താൾ:CiXIV131-4 1877.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 150 —

മാറ്റവത്സരം കഴിഞ്ഞശേഷം അവൻ പക്ഷം മാറ്റി പരന്ത്രിസ്സുരാജാവിനു സ
ഹായിച്ചു, എങ്കിലും അവനു സ്വന്തരാജ്യത്തിൽ ഓരോ അലമ്പലും കോ
വിലകത്തു ബഹു ചെലവഴിച്ചലും ഉണ്ടാകകൊണ്ടു, ഇരുപക്ഷക്കാൎക്കും
അവന്റെ സഹായത്താൽ വന്ന ഉപകാരം അല്പമേയുള്ളു. അവൻ പ
രന്ത്രീസ്സിൽനിന്നു മടങ്ങിവന്ന ഉടനെ രാജവംശക്കാരനായ ബുക്കിംഗ്‌ഹം ത
മ്പുരാനെ അന്യായവും ക്രൂരവുമായി കൊല്ലിച്ചു (1521) അത്തമ്പുരാൻ ഭ
യംകൂടാതെ രാജാവിനോടു സംസാരിച്ച നേരിടുകയും, പ്രധാനമന്ത്രിയുടെ
അഹംഭാവത്തെ മാനിക്കാതെയും ഇരുന്നതല്ലാതെ, ഒരു കുറവും കാണി
ചില്ല. എട്ടാം ഹെന്രിയുടെ സ്വഭാവം ശുദ്ധ ക്രൂരതയത്രെ എന്നു ആ
രാക്ഷസപ്രവൃത്തിയാൽ വെളിച്ചത്തുവന്നു.

അക്കാലത്തു യൂരോപ്പയിലെ ക്രിസ്തീയസഭ മുഴുവനും കലങ്ങി, അറി
വുള്ളവരും അറിവില്ലാത്തവരും ഒരു കാൎയ്യത്തെ തന്നെ ചിന്തിച്ചു, അപൂ
ൎവ്വമായ ഒരു മാറ്റത്തിന്നായി നോക്കിപ്പാൎത്തു. ആ മാറ്റം മതോപദേശാ
ചാരങ്ങളുടെ നവീകരണമത്രെ. ആയതു വിലാത്തിയിലെ പല നാടുകളി
ലും പ്രത്യേകം ഇംഗ്ലന്തിലും നീളെ പരന്നു. പൂൎവ്വകാലത്തിൽ തന്നെ ഇം
ഗ്ലിഷ് സഭയിൽ വെവ്വേറെയുള്ള പക്ഷങ്ങൾ തങ്ങളിൽ കലഹിച്ചു കയ
ൎത്തു. ആ കലഹങ്ങൾ വിക്ലിഫ്, എന്ന വൈദികന്റെ ഉപദേശത്താൽ
വൎദ്ധിച്ചു, ഒരു പ്രളയംപോലെ ആയ്തീൎന്നു. അവൻ പല രാജ്യങ്ങളിലും പ്ര
സിദ്ധപ്പെടുത്തിയ സദ‌്വൎത്തമാനം ഇംഗ്ലന്തിൽ പലൎക്കും നിത്യാനുഗ്രഹമാ
യ്വന്നു. അവൻ പഠിപ്പിച്ച ന്യായങ്ങൾ പുതുമകൾ അല്ലതാനും, അവ
എത്രയോ മഹത്വത്തോടെ വേദപുസ്തകത്തിൽ വിളങ്ങുന്നു, എങ്കിലും ആ
പുസ്തകം പാതിരിമാർ അല്ലാതെ, മറ്റാരും വായിക്കരുതു, എന്ന കല്പന
ആ കാലത്തോളം ക്രിസ്തീയസഭയിൽ എങ്ങും നടപ്പാകകൊണ്ടു, വെളി
ച്ചം ഒരു പാത്രത്തിന്റെ ഉള്ളിൽ ഒളിച്ചുവെച്ച പ്രകാരം ആയിരുന്നു. ഇ
ങ്ങിനെ നിഷിദ്ധമായിരിക്കുന്ന വേദപുസ്തകത്തെ വിക്ലിഫ് വൈദികൻ ഇം
ഗ്ലിഷ് ഭാഷയിൽ ആക്കിയശേഷം, അതിന്റെ വായനയാൽ ദിവ്യവെളിച്ചം
ഇംഗ്ലന്തിലും മറ്റും പല ദിക്കിലും ഉജ്ജ്വലിച്ചു തുടങ്ങി. ജീവന്റെ പു
സ്തകം എല്ലാ ജനങ്ങൾക്കും ലഭ്യമായശേഷം, ഇംഗ്ലിഷ് രാജ്ഞ്യം മഹത്വത്തി
ലും ധനസമൃദ്ധിയിലും ശോഭിച്ചു: എന്നെ മാനിക്കുന്നവരെ ഞാനും മാ
നിക്കും, എന്നു ദൈവം പറഞ്ഞ വാക്കിന്റെ മഹത്വമുള്ള ഒരു ദൃഷ്ടാന്ത
മായ്തീൎന്നു. എങ്കിലോ ഇംഗ്ലിഷ് രാജാവു ആ കാൎയ്യത്തിൽ രസിച്ചില്ല, അ
തിനെ കഴിയുന്നേടത്തോളം വിരോധിച്ചു, തന്റെ രാജ്യത്തിൽ ഉദിച്ചിരി
ക്കുന്ന വെളിച്ചത്തെ എങ്ങിനെ എങ്കിലും കെടുത്തിക്കളയേണം, എന്നു നി
ശ്ചയിച്ചു, അതിനു തക്കതായ ഒരു പുസ്തകത്തെയും എഴുതി, എങ്കിലും കുറ
യ നാൾ കഴിഞ്ഞശേഷം, അവൻ റോമപാപ്പാവുമായി ഭയങ്കര കലശൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/154&oldid=186809" എന്ന താളിൽനിന്ന് ശേഖരിച്ചത്