താൾ:CiXIV131-4 1877.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 143 —

ഏകദേശം 60,000 ആൾ മരിക്കും എന്നു കാണ്ക
കൊണ്ടു പിറവികളെ കൂട്ടിയാലും 10 വത്സരം
കൊണ്ടു ഇപ്പോഴത്തെ നിവാസികൾ തീൎന്നു
പോകം.

നെല്ലൂർ, കടപാ, ബല്ലാരി, കൎന്നൂൽ, ചെ
ങ്കൽപേട്ട, വടആൎക്കാടു, മധുര, കോയമ്പു
ത്തൂർ, ചേലം എന്നീ താലൂക്കുകളിൽ ആകേ
1,4305,997 നിവാസികൾ ഉണ്ടു. ഇവരിൽനി
ന്നു 9,02,667 ധൎമ്മമറാമത്തുപണി എടുക്കയും
7,02,992 പേർ ധൎമ്മക്കത്തി അനുഭവിക്കയും
ചെയ്യുന്നു. ഈ കണക്കിന്നു ഒമ്പതു പേരിൽ
നിന്നു ഒരുത്തൻ ധൎമ്മം കൈക്കൊള്ളുന്നതു കൊ
ണ്ടു ഞെരിക്കും വളരെ ഉണ്ടെന്നു അറിയാം.

മദ്രാശിസംസ്ഥാനത്തിൽ മിക്ക ജില്ലകളിൽ
വേണ്ടുന്ന മഴ പെയ്തു വരുന്നതുകൊണ്ടു നവ
ധാന്യങ്ങളുടെ വില താണില്ലെങ്കിലും മനുഷ്യ
ൎക്കു ആശ്വാസം വന്നു തുടങ്ങി.

ധൎമ്മമാാമത്തു പണി എടുത്തു വരുന്നവ
രുടെ സുഖാസുഖം അറിയേണ്ടതിന്നു നെ
ല്ലൂരിൽ ഒരു വിലാത്തി ശസ്ത്രവൈദ്യർ (ടാൿ
ടേർ) ഏറിയ ആളുകളെ കൂടക്കൂടെ തൂക്കി
നോക്കുവാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ കാ
ഞ്ഞു വളൎന്നവൎക്കും നീരുള്ളവൎക്കും മാത്രം കനം
ഏറീട്ടുള്ളു; മിക്ക പേരുടെ ശരീരത്തൂക്കം ചുരു
ങ്ങുകയും ചെയ്തു. ആയതു ഏറ്റവും സങ്കടം തന്നെ.

ജലായി 19. ആവടി തൊട്ടു തിരുവല്ലൂ
രോളം ഇരട്ട തീവണ്ടിപ്പാത തിൎന്നു പോയി
തിരുവല്ലൂരിൽനിന്നു അറക്കോണത്തോളം നി
രത്തിവരുന്ന ഇരട്ടപ്പാത ഒരു മാസത്തിനകം
പണിതു തീരും എന്നു തോന്നുന്നു.

മഹിഷാസുരം:- ക്രമമായി മഴ പെയ്താൽ
കൊല്ലം ഒന്നിൽ 34 അംഗുലം ഉണ്ടാകും. 1875
ആമതിൽ 22½ ഉം 1876 ആമതിൽ 17½ ഉം മാത്ര
പെയ്തതിനാൽ വളരെ ക്ഷാമം പിടിച്ചു. ഏക
ദേശം 50 ലക്ഷത്തോളം ആളുള്ള ഈ രാജ്യത്തി
ന്നു ആഴ്ചവട്ടന്തോറും 4000 ഭാരം അരി വേണ്ടി
വരുന്നതു കൊണ്ടും 12½ ലക്ഷം ആൾ എഴു ആ
ഴ്ചയകം 4000 ഭാരം തിന്നുന്നതു കൊണ്ടും നാട്ടിൽ
കാലാംശം പേർ പുറനാട്ടിൽനിന്നു കൊണ്ടു വ
രുന്ന ധാന്യത്താൽ ഉപജീവിക്കുന്നു എന്നു
തെളിയും.

നിജാം:- പൂണാതൊട്ടുരായച്ചുരത്തോളമു
ള്ള കിണറുകൾ ഏകദേശം പൊട്ടായി പോ
യതുകൊണ്ടു പുകവണ്ടിയന്ത്രങ്ങൾക്കു വേണ്ടു
ന്ന വെള്ളം ഇല്ലായ്കയാൽ പഞ്ചമുള്ള ഈ നാ
ട്ടിലേക്കു പുകവണ്ടികൊണ്ടു നവധാന്യങ്ങളെ
എത്തിക്കുന്നതു നിൎത്തേണ്ടി വന്നു. രായച്ചുരം

ഗുൽബൎഗ്ഗലിംഗസാഗരം എന്നീ സ്ഥലങ്ങളിൽ
ദരിദ്രന്മാൎക്കു ധൎമ്മക്കഞ്ഞി കൊടുത്തു വരുന്നു.
ചില പുകവണ്ടിസ്ഥാനങ്ങളിൽ കയറ്റേണ്ട
തിന്നു സൂക്ഷിച്ചു വെച്ച അരിച്ചാക്കുകളിൽ നി
ന്നു വളരെ അരി കളവു പോകുന്നു. ഒരു സ്ഥ
ലത്തിൽ പുകവണ്ടി കുന്നു കയറുമ്പോൾ 45 ചാ
ക്കു കവൎന്നു തള്ളിയിട്ടിരിക്കുന്നു.

തെക്കുള്ള തിരുവിതാങ്കോട്ടിൽ ജൂലായി
മാസത്തിൽ ഏരി ചിറ കളം പുഴ തോടുകൾ ക
വിയത്തക്കവണ്ണം മഴ പെയ്കയും അശമ്പു മല
കളിൽ ജൂൻമാസത്തിൽ 50 വിരലോളം മഴ
വീഴുകയും ചെയ്തതുകൊണ്ടു ആ നാടു വായ്ചു
വരുന്നു.

കോഴിക്കോടു:- ഞാറക്കല്ലിൽനിന്നു
പുഴ തോടു വഴിയായി താനിയൂരിലേക്കു അരി
കൊണ്ടുവരുന്നു. പാണ്ടിശാലകളിൽ അരി അ
ധികമില്ലായ്കയാൽ തലശ്ശേരി കണ്ണനൂർ നഗര
ങ്ങളിൽനിന്നു കൊടുത്തയച്ചു വരുന്നു എങ്കിലും
മിക്കതും കിഴക്കോട്ടു പോകുന്നു. എളിയവൎക്കു
പെരുത്തു വലെച്ചൽ തട്ടിയിരിക്കുന്നു.

കണ്ണനൂർ:- ജൂലായി മാസത്തിൽ 40-45
വിരൽ മഴെക്കു പകരമായി ഏകദേശം 12 വി
രൽ മാത്രം മഴ പെയ്യായ്കയാൽ താണ കൈപ്പാ
ടങ്ങളിലെ നെല്ലു ഓൎവ്വെള്ളംകൊണ്ടു മിക്കതും
വെന്തുപോകയും ഉയൎന്ന കൈപ്പാടങ്ങളിൽ ഒ
രുമാതിരിയായിട്ടും മണൽപാടങ്ങൾ എല്ലാം പ
ഴുപ്പോടും നില്ക്കയും നാട്ടിൽ വെച്ചേടത്തു ഇ
രുന്നുപോകയും കഴമക്കണ്ടങ്ങളിലെ വെള്ള
ങ്ങൾ ഒക്ക വറ്റിപ്പോകയും പറമ്പുകൃഷി വ
ളരാതെ ചെന്നിറമായി കിടക്കയും ചെയ്യുന്നു.
പുനങ്കൃഷി മുപ്പതിറ്റാണ്ടിടക്കു ഇത്ര നന്നായി
ട്ടില്ല എന്നു കേൾക്കുന്നു. എന്നാൽ ആഗൊ
സ്തിൽ ഇതു മുഴവനും മാറിപ്പോയതു I-16൹
വരെ ഏകദേശം 21½ അംഗുലം മഴ പെയ്ക
യാൽ തന്നെ. ഇതിന്നായി ദൈവത്തിന്നു സ്തോ
ത്രം ഉണ്ടാക. മിക്ക കൃഷി നന്നായി വരുന്നെ
ങ്കിലും ചില താണ കൈപ്പാടങ്ങളിൽ വെള്ളം
കെട്ടിനിന്നതിനാൽ ചീഞ്ഞുപോയി.

ബല്ലാരിയിലെ പഞ്ചം നിമിത്തം അവിടെ
പാൎപ്പിച്ച പട്ടാളക്കാൎക്കും കുതിരകൾക്കും വേണ്ടു
ന്ന കൊറ്റു കിട്ടായ്കയാലും ഉള്ളതിന്നു വില
പെരുത്തിരിക്കയാലും അവരെ പല സ്ഥലങ്ങ
ളിലേക്കു മാറ്റുവാൻ പോകുന്നു. അവിടെയു
ള്ള ശിവായിപ്പട്ടാളങ്ങളിൽ ഒന്നു കണ്ണനൂൎക്കു
മാറ്റത്തിന്നു കല്പന വന്നു എന്നു കേൾക്കുന്ന
പ്രകാരം ആയാൽ ചില സമയത്തോളം മൂന്നു
ശിവായിപ്പട്ടാളങ്ങൾ ഇവിടെ ഇരിക്കും.

നടപ്പുദീനം കൂറുപാട്ടു തുറുങ്കിലും അടുത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/147&oldid=186795" എന്ന താളിൽനിന്ന് ശേഖരിച്ചത്