താൾ:CiXIV131-4 1877.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 165 —

ഭൂമിയിൽ ചില സ്ഥലങ്ങൾ മേല്പെട്ടു പൊങ്ങിക്കയും ചിലേടങ്ങൾ താഴ്ത്തു
കയും ചെയ്തു. ചില രാജ്യത്തിൽ ഭൂകമ്പങ്ങളാൽ ചില സ്ഥലങ്ങൾ 500
കാലടി പൊങ്ങിക്കപ്പെട്ടു. ഭൂകമ്പങ്ങളാൽ സമുദ്രത്തിൽനിന്നു ദ്വീപുകൾ
ഉത്ഭവിച്ചു. 1811ാമതിൽ അസൊര ദ്വീപുകളുടെ സമീപത്തു ഭൂകമ്പ
ത്താൽ 800 കാലടി ഉയരവെ സംപ്രിസദ്വീപു സമുദ്രത്തിൽ നിന്നു പൊ
ങ്ങി വന്നു. 1831ാമതിൽ മദ്ധ്യകടലിൽ ഫെനീസൻ എന്ന ദ്വീപു 215 കാ
ലടി ഉയരവെ പൊങ്ങി നിന്നു. 6 മാസം ചെന്നാറെ വീണ്ടും സമുദ്രത്തിൽ
തന്നെ താണു പോയി.

THE LATE SYRIAN METROPOLITAN ATHANASIUS.

മലയാള സുറിയാനിക്കാരുടെ കഴിഞ്ഞു പോയ
മാർ അത്താനാസ്യോസ മെത്രാപ്പൊലീത്തൻ.

ജനനമരണങ്ങളുടെ സംഭവങ്ങൾ നാട്ടിൽ എങ്ങും ദിവസേനാൽ എ
ന്നപോലെ ഉണ്ടാകുന്നതു സാധാരണയാകുന്നു. എങ്കിലും അവ ജന
ങ്ങൾ ഗണ്യമാക്കാറില്ല. ചില സംഗതിവശാൽ മേൽപ്രകാരമുള്ള സംഭ
വങ്ങൾ അപ്പഴപ്പോൾ മുഖ്യമായ ചില പത്രങ്ങളിൽ പ്രസിദ്ധം ചെയ്തു
കാണാറുണ്ടു. ഇങ്ങിനെ പരജനബോദ്ധ്യത്തിനു വേണ്ടി ഒരാളിന്റെ ജീ
വചരിത്രം വിവരിക്കുന്നതു പരസമ്മതമാകുമെന്നു ഊഹിക്കേണമെങ്കിൽ
ആയാൾ സാമൂഹ്യസ്ഥിതിയിൽ ഉയൎന്ന ഒരുവനും, തന്റെ ജീവകാലത്തു
സാധാരണയിൽ ഉപരിയായ ശോഭയ്ക്കു പാത്രമുള്ളവനും ആയിരുന്നതു നി
രാക്ഷേപാമായിരിക്കേണ്ടതു. ഈ ലക്ഷണങ്ങളിൽ യാതൊന്നും ഞങ്ങൾ ഇ
തിനാൽ ചുരുക്കമായി ജീവചരിത്രം വിവരിപ്പാൻ ഭാവിക്കുന്ന മാർ അത്താ
നാസ്യോസ, എന്നവൎക്കു കുറവില്ലായിരുന്നു, എന്നു അദ്ദേഹത്തെ കുറിച്ചു കേ
ട്ട കേൾവി മാത്രം ഉണ്ടായിട്ടുള്ള ഏവരും സമ്മതിക്കുന്നതാകുന്നു. ഇദ്ദേ
ഹം തിരുവിതാങ്കൂർ രാജ്യക്കാരനും പാലക്കുന്നത്തു അബ്രഹാം മല്പാൻ എ
ന്നു ചൊല്ക്കൊണ്ട വൈദികന്റെ കുഡുംബക്കാരനും സംബന്ധിയുമായ
ഒരു യാക്കോബിയ സുറിയാനിക്കാരനുമായിരുന്നു. തന്റെ ബാലാഭ്യസ
നം കോട്ടയത്ത ചൎച്ച് മിശ്യോൻ വക സിമ്മനാരിയിലും പിന്നത്തേതിൽ
മദ്രാസിൽ കീൎത്തിപെട്ട ഒരു വിദ്യാലയത്തിലും കഴിച്ചതിനാൽ എന്നു
തോന്നുന്നു. സുറിയാനിസഭയിൽ അക്കാലത്തു നുഴഞ്ഞു കടന്നിരുന്ന
മറിയാരാധന മുതലായ ആചാരങ്ങൾ ശരിയല്ലാത്തതും വെറുക്കത്തക്കതു
മെന്നു ബോധിപ്പാൻ ഇടയായി. ചൎച്ച് മിശ്യോൻകാരോടുള്ള ഏൎപ്പാടിൽ
നിന്നു വേൎപ്പെട്ടു സ്വരാജ്യക്കാരായ പല പ്രധാന പള്ളിക്കാരുടെ സാക്ഷ്യ
ലിഖിതങ്ങളോടു കൂടെ ഏകനായി സുറിയായിലേക്കു ദുൎഗ്ഗസഞ്ചാരം ചെ
യ്തു അവിടെവെച്ചു സഭാക്രമപ്രകാരം സുറിയാനിസഭയുടെ മേലദ്ധ്യക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/169&oldid=186843" എന്ന താളിൽനിന്ന് ശേഖരിച്ചത്