താൾ:CiXIV131-4 1877.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

നിന്നു മൃഗവേട്ടക്കു പുറപ്പെടും പോലെ അവിടെനിന്നു 35 സംവത്സരത്തോളം സകല ദിക്കി
ലേക്കും ചെന്നു, രാജ്യങ്ങളെ പിടിച്ചു കൊള്ളയിട്ടു വന്നു. ഏകദേശം എട്ടു ലക്ഷം പടയാളിക
ളുടെ നായകനായി കൊടുങ്കാറ്റോ ജലപ്രളയമോ എന്ന പോലെ ഹിന്തു, ചീന, വിലാത്തി
എന്നീ രാജ്യങ്ങളിൽ ഉൾപുക്കു അശേഷം കൊള്ളയിട്ടു, കവൎച്ചയെ സമൎക്കാന്തിലേക്കു അയച്ചു,
തന്റെ ഭണ്ഡാരത്തിൽ എണ്ണമറ്റ പൊരുൾ ചരതിച്ചു. ഡില്ലിയെ പിടിച്ചു കവൎന്നപ്പോൾ അ
നവധി നിവാസികളെ കൊന്നതല്ലാതെ, ശേഷിച്ചവരെ ചിറപിടിച്ചു, അവരെ കൊണ്ടു കവ
ൎച്ചയെ പേറിച്ചു, തന്റെ രാജധാനിയിലേക്കു എത്തിച്ചു. വരികയും പോകയും ചെയ്ത വഴി
യിൽ ഒക്കെയും കണ്ട നാടും നഗരവും അശേഷം വെറുമയാക്കിക്കളഞ്ഞു. അവന്റെ ദ്രവ്യാഗ്ര
ഹത്തോളം ക്രൂരതയും ഉണ്ടു. പോരിൽ മാത്രമല്ല വിനോദത്തിനും മനുഷ്യരെ കൊല്ലും. ഒരി
ക്കൽ അവൻ 4000 അൎമ്മിന്യ കുതിരച്ചേകവരെ ജീവനോടെ കുഴിച്ചിട്ടു കളഞ്ഞു . ബഗ്ദാദപട്ട
ണം പിടിച്ച സന്തോഷത്തിന്നായി 90,000 തലമണ്ടകളെ കൊണ്ടു ഒരു തോരണം കെട്ടിച്ചു.
1405ാമതിൽ കൊള്ളക്കാരുടെ ഈ തലവൻ ൭൦ വയസ്സുള്ളവനായി മരിച്ചു. തിമുൎല്ലങ്ങിന്റെ അ
നന്തരവന്മാരിൽ ആറാമനായ ബാബർ കൊള്ളയെ കൊതിച്ചു തന്നെയല്ല, രാജ്യം സമ്പാദി
ക്കേണ്ടതിനു ആഗ്രഹിച്ചു, ഹിന്തുരാജ്യത്തിൽ കടന്നു, ഡില്ലിയെ പിടിച്ചു, തന്റെ സിംഹാസ
നം അതിൽ വെച്ചു, മഹാമുകിളസാമ്രാജ്യത്തെ സ്ഥാപിച്ചു. ബാബരിന്റെ മരുമകനായ ഹ്യു
മായന്റെ മകനായ അക്ബർ ബാബരിനേക്കാൾ ശ്രുതിപ്പെട്ട ജയശാലിയും ബലവാനുമായതല്ലാ
തെ, ദയ നീതി വിവേകം മുതലായ ഗുണങ്ങളുള്ളവനായി പരമതദ്വേഷമെന്നിയെ സകല ജന
ഗുണചിന്തയുള്ള രാജശിഖാമണിയായിരുന്നു. അവന്റെ മകനായ സേലിം, മരുമകനായ ശാ
ജിഹാൻ, എന്നിവർ ആരും അവനോളം പോരാതെ പോയി. അവൻ നാലു മരുമക്കളിൽ
ഒരുവനായ ഔറങ്ങസീബിന്റെ കാലത്തിൽ മുകിളസാമ്രാജ്യം ഇനി ഒരിക്കൽ പുതു ശോഭ
പ്രാപിച്ചു പോന്നു. ഔറങ്ങസീബ ബഹു കപടവും യുക്തിയുള്ളൊരു ഉപായി ആയിരുന്നു.
അവന്റെ സിംഹാസനം ശുദ്ധ പൊന്നും നവരത്നങ്ങൾ പതിച്ചതും, എട്ടു കോടി ഉറുപ്പിക
യോളം വിലയുള്ളതുമായിരുന്നു. ചുവപ്പുകല്ലുകൊണ്ടു കെട്ടിയതും ലോകപ്രസിദ്ധവുമായ അ
വന്റെ കോവിലകവും അതിനോടു ചേൎന്ന ഉദ്യാനങ്ങളും ഒന്നര നാഴിക ചുറ്റളവുള്ളതായിരു
ന്നു. അതിലേക്കു ചെല്ലുന്ന വലിയ വാതിലിന്റെ മീതെ : “സ്വൎഗ്ഗം എന്നൊന്നുണ്ടെങ്കിൽ, അതു
ഇവിടെ, ഇവിടെ, ഇവിടെ തന്നെ ഉണ്ടായിരിക്കേണം”, എന്നൊരു എഴുത്തു ഉണ്ടായിരുന്നു
പോൽ. ഔറങ്ങസീബ സ്വന്ത മതത്തോടു വളരെ പറ്റലുള്ളവൻ ആകകൊണ്ടു, ഹിന്തുക്കളെ
നയഭയങ്ങളാൽ മുഹമ്മതമാൎഗ്ഗത്തിൽ ചേൎപ്പാൻ വളരെ പ്രയത്നിച്ചു. അവന്റെ കാലത്തിൽ
മഹറാട്ടികളും ശിഖരും ഡില്ലിസാമ്രാജ്യത്തിൽ കടന്നു വളരെ അലമ്പൽ ചെയ്വാൻ തുടങ്ങി. ഇ
പ്പോൾ വിക്താരിയാ എന്ന ഇംഗ്ലിഷ മഹാരാണിയാവൎകൾ ഈ രാജ്യങ്ങളുടെ മേൽ ചക്രവൎത്തി
നിയായി വാഴുന്നതിനാൽ ഹിന്തുക്കളും മുസല്മാനരും ക്രിസ്തിയാനികളുമായ പ്രജകൾക്കു എല്ലാ
വൎക്കും ഒരു പോലെ ഗുണം വരുമാറാക.

AFGHANISTAN.
അബ്ഘാനിസ്ഥാൻ.

തങ്ങൾക്കു തങ്ങൾ തന്നെ പുഷ്ടൻ അല്ലെങ്കിൽ പുഷ്ടൌ എന്നു
പെർ വിളിക്കുന്ന അബ്ഗാന്യരുടെ ചരിത്രം നല്ലവണ്ണം തെളിവില്ല. അ
വർ ഇടയന്മാരായ ഒരു ജാതിയായി ഹിന്തുകൂഷിൽനിന്നു ഇറങ്ങി വന്നു
എന്നു ഊഹിപ്പാൻ സംഗതി കാണുന്നു. അവരുടെ ഭാഷക്കു പാൎസ്യഭാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/15&oldid=186604" എന്ന താളിൽനിന്ന് ശേഖരിച്ചത്