താൾ:CiXIV131-4 1877.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 166 —

നായിട്ടു പാത്രിയക്കാ എന്ന പ്രധാന മേല്പട്ടക്കാരന്റെ കൈയിനാൽ പ്ര
തിഷ്ഠിക്കപ്പെട്ടു. വഴിമേൽവെച്ചു നേരിട്ടതായ അനേക ഉപദ്രവങ്ങളിൽ
നിന്നും രക്ഷപ്പെട്ടു ഒടുവിൽ 1844 മെയിമാസത്തിൽ സ്വരാജ്യമായ മലയാ
ളത്തു എത്തി. ഇദ്ദേഹത്തിനു മുമ്പു പരദേശത്തു പോയി മേലദ്ധ്യക്ഷ
സ്ഥാനം ഏറ്റു വന്നവർ മലയാള സുറിയാനികളിൽ ആരും ഇല്ലാതിരു
ന്നതും, ഇത്ര വളരെ ദൂരമായിരുന്ന സ്ഥലത്തു ഏകനായി പോയി ശുഭ
ത്തോടും മാന്യാവസ്ഥയിലും മടങ്ങിവരുന്നതും അപ്പോൾ വളരെ അസാ
ദ്ധ്യമെന്നു വിചാരിക്കപ്പെട്ടിരുന്നതിനാലും മാർ അത്താനാസ്യോസിന്റെ
സ്ഥാനത്തെ പറ്റി വളരെ സംശയം നാട്ടുകാൎക്കുണ്ടായതിനാൽ തന്റെ
അധികാരം സഭയിൽ നടത്തിക്കൊള്ളുന്നതിനു സൎക്കാർ മുഖാന്തരം സി
ദ്ധിക്കേണ്ടിയിരുന്ന അനുവാദം ലഭിക്കേണ്ടതിന്നു ചിലകാലത്തേക്കു പ്രയാ
സമുണ്ടായി, എങ്കിലും ഒടുവിൽ നിഷ്പക്ഷക്കാരായ അധികാരികൾ മുഖാ
ന്തരം തന്റെ ന്യായമായ ആന്തരം സാദ്ധ്യമായി അന്നുവരെ നിരാശ്രയ
ക്കാരും സത്യമാൎഗ്ഗം ഇന്നതെന്നു രുചിച്ചിട്ടില്ലാതിരുന്നവരുമായ മലയാള
സുറിയാനിക്കാൎക്കു സഹായിയും ഉപദേഷ്ടാവുമായി അധികാരം നടത്തി
ക്കൊൾവാൻ 1852ൽ തിരുവിതാങ്കോടു സൎക്കാരിൽനിന്നു വിളംബരവും വാ
ങ്ങി. അന്നു മുതൽ ഈ കഴിഞ്ഞ ജൂലായിമാസം വരേയുള്ള ദീൎഘകാലത്തു
സകലവിധ എടത്തൂടുകളെ ഖണ്ഡിപ്പാനും സഭയിലുള്ള വഷളത്വങ്ങളെ
അണുക്കളായി ചിതറിപ്പാനും തക്കവണ്ണം മാർ അത്താനാസ്യോസ ദൈ
വകൈയിൽ ഒരു കോടാലിയായി മലങ്കര എടവകയെ ഭരിച്ചുപോന്നു.
ദൈവവചനം നേരായി വിഭാഗിക്കുന്നതിനും സത്യമായ വെളിച്ചം ഇന്ന
തെന്നു മലിനചിത്തന്മാരായ തന്റെ സഭക്കാൎക്കു തിരിച്ചു കൊടുപ്പാനും
തനിക്കുണ്ടായ പ്രാപ്തി ചൊല്ക്കൊണ്ടതത്രെ. വൈദികൻ എങ്കിലും മനു
ഷ്യനായിരുന്നതിനാൽ ഇദ്ദേഹം തന്റെ വൎഗ്ഗത്തിന്നുണ്ടായിരിക്കുന്ന കുറ
വുകളിൽനിന്നു ഒഴിയപ്പെട്ട ഒരാൾ എന്നു പ്രബോധിപ്പിപ്പാൎൻ ഞങ്ങൾ
തുനിയുന്നില്ല. എന്നാലും തന്റെ ഭക്തിവൈരാഗ്യവും പ്രാപ്തിയും സാമാ
ന്യക്കാരിലും ഉയൎന്ന തരത്തിലായിരുന്നു, എന്നു തന്റെ അവസാന വിരി
പ്പിൽ കിടന്നപ്പോൾ താൻ അയപ്പിച്ചതും ഇതിനു ചുവടെ ചേൎക്കുന്നതു
മായ ലേഖനത്താൽ വെളിപ്പെടുന്നതാകുന്നു. ഒരു ന്യായവാദിക്കൊത്ത
ഗുണദോഷിയും പരക്കെ അറിയപ്പെടാതിരുന്ന ഒരു ജാതിക്കാരെ നേരുമാ
ൎഗ്ഗത്തൂടെ നൽദേശം കാണിച്ചുകൊടുപ്പാൻ ഒരുക്കപ്പെട്ട ഒരു മോശയും
പ്രയാസങ്ങൾ സഹിച്ചു അവറ്റിൽ നിന്നുള്ള വിടുതലിന്നായി ദൈവത്തി
ങ്കൽ മാത്രം ശരണപ്പെട്ട ഒരു യോബും എന്നു ജഗൽപ്രസിദ്ധനായ ഇദ്ദേ
ഹത്തിന്റെ അകാലമരണത്താൽ മലയാളത്തുള്ള സുറിയാനി സഭക്കു
സംഭവിച്ചിട്ടുള്ള നഷ്ടം വലുതായതു തന്നെ എങ്കിലും, തന്റെ യത്നത്താൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/170&oldid=186845" എന്ന താളിൽനിന്ന് ശേഖരിച്ചത്