താൾ:CiXIV131-4 1877.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള
പടവിവരങ്ങൾ.

൧ യൂരോപ്പയിലേ ചെയ്തി:- ജൂലാ
യി 16൹ മൂന്നു നാൾ മുഴുവനും പോരാടിയ
പിന്നെ രുസ്സർ നിക്കൊപുരി എന്ന നഗരത്ത
യും 2 പാഷാമാരെയും 6000 പടയാളികളെ
യും 2 ഇരിമ്പുചുറക്കപ്പലുകളെയും പിടിക്കയും
ബുൽഗാൎയ്യയിലേ തിൎന്നോവയെ തങ്ങളുടെ പട
ത്തലയിടം (Head-quarters) ആക്കുകയും ബൽ
കാൻ തുടൎമ്മലയെ ദെമിൎക്കാപ്പു കണ്ടിവാതിൽ
വഴിയായി വമ്പടയോടെ കടക്കയും വൎണ്ണ
യിൽനിന്നു റുച്ചുക്കിലേക്കുള്ള തീവണ്ടിപ്പാത
യെ മുറിക്കയും രുസ്സരുടെ കുതിരപ്പടകളായ
കൊസക്കരും ബുൽഗാൎയ്യിലേ ക്രിസ്ത്യാനികളും
മുഹമ്മദീയ നിവാസികളോടു ക്രൂരമായ പക
വീളുകയും ചെയ്തു. ഹുസ്തമ്പൂലിലേക്കു പോകു
വാൻ ഭാവിക്കുന്ന രുസ്സരെ തടുക്കേണ്ടതിന്നു
തുൎക്കർ ഒഴിവുള്ള സൈന്യങ്ങളെ എല്ലാം തിടു
തിടുക്കമായി (അദ്യാനപുരി) എദിൎന്നെയിലേ
ക്കു അയച്ചു വരുന്നു.

രുസ്സ. ചക്രവൎത്തി ബുൽഗാൎയ്യയിൽ കാൽ
വെച്ച ഉടനെ ജൂൻ 28൹യിൽ ബുൽഗാൎയ്യൎക്കു
ഒരു വിളംബരത്തെ ചമെച്ചു കൊടുത്തു. അതി
ലേ സാരം ആവിതു: പൊളിപ്പാനല്ല പണി
യിപ്പാൻ അത്രേ നാം വന്നതു. ദൈവവശാൽ
നിങ്ങളെ പോറ്റുവാനും കഴിഞ്ഞ പടകലാ
പത്തിൽ ശിക്ഷിക്കാതെ വിട്ട കുറ്റക്കാൎക്കു നീ
തിന്യായപ്രകാരമുള്ള ശിക്ഷയെ കഴിപ്പാനും
നമ്മുടെ നോക്കം. രുസ്സ്യ ക്കൊടിക്കു കീഴ് ഭയ
പ്പെടാതെ ചേൎന്നു വരുവിൻ. മുസൽമാനരു
ടെ ക്രൂരവാഴ്ചയിൽനിന്നുള്ള വിടുതലിന്റെ
നാഴിക ഇതാ വന്നിരിക്കുന്നു. നമ്മുടെ പട
കൾ മുല്പുക്കു പിടിച്ചു വരുന്ന രാജ്യങ്ങളിൽ
നാം ക്രമമുള്ള കോയ്മയെ സ്ഥാപിക്കും. നിങ്ങ
ളോ രുസ്സ്യക്കോയ്മെക്കു കീഴ്പെട്ടു നമ്മുടെ ചൊൽ
പടിക്കു നടന്നാൽ സ്വസ്ഥതയും നിൎഭയവും
അനുഭവിക്കും.

ജൂലായി 21 രുസ്സർ കസാൻലിൿ പിടിക്ക
യും സുല്ത്താൻ പടെക്കു പോരുന്ന ആണുങ്ങൾ
എല്ലാം പടയിൽ ചേരെണം എന്നു എദിൎന്നെ
കൂറുപാട്ടിൽ കുല്പിക്കയും ജൂലായി 22 പ്ലെവ്
നാവെ പിടിക്കേണ്ടതിന്നു പ്രയാസപ്പെട്ട രു
സ്സർ 2000 പേർ പട്ടിട്ടു തോല്ക്കയും വേറെ രു
സ്സപടയെ നിസാഘ്രയിലേ തുൎക്കപ്പാളയത്ത
കോപ്പോടു കൈക്കലാക്കയും, ജൂലായി 24 രു

സ്സർ റുശ്ചുക്കിനെ വളഞ്ഞു വാടയിടിപ്പൻതോ
ക്കു (Siege-Artillery) കൊണ്ടു കോട്ടയിലേക്കു
വെടിവെക്കയും (ഫിലിപ്പുപുരി) ഫിലിപ്പെ
യിൽനിന്നു എദിൎന്നെയിലേക്കു ചെല്ലുന്ന പുകവ
ണ്ടിപ്പാതക്കു തടവുകൾ ഉണ്ടാക്കയും തുൎക്കരോ
സിലിസ്ത്രിയ വൎണ്ണ ഷുമ്ല കോട്ടകൾക്കടുക്കേ രു
സ്സരോടു ഓരോ പോരാട്ടങ്ങളെ (skirmishes)
കഴിച്ചു പോരുകയും ചെയിരിക്കുന്നു.

രുസ്സർ ബുല്ഗാരൎക്കു ആയുധങ്ങൾ കൊടുപ്പി
ച്ചു വരുന്നതല്ലാതെ രുസ്സ്യയിലേ പട്ടാളങ്ങളുടെ
ചരതപ്പടയെയും (Reserves) നാട്ടുകാവൽപ്പട
കളെയും (Land wehr) യുദ്ധത്തിന്നായി വിളി
പ്പിക്കുന്നു. ജൂലായി 30൹ രുസ്സർ യെനിസാ
ഘ്രയിൽനിന്നു പിൻവാങ്ങുമ്പോൾ 345 നഗര
ക്കാരെ വെറുതെ കൊന്നു കളഞ്ഞു പോൽ. ജൂ
ലായി 27൹ രുസ്സർ കരമ്പുനാരിൽ സുലൈമൻ
പാഷാവെ ജയിച്ചു 10 പീരങ്കി തോക്കുകളെ
കൈക്കലാക്കിയിരിക്കുന്നു. ജൂലായി 31 മഹാ
പ്രഭുവായ അലെക്ഷന്തർ എന്ന രുസ്സ്യ പടത്ത
ലവൻ റുച്ചുക്കിന്നടുക്കേ അഹ്മെദ് ഈയുബ്
പാഷാവിന്റെ സൈന്യത്തെ മണ്ടിച്ചു. ആ
ഗൊസ്തു 6൹ രുസ്സർ വിദ്ദിൻ കോട്ടെക്കു നേ
രെ ചട്ടിപ്പീരങ്കി കാളന്തോക്കുകളിൽനിന്നു
വെടിവെപ്പാൻ തുടങ്ങി.

സഹ്യമലയുടെ ഉയരത്തിൽ പൊങ്ങുന്ന
ബല്ക്കാൻ തുടൎമ്മലെക്കുള്ള ആറു മുഖ്യ കണ്ടിവാ
തിലുകളിൽനിന്നു രുസ്സർ ചിപ്ക കണ്ടിവാതി
ലൊഴികേ ശേഷമുള്ളവറ്റെ ഉപേക്ഷിക്കയും
തുൎക്കർ അവറ്റെ ഉറപ്പിക്കയും കസാൻലിൿ
സെല‌്വി എന്ന സ്ഥലങ്ങളെ കൈക്കലാക്കയും
ചെയ്തു.

തുൎക്കർ ഇത്രോടം യുരോപ്പയിൽ അധികം
ചുറുചുറുപ്പു കാണിച്ചിട്ടില്ല. തുനാവിലേ ചെ
റിയ തുൎക്കപ്പോൎക്കപ്പൽക്കൂട്ടംകൊണ്ടു രുസ്സരെ
കടക്കാതാക്കുന്നതിന്നു പകരം രുസ്സർ ബ്രായിള
യിൽ ഒരു കരതൊട്ടു മറുകരയോളം തൂനാവിൽ
പിടിപ്പതു തരിപ്പൻ ആഴ്ത്തിക്കളഞ്ഞതുകൊ
ണ്ടു ആ പോൎക്കപ്പലുകളെ തടുത്തു വെച്ചിരിക്കു
ന്നു. വിദ്ദിൻ റുച്ചുൿ എന്നീ കോട്ടകൾക്കിട
യിൽ, തുൎക്കർ നിനയാത്ത സമയത്തു രുസ്സർ ക
ടക്കയും പേണു പോലേ നാട്ടിൽ മുല്പുക്കയും
മച്ചിന്നടുക്കെ ആയവർ ഒരു തിരപ്പപ്പാലത്തെ
ഉണ്ടാക്കുന്നതു തുൎക്കർ വിലെക്കാതേ നോക്കി
ക്കൊണ്ടിരിക്കയും മറ്റുമുള്ള ഉപേക്ഷകൾ വ
ലിയ തപ്പുകൾ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/145&oldid=186790" എന്ന താളിൽനിന്ന് ശേഖരിച്ചത്