താൾ:CiXIV131-4 1877.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 157 —

അടുക്കെ പാളയത്തെ ഉറപ്പിച്ചു. ആഗൊസ്തു
30 ൹ രുസ്സർ അതിനെ പിടിക്കേണ്ടതിന്നു വ
ല്ലാതെ പട വെട്ടീട്ടും ഒസ്മാൻ പാഷാവു അവ
രെ തോല്പിച്ചു, ഏകദേശം 10-15,000 രുസ്സർ
പട്ടുപോയി. മാറ്റാന്മാരെ മെരിട്ടി കലക്കേ
ണ്ടതിന്നു നല്ല പാങ്ങുണ്ടായിരിക്കെ താനും കി
ഴക്കുനിന്നും പടിഞ്ഞാറുനിന്നും വന്ന റൂമിപ്പട്ടാ
ളങ്ങൾ ഓരോ വാടിക കൊത്തളങ്ങളെ മൺ
കൊണ്ടുണ്ടാക്കി രുസ്സൎക്കായി കാത്തിരിക്കുന്നു. തു
ൎക്കരുടെ സൎവ്വസൈന്യാധിപതി നെഞ്ഞുറപ്പും
വിവേകവും ചുറുചുറുപ്പും ഉള്ള പുരുഷൻ ആ
യിരുന്നു എങ്കിൽ പ്ലെവ്നാവിലെ പട കഴിഞ്ഞ
ഉടനെ രുസ്സൎക്കു പുതിയ തുണപ്പടകൾ എത്തു
മ്മുമ്പെ അവരെ ആട്ടിത്തുരത്തേണ്ടതിന്നു ഉത്സാ
ഹിക്കുമായിരുന്നു. ഇപ്പോഴോ രുസ്സൎക്കു റുമാന്യ
സൈന്യം കൂടാതെ തങ്ങളുടെ രാജ്യത്തിൽനി
ന്നു പുതുതായിട്ടു ഓരോ പട്ടാളങ്ങൾ എത്തി
ക്കൊണ്ടു ആൾ വൎദ്ധിച്ചിരിക്കയാൽ അവർ
സെപ്തമ്പ്ര 6 - 14 ൹ പ്ലെവ്നാവെ വീണ്ടും പി
ടിച്ചു അതിനാൽ സിസ്കോവ തൊട്ടു ഷിപ്ക ക
ണ്ടിവാതിൽ വരേക്കും ഉള്ള പെരുവഴിയെ ത
ങ്ങൾക്കു ഉറപ്പിക്കേണ്ടതിന്നു മുരം മല്ലുകെട്ടി വ
രുന്നു. തുൎക്കർ ചിറ്റാസ്യയിൽനിന്നു 35,000
പേരെയും മിസ്രയിൽനിന്നു പുതുപട്ടാളങ്ങളെ
യും വിളിപ്പിച്ചു കൂടുന്ന നാടുകളിൽനിന്നു പട
കളെ എത്തിക്കുന്നു എങ്കിലും ഇവർ പോൎക്കള
ത്തിൽ ചേരുന്നതിന്നു ഇടെക്കു പ്ലെവ്നാവിന്റെ
മുമ്പിലുള്ള തുൎക്കർ ഞെരിച്ചുപോകും എന്നുള്ള
ഭയം ഉണ്ടു. ദൊബ്രുച്ചയിൽ രുസ്സർ പെരുകി
ക്കൊണ്ടു ഉറെച്ചു വരുന്നു. റുച്ചുക്കിനെ വളെ
ച്ച രുസ്സർ തല്ക്കാലം നിരോധത്തെ മതിയാക്കി
എങ്കിലും തൂനാവിൻ അക്കരയുള്ള ജുജ്ജേൎവോ
വിൽനിന്നു വാടിയിടിപ്പൻ തോക്കുകൊണ്ടു അ
തിനെ തകൎക്കേണ്ടതിന്നു വലിയ അദ്ധ്വാനം
കഴിക്കുന്നു.

൨. ആസ്യാവിലെ വൎത്തമാനം:-

തുൎക്കർ വിചാരിച്ചതുപോലെ കൌകസ് മലനി
വാസികൾ ഒട്ടുക്കു രുസ്സ്യക്കോയ്മയോടു ദ്രോഹി
ച്ചിട്ടില്ല. അബ്കാസ്യർ എന്ന മുഹമ്മദിയ കു
ലം മാത്രം മറിച്ചൽഭാവം കാണിച്ചു ആയവർ
തുൎക്കപ്പട്ടാളങ്ങൾ സുഖംഖലേ മുതലായ സ്ഥല
ങ്ങളെ ഉപേക്ഷിക്കുന്നതുകൊണ്ടു രുസ്സരുടെ പ
കയെ ഭയപ്പെട്ടു കൂട്ടമായി തങ്ങളുടെ മലപ്പാ
ൎപ്പിടത്തെ വിട്ടു തുൎക്കരുടെ സഹായത്താൽ റൂമി
യിലേക്കു കപ്പലേറി കടന്നുപോകുന്നു. അൎദ്ദ
ഹാൻകോട്ട രുസ്സരുടെ കൈയിൽനിന്നു ഇന്നോ
ളം ഇളകിപ്പോയിട്ടില്ല. എന്നാലും പുതു രുസ്സ
പ്പടകൾ അൎമ്മീന്യയിൽ എത്തീട്ടും കാൎസ്സ് കോട്ട

യെ അവരും തുൎക്കരിൽനിന്നു പിടുക്കേണ്ടതി
ന്നു ഇനിയും സാധിച്ചതുമില്ല.

ഇരുപുറത്തു ഇത്രോടം പെരുത്തു ആൾ പ
ട്ടിട്ടും ഒരു കാൎയ്യസാദ്ധ്യം കാണുന്നില്ല. തുൎക്ക
രേക്കാൾ രുസ്സൎക്കു അധികം പടയാളികൾ ചേ
തം വന്നിരിക്കുന്നു എന്നതു നിശ്ചയം.

ദീപസഞ്ചയം Polynesia.

ശാന്തസമുദ്രത്തിലെ സമോവാ എന്ന ദ്വീപു
കൂട്ടത്തിന്റെ തലച്ചന്മാർ (chiefs) ഫിജി ദ്വീ
പിലെ ഇംഗ്ലിഷ് വാഴിയെ ചെന്നു കണ്ടു ഇം
ഗ്ലിഷ് കോയ്മ തങ്ങൾക്കു ഇനിമേലാൽ പോറ്റി
യാകേണ്ടതിന്നു അപേക്ഷിച്ചിരിക്കുന്നു.

സന്ദ്വിച്ച് അല്ലെങ്കിൽ ഹവ്വായി ദ്വീ
പുകളിൽ കുഷ്ഠരോഗികൾ പെരുകി വന്നതി
നാൽ ബ്രിത്തീഷ് കോയ്മ മൊലൊക്കായി എന്ന
തുരുത്തിൽ ആൾ ഏറ കടക്കാത്ത ഒരു താഴ്വര
യെ അവൎക്കു പാൎപ്പിടം ആക്കി നിയമിച്ചിരി
ക്കുന്നു. ആയതിൽ ഇപ്പോൾ 700ഒാളം കഷ്ഠി
കൾ കുടിയേറി പാൎത്തുവരുന്നു. (ആ ദ്വീപുകൂ
ടത്തിൽ ഉണ്ടായ ഭൂകമ്പത്തിന്റെ വിവരത്ത
മുമ്പേ 128ാം ഭാഗത്തു പറഞ്ഞിരിക്കുന്നു).

1842 ആമതിൽ ആപത്തു പിണെഞ്ഞ ഒരു
കപ്പലിന്റെ കപ്പത്തലവൻ താൻ അനുഭവിച്ച
ക്ലേശവൎത്തമാനം കടലാസ്സിൽ എഴുതി ഒരു കു
പ്പിയിൽ നല്ലവണ്ണം അടെച്ചുവെച്ചു, അതിനെ
40° തെക്കേ അകലപ്പടിയിലും 96° കിഴക്കെ
നീളപ്പടിയിലും സമുദ്രത്തിൽ ചാടിയിരിക്കുന്നു.
ഈ കുപ്പി 35 വൎഷം കടൽപ്രയാണം ചെയ്ത
ശേഷം ഈയിടെ ഔസ്ത്രാല്യയുടെ കരപ്രദേശ
മായ വിത്തോൎയ്യയിൽ കരെക്കു അടിഞ്ഞു വീ
ണുള്ളു.

അമേരിക്ക America.

ഐകമത്യസംസ്ഥാനം:- ജൂലാ
യി 16 ൹ ബാൽതിമോർ ഒഹൈയോ എന്നീ
തീവണ്ടിപ്പാതകളെ നടത്തുന്ന കൂട്ടുകച്ചവട
ക്കാർ യന്ത്രങ്ങൾക്കു തീ മൂട്ടികൊടുക്കുന്നവരുടെ
യും വണ്ടികളുടെ വടുക്കു മുറുക്കുന്നവരുടെയും
മാസപ്പടിയെ കുറെച്ചുകളവാൻ വിചാരിച്ചു.
അവരിൽ ആദിയിൽ 40 പേർ വഴിപ്പെടാതെ
യും തങ്ങൾക്കു പകരമായി പണിയെടുപ്പാൻ
മനസ്സുള്ളവരെ സമ്മതിക്കാതെയും ഇരുന്നശേ
ഷം ക്രമത്താലെ ഈ വിരോധഭാവം ദൂരസ്ഥ
ലങ്ങളിലും തീവണ്ടിപ്പണിക്കാൎക്കു തന്നെ അല്ല
പലവക കൂലിക്കാൎക്കും കൂട പകൎന്നുപോയി.
ആയവർ കൂട്ടമായി തീവണ്ടിസ്ഥാനങ്ങളിൽ
കൂടി ഇരുമ്പു പെരുവഴിയിലെ പാത്തികളെ
പറിച്ചെടുക്കയും വണ്ടികൾക്കും വിൎമ്മാണങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/161&oldid=186825" എന്ന താളിൽനിന്ന് ശേഖരിച്ചത്