താൾ:CiXIV131-4 1877.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 155 —

ടുതാലൂക്കിലും തെക്കേ മലയാളത്തിൽ ചില സ്ഥലങ്ങളിലും വേലിയേ
കെട്ടിക്കൂടൂ. താഴ്വരകളുടെ അല്പം ഉയൎന്ന ഒാരോ സ്ഥലങ്ങളെ കൊല്ലന്തോ
റും പുതുതായി കുഴിച്ചു താഴ്ത്തി കണ്ടങ്ങൾ ആക്കി തീൎക്കാറുണ്ടു.

III. 3. സമഭൂമികൾ; കിടപ്പും ഉരുതിരിവും. മലയാള ഉൾനാ
ട്ടിൽ അവിടവിടെയും വിശേഷിച്ചു കേരളത്തിന്റെ നടുവിലും തെക്കും
കടപ്പുറത്തോടു ചേൎന്ന വെവ്വേറേ ദേശങ്ങളിലും പല വിസ്താരമുള്ള തട്ടൊ
ത്ത ഭൂമികൾ അല്ലെങ്കിൽ സമഭൂമികൾ ഉണ്ടു. അവറ്റിന്നു* വടക്കേ മല
യാളത്തിൽ 1-7 വരെ നാഴികയും നടുമലയാളത്തിൽ 2-6 നാഴികയും തെ
ക്കേ മലയാളത്തിൽ 3-11 നാഴികയും അകലം മതിക്കാം; ചിലതിൽ ഓരോ
കായലുകളെ കാണാം.

താഴ്വരകളിൽ കൂടി മണ്ണിനെ ഉരുട്ടിക്കൊണ്ടു ചെല്ലുന്ന പുഴകൾ അഴി
ക്കൽ കടലോടു അലപൊരുകകൊണ്ടു കടപ്പുറം ചേൎന്ന മിട്ടാൽപ്രദേശം
പലതും പുഴകൾ ഊറി ഇട്ട മൺ മണൽ മുതലായവറ്റാൽ ഉളവായവ
തന്നേ. അതിന്നു (alluvium) കൎണ്ണാടകത്തിൽ വൊണ്ഡു എന്നും തമിഴിൽ
അടിമണ്ടി എന്നും പറയുന്നു. മലയാളത്തിൽ ആറ്റുവൈക്കം എന്നു
പേർ ഇരിക്ക. പുഴകൾ ഊറി വിട്ട വിവിധ സാധനങ്ങൾ ഒഴികേ കടൽ
അലച്ചുകയറ്റിയ പൂഴി തരിമണൽ എന്നിവ † അതിൽ കലൎന്നു ചെല്ലുക
യും അതിനാൽ ഉളവായ കോവ്വൽപാടുകൾക്കു കടൽ മാടിയിട്ട മണൽ
തിട്ടകൾകൊണ്ടു ഉറപ്പു വരികയും ചെയ്തു ‡ കായലുകളെകൊണ്ടു പറ
ഞ്ഞതു നോക്കിയാൽ തിരിയും.

൧. കോവ്വൽപാടു. ഈ വക പരന്ന നിലത്തിന്നു കോവ്വൽപാടു
എന്നു പറയുന്നു. അവ മിക്കതും കോടികളുടെ ഇടയിൽ കിടക്കുന്നു.

ചിറ്റാരി (വേക്കലം താലൂക്ക്) തൊട്ടു കവ്വായിവരെയും; പെരുമ്പുഴ —
കാൎയ്യങ്കോടു; കുട്ടിയേഴി—മീങ്കുന്നു; മീങ്കുന്നു—ചാലാടു; ഏഴര—കൂടക്ക
ടവു; മയ്യഴി—ചോമ്പാൽ; ഇരിങ്ങപ്പാറ- ഉരുണിയങ്കുന്നു; കോവില്ക്ക
ണ്ടി—കല്ലായി; വേപ്പൂർ—(വൎക്കല) അഞ്ചുതെങ്ങുവരെയും അവിടെനി
ന്നു കന്യാകുമാരിയോളവും ഓരോ കൊവ്വൽപ്രദേശങ്ങൾ ഉണ്ടു.

കോവ്വൽപാടു രണ്ടു പ്രകാരം; പശിമയുള്ളതും പശിമയില്ലാത്തതും തന്നെ.

നനെച്ചാൽ കുഴയാത്ത തരിമണൽ ഉള്ളതിന്നു പശിമ ഒട്ടും ഇല്ല. അ
വറ്റിൽ ആറ്റുവൈക്കം ഉള്ളതുണ്ടോ എന്നു സംശയിക്കുന്നു. ചിലേടത്തു
2-3 ആൾപ്രമാണം കുഴിച്ചിട്ടും നെല്ക്കണ്ടം ആക്കുവാൻ കഴിഞ്ഞില്ല. ആ

* വിവരം 1. 3ൽ കാണു. (77ആം ഭാഗം).
† തമിഴിൽ എക്കൽ.
‡ ചിററാരിപുഴക്കലേ പഴയ പുതിയ കടപ്പുറങ്ങളും ഒരു ദൃഷ്ടാന്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/159&oldid=186820" എന്ന താളിൽനിന്ന് ശേഖരിച്ചത്