താൾ:CiXIV131-4 1877.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 151 —

കുട്ടി, അവന്റെ അധികാരത്തെ തൃണീകരിച്ചതിനാൽ, ഇംഗ്ലിഷ് രാജ്യത്തി
നു ഗുണം വന്നു. ആ തൎക്കത്തിന്റെ ഹേതുവാവിതു: അവൻ ജ്യേഷ്ഠന്റെ
വിധവയായ കഥരീനയെ വേളികഴിച്ചു, എന്നു മുമ്പെ പറഞ്ഞുവല്ലൊ.
അന്നു തുടങ്ങി ആ പുണ്യവതി ഏറിയോരു മനോവ്യസനവും കഷ്ടവും
അനുഭവിക്കേണ്ടി വന്നു, എങ്കിലും അവൾ ബഹു ക്ഷമയും വിശ്വസ്തത
യും കാണിച്ചു എല്ലാം സഹിച്ചു പാൎത്തു. രാജ്ഞിയുടെ കന്യകമാരിൽ
അന്നാ ബുല്യൻ, എന്ന ഒരു സുമുഖി ഉണ്ടായിരുന്നു. ഇവളെ രാജാവു ക
ണ്ടു അതിരാഗിയായി അവളിൽ പ്രേമം വെച്ചു, വേല്ക്കുവാൻ നിശ്ചയിച്ചു.
ക്രിസ്തീയരാജാവിനു ഒരു ഭാൎയ്യ മാത്രമേ പോരും, എന്നു അവൻ അറിഞ്ഞു,
എന്നിട്ടും തന്റെ അഭിലാഷം അസാദ്ധ്യമാകരുതു എന്നുവെച്ചു, അവൻ
പാപ്പാവിൻ മുഖാന്തരം സങ്കടം ബോധിപ്പിച്ചു: രാജ്ഞി ജ്യേഷ്ഠന്റെ ഭാ
ൎയ്യ ആയിരുന്നതുകൊണ്ടു, അവൾ തനിക്കു ജ്യേഷ്ഠത്തി ആയല്ലോ. എ
ന്നാൽ ദൈവത്തിനും മനസ്സാക്ഷിക്കും വിരോധമായ ഈ കാൎയ്യം ഇന്നുവ
രേയും നടന്നതു മതി എന്നു ചൊല്ലി, അവളുമായ വിവാഹത്തെ പൊളി
ച്ചു, അന്നാ ബുല്യനെ കെട്ടുവാൻ കല്പന വേണം, എന്നു അപേക്ഷിച്ചു.
അവന്റെ അപേക്ഷപ്രകാരം കല്പിപ്പാൻ പാപ്പാവിനു മനസ്സുണ്ടെങ്കിലും
അവൻ രാജത്തിയുടെ മരുമകനായ അഞ്ചാം ചാരല്സ്, എന്ന ചക്രവൎത്തി
യെ പേടിച്ചു വിരോധം പറഞ്ഞു, ഒരു സ്ഥാനാപതിയെ ഇംഗ്ലന്തിലേക്കു
അയച്ചു, പ്രധാനമന്ത്രിയായ തോമാസ് വൊല്സിയുമായി ആ കാൎയ്യത്തെ
വിചാരിച്ചു ക്രമത്തിലാക്കേണം, എന്നു കല്പിച്ചു. പിന്നെ കാലതാമസം
വരികയാൽ രാജാവു ക്രൂദ്ധിച്ചു: ഇതെല്ലാം പ്രധാനമന്ത്രിയുടെ വ്യാപ്തി, എ
ന്നു ചൊല്ലി അക്കിഴവനെ സ്ഥാനഭ്രഷ്ടനാക്കി ഒരു പുതിയ മന്ത്രിയെ നി
ശ്ചയിച്ചു. അതു തന്നെയല്ല, അവൻ സ്വാമിദ്രോഹി എന്നുവെച്ചു, അവ
നെ പിടിച്ചു കൊണ്ടു വരേണ്ടതിനു ചേകവരെ അയച്ചു. അപ്പോൾ അ
വൻ അതിദുഃഖത്താൽ ക്ഷയിച്ചു: അയ്യോ, ഞാൻ എന്റെ രാജാവിനെ
പോലെ എന്റെ ദൈവത്തെ വിശ്വസിച്ചു സേവിച്ചു എങ്കിൽ, അവൻ
എന്നെ ഈ നരയോടെ ഉപേക്ഷിക്കയില്ലയായിരുന്നു, എന്നു പറഞ്ഞു,
പ്രാണനെ വിട്ടു മരിച്ചു. പുതിയ മന്ത്രിയായ തോമാസ് ക്രോമ‌്വൽ രാജാ
വിന്റെ ക്ഷമ തീൎന്നു, എന്നു കണ്ടു അവനോടു: മഹാരാജാവേ, പാപ്പാധി
കാരത്തെ നീക്കി ഇംഗ്ലിഷ് സഭയുടെ തലയും പാപ്പാവും നാം തന്നെ,
എന്നു കല്പിച്ചാൽ കാൎയ്യം തീൎന്നുവല്ലൊ, എന്നു പറഞ്ഞു. ഈ ഉപദേശം
രാജാവിനു ബോധിച്ചു, മന്ത്രിസഭയുടെ ചൊല്ലാൽ അതിനു തക്ക ഒരു പ
രസ്യം ഉണ്ടാക്കി പ്രസിദ്ധപ്പെടുത്തി. പിന്നെ അവൻ കെന്തർപൂരിയിലെ മുഖ്യാദ്ധ്യക്ഷനെ കൊണ്ടു തന്റെ ഒന്നാം വിവാഹത്തെ ദുൎബ്ബലപ്പെടുത്തി
അന്നാ ബുല്യനെ കെട്ടുകയും ചെയ്തു. അല്പം നേരം കഴിഞ്ഞാറെ രാജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/155&oldid=186812" എന്ന താളിൽനിന്ന് ശേഖരിച്ചത്