താൾ:CiXIV131-4 1877.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 164 —

വിയൂസ് എന്ന തീമലക്കു ഒരു ഭയങ്കരമായ പൊട്ടൽ ഉണ്ടായി വന്നാറെ,
5 കൊല്ലത്തോളം ആ രാജ്യത്തിൽ ഭൂകമ്പം സംഭവിച്ചിട്ടില്ല.

ചില ഭൂകമ്പങ്ങൾ 1500 മൈത്സ വിസ്താരം വ്യാപിക്കുന്നു. ലിസബൊൻ
പട്ടണത്തെ നശിപ്പിച്ച ഭൂകമ്പം ഏകദേശം 16000000 ചതുരശ്ര നാഴിക
പരന്നു. ഈ മഹാഭൂകമ്പം 1755ാമതു നവെമ്പ്ര മാസം 1൹ സംഭവിച്ചു.
രാവിലെ 9 മണിക്കൂറിൽ ഭൂമിയിൽനിന്നു ഭയങ്കര ഇടിമുഴക്കം കേട്ട ആ നി
മിഷത്തിൽ തന്നെ പട്ടണത്തിന്റെ മുഖ്യ സ്ഥാപനങ്ങൾ നിലത്തു വീ
ണു ഏകദേശം 8000 ആളുകൾ അതിൽ നശിച്ചു പോയി. തറയാ നദീ
നിലം ചില സ്ഥലങ്ങളിൽ വെള്ളത്തിൻ മേൽഭാഗത്തു പൊങ്ങി സമുദ്ര
ത്തിന്മേൽനിന്നു 50 കാലടി പൊക്കമുള്ള ഒരു തിര ബന്തറിൽ വന്നു അ
നേക കപ്പലുകളെ നശിപ്പിച്ചു.

ഏററവും കീൎത്തിപ്പെട്ട ഭൂകമ്പങ്ങളുടെ ഒരു പത്രിക ഇവിടെ കാണി
ക്കുന്നു.

1 692ാ മതിൽ ഝമയിക്കാദ്വീപിൽ. 1797ാ മതിൽ പ്രീതൊ.
1698 ,, സീസലിദ്വീപിൽ. 1811 ,, മിസ്സിസിപ്പി.
1703 ,, എക്രൊസൊയിൽ. 1812 ,, കരകസ്.
1746 ,, ലീമാ. 1812 ,, ചില്ലി.
1755 ,, ലിസബൊൻ. 1727 ,, നിയൂഗ്രെനാർ.
1759 ,, യോരുല്ലാമലയുടെ നടുവിൽ. 1855 ,, ചില്ലി.
1766 ,, കരകസ്. 1843 ,, വടക്കേ അമേരിക്ക.
1783 ,, കലാപ്രിയ.

ഭൂകമ്പങ്ങളുടെ സിദ്ധി പല വിധമുള്ളതാകുന്നു. ചില സ്ഥലങ്ങളിൽ
നിലം കീറി പോയി മനുഷ്യരും മൃഗങ്ങളും വീടുകളും ആ പിളൎപ്പിൽ താണു
നശിച്ചു. കലാപ്രിയ രാജ്യത്തിൽ നാലു നാഴിക നീളവും 150 കാലടി വീ
തിയുമുള്ള ഒരു കീറൽ ഉണ്ടായി. സിഫീരിയമല മദ്ധ്യം രണ്ടു അംശമാ
യി കീറി പോയി. ഝമയിക ദ്വീപിലെ 1692ാമതിലുള്ള ഭൂകമ്പത്താൽ ര
ണ്ടു മലകളുടെ ശിഖരങ്ങൾ സമഭൂമിയിൽ വീണു നിവാസികളെ എല്ലാം
മൂടി കളഞ്ഞു. ചിലപ്പോൾ പിളൎപ്പുകളിൽനിന്നു ഉഷ്ണ ജലവും ആവിക
ളും പുറപ്പെട്ടു കലാപ്രിയയിലും കരകസിലും അതിനാൽ കുറെ വലിയ
സരസ്സുകൾ ഉത്ഭവിച്ചു. 797ാമതിൽ തിയൊംബംബ ഭൂകമ്പത്തിൽ ഭൂപി
ളൎപ്പുകളിൽനിന്നു ഭയങ്കരമായ ജലങ്ങൾ പൊങ്ങി പുറപ്പെട്ടു കുറെ കാല
ത്തോളം 1000 കാലടി ഉയരവും 600 കാലടി ആഴവുമുള്ള ഒരു താഴ്വര മുഴു
വനും നിറച്ചു വെച്ചു.

ഭൂകമ്പത്താൽ പലപ്പോഴും ഉറവുകളും നദികളും വറണ്ടു പോകുന്നു.
1088ാമതിൽ തേമ്സ (Thames) ഭൂകമ്പത്തിനാൽ വററി ഉണങ്ങിപ്പോയി
സമുദ്രത്തിൽനിന്നു കപ്പലുകൾ മേല്പെട്ടു ചാടിക്കപ്പെട്ടു. ചിലപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/168&oldid=186841" എന്ന താളിൽനിന്ന് ശേഖരിച്ചത്