താൾ:CiXIV131-4 1877.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 142 —

സസ്സർ ജൻ 24൹ റുച്ചുക്കിനെ വെടിവെ
ച്ചപ്പോൾ ദീനശാല അനാഥശാല പള്ളിക്കൂടം
പള്ളി ഇംഗ്ലിഷ് ഗൎമ്മാന പരന്ത്രീസ്സ് തുടങ്ങി
യ കോയ്മകളുടെ സ്ഥാനാപതികളുടെ ബങ്ക്ലാ
വു മുതലായ എടുപ്പുകളെ കല്പിച്ചു കൂട്ടി വെടി
വെച്ചതിനാൽ നഗരം മുഴുവനും പാഴാക്കിക്ക
ളഞ്ഞതുകൊണ്ടു കേൾക്കുന്നവൎക്കു ചീറ്റവും എ
രിച്ചലും പിടിച്ചു പോയി. നിക്കൊപുരിയെ
പിടിച്ചതുകൊണ്ടു തൂനാനദിയുടെ ഒരു നല്ല
കടവും ചിപ്ക കണ്ടിവാതിലാൽ ബല്ക്കാൻ മല
യെ കടക്കുന്ന ഒരു ചുരവും രുസ്സരുടെ കൈ
യിൽ ആയാലും ബല്ക്കാന്റെ വടക്കേ പുറത്തു
കിഴക്കുള്ള നാലു കോട്ടകളിൽനിന്നും പടി
ഞ്ഞാറുള്ള പടകളിൽനിന്നും ബല്ക്കാന്റെ തെ
ക്കേ വശത്തു പലയിടങ്ങളിൽനിന്നും തുൎക്കൎക്കു
അവരെ അലമ്പലാക്കുവാൻ വേണ്ടുന്ന കഴിവു
ണ്ടു. മൂന്നു ലക്ഷത്തിൽ പരമുള്ള രുസ്സരുടെ
യുദ്ധബലങ്ങൾ തുൎക്കരാജ്യത്തെ ജയിച്ചടക്കു
വാൻ ഒട്ടും പോരാ. ആന കൊപ്പത്തിൽ വീ
ണതു പോലെ ആയ്തീരാഞ്ഞാൽ അൎവക്കു നന്നു.
ൟ പട എങ്ങനെ അവസാനിക്കും എന്നു ആ
ൎക്കും ഇപ്പോൾ പറഞ്ഞു കൂടാ.

കാലികാതയിലെ മുഹമ്മദീയർ ജൂലായി
12ആമതിൽ തുൎക്കരുടെ പക്ഷത്തിൽ മുറിയേ
റ്റവൎക്കും വിധവമാൎക്കും അനാഥ കുട്ടികൾക്കും
സഹായം ചെയ്യേണ്ടതിന്നു ഭാരതഖണ്ഡത്തി
ലേ മുഹമ്മദീയർ ക്രിസ്ത്യാനികൾ യഹൂദർ ഹി
ന്തുക്കൾ ബൌദ്ധർ ജൈനർ (ജിനമതക്കാർ)
ഫാൎസ്സികൾ എന്നിവരോടു അപേക്ഷിച്ചു. ആ
ഗൊസ്തോളം ചെന്നപ്പട്ടണമുസൽമാനർ ഉ.
51,000 പണം തൂൎക്കൎക്കു കൊടുത്തയച്ചിരിക്കുന്നു.

റൂമിസുല്ത്താൻ അല്ലെങ്കിൽ ഖാലിഫ് മക്കാ
വിലേ ഷെരിഫിനോടു തുണെപ്പതിന്നായി
യാചിക്കയാൽ അദ്ദേഹം കാബയിലേ ഭണ്ഡാ
രത്തെ പൊളിപ്പാൻ കുല്പിച്ചപ്പോൾ 2000 ല
ക്ഷം റൂമപിയസ്തർ (120 ലക്ഷം രൂപ്പിക) ക
ണ്ടിരിക്കുന്നു. ഭണ്ഡാരത്തെ ൟ നൂറ്റാണ്ടി
ന്റെ ആരംഭം തൊട്ടു പൊളിച്ചു നോക്കീട്ടില്ല
യായിരുന്നു പോൽ.

൨. ആസ്യയിലെ പോർവിവര
ങ്ങൾ:- ജലായി 22 ൹ രുസ്സർ കാൎസ്സിന്റെ
മുമ്പിൽ തുൎക്കരെ എതിൎത്തപ്പോൾ ആൾ ഏറ
പട്ടും വെടിക്കോപ്പും (ammunition) കൊറ്റും
( provisions) പലതും കളഞ്ഞും വലിയ തോല്മ
തട്ടിയതിനാൽ പിൻവാങ്ങുകയും ജൂലായി 26
൹ ബയജിദിനെ ഒഴിച്ചു പോകയും ചെയ്തി
രിക്കുന്നു. ആഗൊസ്ത 6൹ തുൎക്കർ കൌകസ്
മലപ്രദേശത്തിൽ കയറി രുസ്സരൊടു പട വെ

ട്ടുവാൻ ആവശ്യമില്ല എന്നു നിശ്ചയിച്ചതു രു
സ്സർ പുതുതായി അൎമ്മിന്യ നാടിനെ ആക്രമി
പ്പാൻ വിചാരിക്കുന്നതുകൊണ്ടു ആയിരിക്കും.
അൎമ്മിന്യയിലുള്ള തോല്മതാഴ്ചകളാൽ രുസ്സൎക്കു
പെരുത്തു ആധി പിടിച്ചിരിക്കുന്നു.

ആസ്യാ Asia.

ഭാരതഖണ്ഡം

ചെന്നപ്പട്ടണം:- തേവടിച്ചികളുടെ
പെൺമക്കളെ കോയ്മയുടെ പെൺകുട്ടികളുടെ
എഴത്തു പള്ളികളിൽ കൈക്കൊള്ളാതെ ഇരി
ക്കേണ്ടതിന്നു പല പുള്ളിക്കാരായ ഹിന്തുക്കൾ
മേൽക്കോയ്മെക്കു ഹൎജ്ജി ബോധിപ്പിച്ചിരി
ക്കുന്നു.

പഞ്ചത്താൽ പുറനാട്ടു കച്ചവടത്തിന്നു പ
ലപ്രകാരം വീഴ്ച തട്ടിയിരിക്കുന്നു. 1877/78 ആ
മതിൽ ഏപ്രിൽ മേയി മാസങ്ങളുടെ കടൽ
ചുങ്കത്തിന്റെ വരുമാനം ഇറക്കുമതിയിൽ അ
ല്പമായും ഏറ്റുമതിയിൽ പെരുത്തിട്ടും കുറെ
ഞ്ഞു പോയിരിക്കുന്നതിവ്വണ്ണം:

ഇറക്കുമതി ഏറ്റുമതി
1873/74 ഉ. 2,82,470 ഉ. 2,47,190
1874/75 2,88,437 1,89,977
1875/76 2,87,383 2,28,241
1876/77 2,97,406 1,18,005
1877/78 2,34,099 29,713

ഈ പട്ടികയുടെ താല്പൎയ്യമോ വിലാത്തി
ചരക്കു വാങ്ങണ്ടതിന്നു പണം കുറഞ്ഞു കുറ
ഞ്ഞു വരുന്നതു കൂടാതെ വിലാത്തിക്കയക്കേണ്ട
തിന്നു ചരക്കുമില്ല. ചെന്നപട്ടണം തൂത്തുക്കുടി
കൊക്കനാദം എന്നീ തുറമുഖങ്ങളിൽനിന്നു 1873-
1876 ചകട്ടു മേനിയായി ജനുവരിതൊട്ടു മേയി
വരെക്കും 1,62,459 ശതത്തൂക്കം പരുത്തി അയ
ക്കാറായിരിക്കേ 1877ാമതിൽ 21 ,208 ശതത്തൂക്കം
കയറ്റേണ്ടതിന്നു കഴിവുവന്നുള്ളു. പക്ഷേ പ
ഞ്ചത്താൽ മാണ്ടു പോയ കന്നുകാലികളുടെ
തോൽ കുറേശ്ശ അയപ്പാൻ ഉണ്ടാകും.

ഭാരതഖണ്ഡത്തിൽ വളൎന്നുണ്ടാകുന്ന പരു
ത്തിയെ ആവിയന്ത്രങ്ങളെ കൊണ്ടു നൂല്ക്കുവാ
നും നെയ്വാനും 2 കൂറ്റായ്മക്കച്ചവടക്കാർ ചെന്ന
പ്പട്ടണത്തിൽ ആരംഭിച്ചിരിക്കുന്നു. ബോംബാ
യിൽ 9 ആവിനൂറ്റു നെയ്ത്തു കൂറ്റായ്മക്കാർ ഉ
ണ്ടു. അവരവൎക്കു നൂറ്റിന്നു 9 തോട്ടു 25½ ഓള
വും ചകട്ടു മേനി നോക്കിയാൽ നൂറ്റിന്നു 16
പ്രകാരവും രൂപ്പിക ലാഭം ഉണ്ടു.

397552 ആൾ ഉള്ള ഈ നഗരത്തിൽ ജൂ
ലായി 14 - 20 ഓളം ഉള്ള ആഴ്ചവട്ടത്തിൽ ആ
കേ 1150 ആൾ മീനപഞ്ചങ്ങളാൽ മരിച്ചിരി
ക്കുന്നു. ഈ വീതത്തിൽ ഒരു കൊല്ലത്തിനകം

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/146&oldid=186792" എന്ന താളിൽനിന്ന് ശേഖരിച്ചത്