താൾ:CiXIV131-4 1877.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 152 —

വിനു പുതിയ രാജ്ഞിയിൽ അപ്രിയം തോന്നി, അവൾ ചൂളച്ചി, എന്നൊ
രു ഭോഷ്ക്കുണ്ടാക്കി അവളെ കൊല്ലിച്ചു, പിറ്റെന്നാൾ ജെൻസൈമൂർ എ
ന്നവളെ വേളികഴിച്ചു. ആയവൾ ഒരു കൊല്ലം മാത്രം ജീവിച്ചു ഒരു പുത്ര
നെ പ്രസവിച്ചുടനെ മരിച്ചു. രാജാവു പാപ്പാസംബന്ധം മുറ്റും ഉപേ
ക്ഷിച്ചു എങ്കിലും, അവൻ നവീകരണത്തിൽ രസിച്ചു, എന്നു വിചാരി
ക്കേണ്ടാ, അവൻ റോമമതക്കാരെയും പ്രൊതസ്തന്തരെയും ഒരുപോലെ ഉ
പദ്രവിച്ചു, ഓരോരുത്തരെ കൊല്ലിക്കയും ചെയ്തു. മൂന്നാം ഭാൎയ്യ മരിച്ച ശേ
ഷം അവൻ പ്രധാനമന്ത്രിയെ ജൎമ്മനിയിലേക്കു അയച്ചു, തനിക്കു അവി
ടെനിന്നു സുന്ദരിയായ ഒരു ഭാൎയ്യയെ കൊണ്ടു വരേണം എന്നു കല്പിച്ചു.
മന്ത്രി ഭാൎയ്യയെ കൊണ്ടു വന്നു വിവാഹം കഴിഞ്ഞ ഉടനെ, ഇവൾ സുന്ദരി
അല്ല, എന്നു വിധിച്ചു അവളെ ഉപേക്ഷിച്ചു, മന്ത്രി സ്വാമിദ്രോഹി എ
ന്നരുളി, അവനെ കൊല്ലിച്ചു. പിന്നെ അവൻ നൊൎഫൊൿ തമ്പുരാന്റെ
മരുമകളായ കഥരീന റോവൎദ എന്നവളെ കെട്ടി കുറയനാൾ പാൎത്താ
റെ: ഇവൾ പാതിവ്രത്യമില്ലാത്തവൾ എന്നു കളവു പറഞ്ഞു അവളുടെ
തലയെ അറുപ്പിച്ചു. എന്നാറെ അവൻ ആറാം കല്യാണം ചെയ്തു കഥരീ
നഫർ എന്ന വിധവയെ കെട്ടി, അവളും ഒരു ദിവസം മരിക്കേണ്ടതായി
രുന്നു, എങ്കിലും അവൾ ഏറിയോരു മുഖസ്തുതി പറഞ്ഞു സിംഹനെ ശ
മിപ്പിച്ചു തന്നെത്താൻ രക്ഷിച്ചു. അവൻ ദീനം പിടിച്ചു മരിപ്പാറായി
രിക്കുമ്പോൾ അവന്റെ ക്രൂരതയും ദുശ്ശീലവും വിവരിപ്പാൻ പാടില്ല. ആ
സമയത്തു അവൻ സുശീലവും സാമൎത്ഥ്യവുമുള്ള സുരി എന്ന പ്രഭുവിനെ
വെറുതെ കൊല്ലിച്ചു, അവന്റെ അഛ്ശനെയും നശിപ്പിക്കുന്നതിൽനിന്നു
മരണം മാത്രം അവനെ തെറ്റിച്ചു. ആ മരണം 1547 ജനുവരി 27ാം ൹
സംഭവിച്ചു. ഇങ്ങിനെ എട്ടാം ഹെന്രി അതിദുഷ്ടനും അതിക്രൂരനുമായി
എല്ലാ ജഡത്തിന്റെ വഴിയെ പോയപ്പോൾ ആരും അവനെ സ്നേഹ
ത്തോടെ ഓൎത്തില്ല ആരും അവനെ കുറിച്ചു വിലപിച്ചതുമില്ല.
(To be continued.)

THE KING A PRIEST.

രാജാവു പാതിരിയായതു.

ഇംഗ്ലന്തിലെ രാജാവായിരുന്ന മൂന്നാം ജോൎജ്ജ ഒരു ദിവസം അനേ
കം മഹാന്മാരോടു കൂടെ വങ്കാട്ടിൽ പ്രവേശിച്ചു നായാട്ടു തുടങ്ങി, ഒരു മാ
നിന്റെ വഴിയെ ഓടിയതിൽ കൂട്ടരിൽനിന്നു പിരിഞ്ഞു. മുന്നോട്ടു ചെ
ന്നാറെ തന്റെ കുതിര വളരെ തളൎന്നു എന്നു കണ്ടു; ഇപ്പോൾ മതി, ഇനി
നായാട്ടു വേണ്ടാ, എന്നു നിശ്ചയിച്ചു ഒർ ഊടു വഴിയായി തിരിഞ്ഞു ഒരു
വലിയ മരക്കൂട്ടത്തിന്റെ അരികത്തു എത്തി. അവിടെ രാജാവു, താമസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/156&oldid=186814" എന്ന താളിൽനിന്ന് ശേഖരിച്ചത്