്രകാശവും കൊടുക്കു
ന്നതും സ്വൎണ്ണത്തേക്കാൾ ആഗ്രഹിക്കത്തക്കതും തേനിനെയും തേങ്കട്ടയെ
യുംകാൾ അതിമധുരമായതുമായ ദൈവവചനത്തോടു ഒത്തുനോക്കിയാൽ
നിങ്ങൾക്കു ബോധിക്കുന്നതാണെ.

എന്റെ മക്കളേ! നിങ്ങൾ സത്യവഴിയിൽനിന്നു തെറ്റരുതെന്നും സാ
ത്താന്റെ വശീകരത്തിൽ അകപ്പെടരുതെന്നും ദൈവകൃപയാൽ നിങ്ങ
ൾക്കു കിട്ടീട്ടുള്ള നിഷ്ക്കളങ്കമായ വിശ്വാസത്തെ മുറുകെ പിടിച്ചുകൊള്ളേ
ണമെന്നും ഈ ഒരിക്കൽ കൂടെ ഞാൻ നിങ്ങളോടു ഗുണദോഷിക്കുന്നു. വാ
ക്കിനാലോ ക്രിയയാലോ നിങ്ങളിൽ വല്ലവനെയും ഞാൻ വിരുദ്ധപ്പെടു
ത്തീട്ടുണ്ടെങ്കിൽ നമ്മുടെ കൎത്താവായ ഈശോമ്മശിഹായുടെ നാമത്തിൽ
നിങ്ങൾ അതിന്നായി എന്നോടു മനംപൊറുത്തുകൊള്ളണമെന്നു ഞാൻ
അപേക്ഷിക്കുന്നു.

വാത്സല്യമക്കളേ! മനുഷ്യന്റെ നാളുകൾ പുല്ലു പോലെയും വയലി
ലെ പുഷ്പംപോലെയും ഇരിക്കുന്നു എന്നുള്ള വിശുദ്ധ വേദവാക്യം നിങ്ങൾ
എപ്പോഴും ഓൎത്തുകൊൾവാൻ ഞാൻ നിങ്ങൾക്കു ഗുണദോഷിക്കുന്നു. ലോ
കവും അതിന്റെ ഉല്ലാസങ്ങളും പൊയ്പോകും. അതിലെ ബലവാന്മാരും
രാജാക്കന്മാരും വിദ്വാന്മാരും എവിടേ? ഇവരൊക്കയും അവരവരുടെ സ
ന്തതികാലങ്ങളിൽ ഇല്ലാതായിരിക്കുന്നു. ആകയാൽ നമ്മുടെ പാപങ്ങ
ൾക്കു വേണ്ടി മരിച്ചു, നമുക്കു ജീവനുണ്ടാകേണ്ടതിന്നു പുനരുത്ഥാനം ചെ
യ്കയും അതിനാൽ താൻ ലോകത്തെയും പിശാചിനെയും ജഡത്തെയും
ജയിച്ചു നമ്മുടെ പാപങ്ങളിൽനിന്നു നമ്മെ ഉദ്ധരിച്ചിട്ടുള്ള മശിഹായിലെ
വിശ്വാസികളായ നിങ്ങളും പിശാചു, ജഡം, ലോകം എന്നിവയോടു എ
തൃത്തുനിന്നു നിങ്ങളുടെ ദേഹദേഹികളെ മുഴുവനും കൎത്തൃസേവെക്കും മഹ
ത്വത്തിനുമായി ഏല്പിച്ചു കൊടുപ്പാൻ ഞാൻ നിങ്ങളോടു ഉപദേശിക്കുയും
നിങ്ങളെ പഠിപ്പിക്കയും ചെയ്യുന്നു.

ഇതു ഞാൻ നിങ്ങൾക്കു ചൊല്ലിത്തരുന്നതായ അവസാന ഗുണദോ
ഷവും ഉപദേശവും ആയിരിക്കാം. രാജാക്കളുടെ രാജാവും കൎത്തൃകൎത്താ
വും തനിക്കു മാത്രം സകല തേജസ്സും ബഹുമാനവും മഹിമയും അടങ്ങു
ന്നവനും യൂദാ ഗോത്രത്തിലെ സിംഹവും സ്വൎഗ്ഗീയ യരുശലേമിൻറ മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/172&oldid=186849" എന്ന താളിൽനിന്ന് ശേഖരിച്ചത്