താൾ:CiXIV131-4 1877.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 167 —

സത്യദൈവത്തിന്റെ ശുശ്രൂഷക്കായി വേർതിരിഞ്ഞവർ അനേകം ആളു
കൾ സുറിയാനികളിൽ ഇന്നും, ഉണ്ടെന്നുള്ള അറിവിനാൽ താൻ ആരംഭി
ച്ച മഹത്തായ പ്രവൃത്തി അവസാനത്തോളം കൊണ്ടു ചെല്ലുന്നതിനു ത
ടസമുണ്ടാകയില്ലെന്നും, ആ സഭയിൽ ഇനിയും ശേഷിക്കുന്നവരായ
സൽഭക്തർ തങ്ങൾക്കു മുമ്പായി പോയിരിക്കുന്ന ഈ മഹാന്റെ ഒരുമിച്ചു
തങ്ങളുടെ ആത്മീക മണവാളന്റെ തെരിഞ്ഞെടുക്കപ്പെട്ട കന്യകമാരും
അവിടത്തെ കിരീടത്തിൽ പതിക്കപ്പെടുന്ന ശോഭയേറിയ രത്നങ്ങളും ആ
യ്തീരേണമെന്നു ഞങ്ങൾ മനഃപൂൎവ്വം ആശിക്കുന്നു.

കുറിപ്പു:— ഈ താഴെ എഴുതിക്കിടക്കുന്ന ലേഖനം മാർ അത്താനാ
സ്യോസ എന്നവർ തന്റെ മരണത്തിന്നു അല്പനാൾക്കു മുമ്പു സുറിനാ
നിപ്പള്ളികൾക്കു അയച്ചിട്ടുള്ളതാകുന്നു. ഇതിന്റെ ഒരു നേരു പകൎപ്പു ഞ
ങ്ങൾക്കു കിട്ടീട്ടില്ലെങ്കിലും വാക്കിന്നു വാക്കു അല്ലെന്നുള്ള കുറവല്ലാതെ കാ
ൎയ്യഭാഗത്തിൽ അശേഷവും തെറ്റീട്ടില്ലെന്നു ഞങ്ങൾക്കു ഉറപ്പായി പറയാം.

ലേഖനം.

( ) പള്ളിയിലെ വിഗാരിക്കും പട്ടക്കാൎക്കും കയ്ക്കാരന്മാർ മു
തലായ എടവകക്കാൎക്കും പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കൎത്താ
വായ ഈശോമ്മശിഹായിൽനിന്നും കൃപയും സമാധാനവും സകല വാ
ഴ്പും ഉണ്ടായിരിക്കട്ടെ.

വാത്സല്യമുള്ള മക്കളേ! നമ്മുടെ രക്ഷിതാവായ ഈശോമ്മശിഹാ ത
ന്റെ വിലയേറിയ രക്തത്താൽ സമ്പാദിച്ചിട്ടുള്ള കൂട്ടത്തിലെ ആടുകളായ
നിങ്ങളുടെ മേൽ ഇന്നേവരെ ബലഹീനനും ദോഷത്താളനുമായ എന്നെ
പ്രധാന അധികാരിയായി തെരിഞ്ഞെടുത്തു നിയമിച്ച ദൈവത്തിന്നു
ഞാൻ വന്ദനം ചൊല്ലുന്നു. എന്റെ ഇഹലോകസഞ്ചാരത്തിന്റെ നാ
ളുകൾ അറുപതു കൊല്ലത്തോളം എത്തിയിരിക്കുന്നു. ഈ ഭൂമിക്കടുത്ത ഭ
വനമായ ശരീരത്തിൽ നിന്നു വേർപെട്ടു നമ്മുടെ സ്വൎഗ്ഗീയ പിതാവിന്റെ
സന്നിധിയിലേക്കു യാത്രയാകേണ്ടുന്നതിന്നു എന്റെ സമയം അടുത്തിരി
ക്കുന്നു എന്നു വിചാരിക്കേണ്ടതിന്നു നമ്മുടെ കൎത്താവ് എന്നോടു അറിയി
ച്ചിരിക്കുന്നതിനാൽ എന്റെ അവസാന കല്പന നിങ്ങൾക്കു തന്നു, എ
ന്റെ യാത്രയെ കുറിച്ചു നിങ്ങളോടു അറിയിപ്പാൻ എന്റെ ഈ നിൎയ്യാ
ണ ശയ്യയിൽനിന്നു ഈ ലേഖനം നിങ്ങൾക്കു അയക്കുന്നു. തന്റെ ആടു
കൾക്കു വേണ്ടി ജീവനെ വെച്ചു കൊടുത്തവനും നമ്മുടെ രക്ഷിതാവുമായ
ഈശോമ്മശിഹായുടെ തൃക്കയ്യിലേക്കു ഞാൻ എന്റെ ആത്മാവിനെ ഭര
മേല്പിക്കുന്നു. ജയപുരിയായ പരദേശത്തേക്കു അവൻ എന്റെ ആത്മാ
വിനെ എടുത്തുകൊണ്ടു ഇനിക്കു മുമ്പായി അവിടെ പോയി സ്തോത്രഗീത
ങ്ങൾ പാടുന്നവരോടു കൂടെ ചേൎന്നു സ്വൎഗ്ഗീയ യരുശലേമിന്റെ ഒരു അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/171&oldid=186847" എന്ന താളിൽനിന്ന് ശേഖരിച്ചത്