താൾ:CiXIV131-4 1877.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 149 —

ഞാൻ പാമ്പിന്റെ അവസ്ഥയെ അവരോടു അറിയിച്ചപ്പോൾ എല്ലാവ
രും സന്തോഷിച്ചു എനിക്കു നന്ദി പറകയും ചെയ്തു.

HISTORY OF THE BRITISH EMPIRE.

ഇംഗ്ലിഷ ചരിത്രം.
(Continued from No. 9, page 133.)

പരന്ത്രീസ്സിലെ വൃദ്ധനായ രാജാവു 1515ാമതിൽ അന്തരിച്ച ശേഷം
ബാല്യക്കാരനും ധീമാനുമായ ഒന്നാം ഫ്രന്സിസ് സിംഹാസനം ഏറി. പി
റ്റെ ആണ്ടിൽ സ്പാന്യരാജാവായ ഫെൎദിനന്തും മരിക്കയാൽ അവന്റെ
പൌത്രനായ ചാരല്സ് രാജ്യാധിപത്യം പ്രാപിച്ചു. പിന്നെ ജൎമ്മനി സാ
മ്രാജ്യത്തിൻറ ചക്രവൎത്തിയായ മക്സിമിലിയാനും മരിച്ചു. എന്നാറെ പ
രന്ത്രീസ്സു, ഇംഗ്ലിഷ്, സ്പാന്യ എന്നീ മൂന്നു രാജാക്കന്മാർ ചക്രവൎത്തിസ്ഥാ
നം നേടേണ്ടതിനു ശ്രമിച്ചുനിന്നു. ജൎമ്മനിരാജാക്കന്മാർ സ്പാന്യക്കാരനെ
വരിച്ച അഞ്ചാം ചാരല്സ്, എന്ന നാമത്തോടെ വാഴിച്ചതു നിമിത്തം പ
രന്ത്രീസ്സുകോൻ അത്യന്തം കോപിച്ചു, പുതിയ ചക്രവൎത്തിയുടെ നേരെ
വൈരം ഭാവിച്ചു തുടങ്ങി. പിന്നെ കലഹക്കാർ ഇരുവരും ഇംഗ്ലിഷ് രാജാ
വിന്റെ അനുകൂലത അന്വേഷിച്ചപ്പോൾ, അവനും അവന്റെ കൌശ
ലമേറിയ മന്ത്രിയും ഇരുപക്ഷക്കാരോടും ഗൂഢാലോചന കഴിച്ചു. എ
ന്നാൽ ചക്രവൎത്തി ഇംഗ്ലന്തിലെ പ്രധാനമന്ത്രിയുടെ അന്തൎഗ്ഗതം അറി
ഞ്ഞു: വൃദ്ധനായ പാപ്പാ മരിക്കട്ടെ, പിന്നെ ആ സ്ഥാനം നിങ്ങൾക്കു
തന്നെ ആകും എന്നു പറകയാൽ അവൻ മനഃപൂൎവ്വമായി ആ പക്ഷ
ത്തിലേക്കു തിരിഞ്ഞു. ഏതുപക്ഷം ആദരിക്കേണം എന്നു രാജാവു സംശ
യിക്കകൊണ്ടു, ഇരുപ്രതികളെയും മുഖാമുഖമായി കാണേണം എന്നു പ
റഞ്ഞു. അതുകൊണ്ടു ചക്രവൎത്തി ഇംഗ്ലന്തിലേക്കു ചെന്നു കുറയനാൾ
രാജാവിനോടു കൂടെ പാൎത്തു. പിന്നെ രാജാവു പരന്ത്രീസ്സുകാരനെ കാ
ണ്മാൻ നിശ്ചയിച്ചു ബഹു കോലാഹലഘോഷത്തോടെ കപ്പലിൽ കയറി
കല്ലായിക്കു പോയി. അവിടെ ഇംഗ്ലിഷ് പരന്ത്രീസ്സുകളുടെ അതിരുകളി
ന്മേൽ ഉറപ്പിച്ചിരിക്കുന്ന പാളയത്തിൽ ഇറങ്ങി, പതിനാലു ദിവസം പര
ന്ത്രീസ്സുരാജാവിനോടു കൂടെ പാൎത്തു, വിരുന്നു, കളി, സുഖഭോഗം എന്നിവ
റ്റിൽ മുഴുവനും ലയിച്ചുപോയി. ആ പാളയത്തിൽ രാജാക്കന്മാൎക്കായിട്ടു
അടിച്ചിരിക്കുന്ന തമ്പുകളുടെ മഹിമയെ ഉദ്ദേശിപ്പാൻ അതിനു സ്വൎണ്ണാം
ബരനിലം എന്നു പേർ നടപ്പായിവന്നു. എന്നാറെ ബാല്യക്കാരായ രാ
ജാക്കന്മാർ സന്തുഷ്ടരായി പിരിഞ്ഞു, താന്താങ്ങളുടെ രാജ്യത്തിലേക്കു മട
ങ്ങിച്ചെന്നു. പിന്നെ പരന്ത്രീസ്സുകാരൻ ചക്രവൎത്തിയുമായി പടവെട്ടിത്തു
ടങ്ങിയപ്പോൾ, ഇംഗ്ലിഷ് രാജാവു ചക്രവൎത്തിയെ തുണെച്ചു. ചില സം

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/153&oldid=186807" എന്ന താളിൽനിന്ന് ശേഖരിച്ചത്