താൾ:CiXIV131-4 1877.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. IV. AUGUST 1877. No. 8.

THE OLIVE TREE.

ഒലീവ വൃക്ഷം.

ദൈവം ഭൂമിയുടെ മേൽ പാൎക്കുന്ന എല്ലാ മനുഷ്യരെയും അവരുടെ
ദുഷ്ടത നിമിത്തം ജലപ്രളയംകൊണ്ടു നശിപ്പിച്ചപ്പോൾ, നീതിമാനായ
നോഹ തന്റെ കുഡുംബത്തിന്റെ രക്ഷക്കായി ദൈവകല്പനപ്രകാരം
താൻ ഉണ്ടാക്കിയ പെട്ടകത്തിൽ 150 ദിവസം പാൎത്താറെ, ദൈവം അവ
നെ ഓൎക്കുകകൊണ്ടു വെള്ളങ്ങൾ കുറഞ്ഞു, പെട്ടകം അറരാത്ത് എന്ന
മലമേൽ ഉറച്ചുനിന്നു. പിന്നെ രണ്ടര മാസം ചെന്ന ശേഷം മലശിഖര
ങ്ങൾ വെള്ളത്തിൽനിന്നു പൊങ്ങി വന്നു. നാല്പതു ദിവസം കഴിഞ്ഞാറെ
നോഹ പെട്ടകത്തിന്റെ വാതിൽ തുറന്നു, ഒരു മലങ്കാക്കയെ പുറത്തു വി
ട്ടു. ആയതു വെള്ളം പോകുന്നതുവരെ വന്നും പോയും കൊണ്ടിരുന്നു. പി
ന്നെ അവൻ പുറത്തു വിട്ട പ്രാവു സുഖസ്ഥലം കാണായ്കകൊണ്ടു തി
രിച്ചു വന്നു. ഏഴു ദിവസത്തിന്റെ ശേഷം അവൻ പ്രാവിനെ പിന്നെ

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/117&oldid=186734" എന്ന താളിൽനിന്ന് ശേഖരിച്ചത്