താൾ:CiXIV131-4 1877.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

ഷയോടു സംബന്ധം ഉണ്ടു. പുരാണമെ അവർ കിഴക്കെ ഇരാനിലെ സ
കല ഗോത്രങ്ങളിലും വെച്ചു പ്രധാനികളായി. മുഹമ്മദമാൎഗ്ഗത്തെ സു
നിതരുടെ ക്രമപ്രകാരം കൈക്കൊണ്ടു ഇന്നേയൊളം ഇടയരായി കവൎച്ചാ
താല്പൎയ്യം ധൈൎയ്യം മതഭ്രാന്തു (fanaticism) എന്നിവ കൊണ്ടു കീൎത്തി
പ്പെട്ടിരിക്കുന്നു. 18ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവർ പാൎസ്യരുടെ
നുകത്തെ നീക്കി തൂരനിലെ ബല്ക്കും (Balkh) ഇന്ത്യയിലെ കഷ്മീരും മു
ല്മാനും തങ്ങളുടെ ആധീനത്തിൽ ആക്കി, എങ്കിലും പരസ്പരയുദ്ധത്താലും
സിംഹാസനപ്രതിവാദത്താലും രാജ്യാവസ്ഥ ക്രമേണ നിസ്സാരമായി
പോയി. രൂസ്യരും ഇംഗ്ലിഷുകാരും ക്രമേണ ആസ്യയിലെ തങ്ങൾ്ക്കു അടു
ത്തു വന്നതു കൊണ്ടു ഇന്ത്യക്കു കാബൂൽവഴി സൂക്ഷിക്കുന്ന അബ്ഗാന്യർ
ആ രണ്ടു യൂരോപ്യജാതികളുടെയും വിചാരണയിൽ ആയിവന്നു. 1747
തുടങ്ങി ദുരാനിരാജകുഡുംബക്കാരാൽ ഭരിക്കപ്പെട്ട ഈ രാജ്യം 1823ാമതിൽ
പല രാജ്യാംശങ്ങളായി പിരിഞ്ഞു പോയി. കാബൂലിൽ ബെരെക്സി
(Bereksi) കുഡുംബത്തിലുള്ള ദൊസ്തമുഹമ്മദ് സിംഹാസനം പ്രാപി
ച്ചു. 1839ാമതിൽ ഇംഗ്ലിഷുകാർ യുദ്ധം തുടങ്ങി ചില പട്ടണങ്ങളെ പിടി
ച്ചു ദുരാനിരാജകുഡുംബക്കാരെ വീണ്ടും സിംഹാസനം കയറ്റി. എങ്കി
ലും 1842 ൽ സമാധാനകരാറെ നിശ്ചയിക്കയാൽ ദൊസ്തമുഹമ്മദ് അ
വരെ അകറ്റി വീണ്ടും സിംഹാസനം കയറി. അവന്റെ മകൻ രാജാ
വായപ്പോൾ ഇംഗ്ലിഷുകാർ പണവും ആയുധങ്ങളും അവനു സഹായിച്ചു
വന്നു. ഇന്ത്യാനരുടെ നിമിത്തം അബ്ഗാനിസ്ഥാൻ ഏകരാജശാസന
യിൽ ആയി വരേണമെന്നു ഇംഗ്ലിഷുകാരുടെ താല്പൎയ്യം.

300000 □ ചതുരശ്ര നാഴിക വിസ്താരമുള്ള അബ്ഗാനിൽ 4500000 സം
ഖ്യയുള്ള അബ്ഗാന്യൎക്കു അന്യ ഗോത്രങ്ങളേക്കാൾ പ്രബലതയുണ്ടു . അ
വർ കീഴടക്കിയ്തും കൃഷിയും കൈത്തൊഴിലും നടത്തി വരുന്നതുമായ കുടി
യാന്മാരുടെ സംഖ്യ ഏകദേശം 4000000 ആകും അവരുടെ ഇടയിൽ ചി
ലർ ഹിന്തുക്കൾ അറബികൾ യഹൂദന്മാർ മുതലായവർ പാൎക്കുന്നു. ബൎദ്ദു
രാനി (Berduranis) കാക്കർ (Kaker) ഗീല്ദ്ശി (Guildshis) ദുരാനി
(Duranis) ഹസ്സരെഹ് (Hazzareh) എന്നുള്ള ഗോത്രനാമപ്രകാരം രാ
ജ്യം വിഭാഗിക്കപ്പെട്ടു. എന്നാൽ ഇക്കാലത്തു 3 രാജ്യങ്ങൾ ഉണ്ടു അവ കാ
ബൂൽ കണ്ടഹാർ (Kandahar) ഹിരാത്ത് (Herat) ഇവ തന്നെ. കാബൂൽ
രാജ്യം പ്രത്യേകം കാബൂൽനദികരയുടെ താഴ്വരയിൽ പുഷ്ടിയും വിശേഷ
വുമേറിയ ഒരു നാടു. അതിന്റെ തെക്കെ അംശങ്ങൾ അത്ര പുഷ്ടിയു
ള്ളവയല്ല. പ്രധാന സ്ഥലമായ കാബൂൽപട്ടണം കാബൂൽനദിയുടെ
തീരത്തു ഒരു കുന്നിന്മേൽ ബഹു ശോഭിതമായി സമുദ്രവിതാനത്തിൽ നി
ന്നു 6000 കാലടി ഉയൎന്നു കിടക്കുന്നു. ഇവിടെ ഏറ്റവും സുഖകരമായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/16&oldid=186605" എന്ന താളിൽനിന്ന് ശേഖരിച്ചത്