താൾ:CiXIV131-4 1877.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 154 —

ലേക്കു ചായുകയും അവറ്റിലുള്ള ചരിവിൽ കൂടി ഓരോ നീൎച്ചാലുകൾ ക
ടലിലേക്കു ഒഴുകുകയും ചെയ്യുന്നു.

എത്ര പ്രധാന പുഴകൾ ഉണ്ടോ അത്ര പ്രധാന താഴ്വരകളും കയ്യാറു
കളുടെ എണ്ണത്തിന്നു തക്കവാറു ചെറു താഴ്വരകളും ഉണ്ടു. അവറ്റെ ഉയ
ൎന്ന നിലത്തിൽനിന്നും ഭൂപടത്തിലും ചിന്തിച്ചു നോക്കിയാൽ തടി, കൊ
മ്പു, ചിനെപ്പു, ഇല്ലികളുള്ള മരത്തിന്നു തുല്യമായി തോന്നുന്നു.

൧. തിരിവു. മലക്കുന്നുകളുടെ തിരിച്ചു താഴ്വരകൾക്കും പുഴകൾക്കും
പകൎന്നു കാണുന്നു.

എല്ലാറ്റിൽ നേരെ ചെല്ലുന്നതും വലുതുമായ പേരാറ്റിൻ (പൊന്നാ
നിപ്പുഴ) താഴ്വര കിഴക്കുനിന്നു പടിഞ്ഞാറോട്ടു നോക്കുന്നു. അതിന്റെ വ
ടക്കുള്ള മുഖ്യ താഴ്വരകൾ ശരാശരിക്കു മലയടുക്കേ വടക്കോട്ടും പിന്നെ പ
ടിഞ്ഞാറോട്ടും അഴിക്കൽ അല്പം തെക്കോട്ടും ചായുകയും പൊന്നാനിപ്പുഴ
യുടെ തെക്കു കായങ്കുളം വരെ അല്പം വടക്കോട്ടും അഴിക്കൽ അല്പം തെ
ക്കോട്ടും ചാഞ്ഞു അവിടെനിന്നു കന്യാകുമാരിക്കെത്തുമളവിൽ നേരെ
തെക്കോട്ടം തിരിയുന്നു. ചെറുതാഴ്വരകൾ സകൂടമായി വടക്കോട്ടോ തെ
ക്കോട്ടോ ചെല്ലുന്നു.

൨. നീളം. അതിനാൽ മുഖ്യ താഴ്വരകൾക്കു നാട്ടിന്റെ അകലത്തിൽ
നീളം ഏറും; എന്നിട്ടും കേരളത്തിന്നു വിസ്താരം കുറയുന്നതു നിമിത്തം
എല്ലാ താഴ്വരകൾ കുറിയവയത്രേ.

പുഴകളുടെ നീളംകൊണ്ടു പറഞ്ഞതു നോക്കുക (III 4.)

൩. വീതി. ഈ താഴ്വരകൾക്കു ഒരേ അകലവും ഇല്ല. മലയിലും മല
പ്രദേശത്തും മിക്ക താഴ്വരകൾ കുടുങ്ങീട്ടും ഇടുങ്ങീട്ടും വളഞ്ഞു ചെല്ലുമള
വിൽ പള്ളിച്ചും എക്കീട്ടും ചുരുങ്ങിയും ഒടുവിൽ കടലോടണയുമ്പോൾ
വീതിവെച്ചും കാണുന്നു, കുന്നുകളുടെ ഇടയിൽ കിടക്കുന്നതും ഒരേ ഭാഗ
ത്തു വായി ഉള്ളതുമായ കുഴിനാട്ടിന്നു കുളമ്പു എന്നു പേർ.

മലകുന്നുപ്രദേശങ്ങളിൽ വിശേഷിച്ചു വെള്ളപ്പനാടു വള്ളുവനാടു കൂ
റ്റനാടു ഏറനാടു എന്നിവറ്റിൽ പെരുത്തു കുളമ്പുകളുണ്ടു.* ഇവറ്റിനു
തെക്കും കോലനാട്ടിലും കരിപ്പാടു എന്നു പറയുന്നു.

൪. നിലപുഷ്ടി. ഇപ്പറഞ്ഞ താഴ്വരകൾ പ്രത്യേകമായി നെൽകൃഷി
ക്കു കൊള്ളുന്നു. ഇതിന്നായി ചരിവിന്നു തക്കവണ്ണം നിലത്തെ വലിയ ക
ള്ളികൾ ആകുന്ന കണ്ടങ്ങൾ ആക്കി ചിറയും വരമ്പും ഇടവരമ്പും കോ
രിക്കിളെച്ചു പെയ്യുന്ന മഴവെള്ളം ആവശ്യം പോലെ അവറ്റിൽ കെട്ടിനി
ൎത്തുന്നുണ്ടു.

വയലുകളുടെ ചുറ്റിലും പലപ്പോഴും കൊത്തളം പോലെ കിളെച്ച
നാലു ഭയപറമ്പുകൾ വീടുപുരകളുമായി അഴകോടേ നില്ക്കുന്നു. പാലക്കാ

* ദൃഷ്ടാന്തമായിട്ടു ഏറനാട്ടിലേ ചാപ്പനങ്ങാടി അംശത്തിൽ 46 കളമ്പുകളുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/158&oldid=186818" എന്ന താളിൽനിന്ന് ശേഖരിച്ചത്