താൾ:CiXIV131-4 1877.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 111 —

ഇല്ലായ്കയാൽ കഴിഞ്ഞു പോയി. പഞ്ചകാല
ത്തിൽ വിശപ്പും കുറവും ഏറിയ നാൾ സഹിച്ച
ശേഷം വേണ്ടുന്ന ആഹാരം ഉള്ളവർ വറതി
യാൽ ശരീരത്തിന്നു തട്ടിയ വാട്ടം മൂലം എളുപ്പ
ത്തിൽ മരിക്കുന്നു എന്ന അനുഭവം ഉണ്ടാക
കൊണ്ടു പലരെ കുറിച്ചു സങ്കടം തോന്നുന്നു.

കണ്ണനൂർ:- മഹാരാജശ്രീ ചക്രവൎത്തി
നിയുടെ ജനനദിവസത്തെ ജൂൻ 2൹ പട
ജ്ജനങ്ങളുടെ പടയണിക്കാഴ്ചയും 101 നിയമ
വെടിയും കൊണ്ടു പരസ്യമായി ആചരിച്ചിരി
ക്കുന്നു. മഴക്കാലം നന്നായി ആരംഭിച്ചു. ജൂൻ
1-20 വരെഷം 30 വിരലോളം മഴ പെയ്തു; അ
തിൽ 12൹യിൽ 6 വിരൽ. കൂടക്കൂടെ ഉണ്ടാ
യ മിന്നലിടികളും കുറഞ്ഞ മഴയുടെ ലക്ഷണ
മാകുന്നു പോൽ എന്നു വായുജ്ഞാനികൾ പറ
യുന്നതു കേൾപു. എന്നിട്ടു 5 പറ മഴ ഉണ്ടാകും
എന്നു കണിശന്മാർ കണ്ട വിഷുക്കണി പ്രകാ
രം പറയുന്നു. ജൂൻ 20 ൹ പുറങ്കടൽ പൊട്ടി
കടൽ കലങ്ങിത്തുടങ്ങി.

കോഴിക്കോടു:- കൊല്ലന്തോറും പതി
വായി പെയ്യുന്ന മഴ ഏകദേശം 135 വിരലോ
ളം മുട്ടും; ഇതിൽനിന്നു ജൂൻ ജൂലായി അഗൊ
സ്തുകളിൽ കഴിഞ്ഞു പോകുന്ന മഴക്കാലത്തിന്നു
100 വിരൽ തള്ളിയാൽ സെപ്തമ്പ്രതൊട്ടു മേയി
വരെ എന്നീ ഒമ്പതു മാസങ്ങൾക്കു 36-38 വിരൽ
ചകുട്ടു മേനിയായി കാണാറുണ്ടു. എന്നാൽ പോ
യ കന്നി തുടങ്ങി (76 സപ്ത. 1 ൹) ഇടവൊടു
വോളം (77 മേയി 23) കഷ്ടിച്ചു പത്തു വിരലോ
ളം മഴ പെയ്തുള്ളു. (9, 56) കുറവായ ഈ മഴ
കൊണ്ടു ഉണ്ടായ ചൂടു വറൾച വെള്ളപ്പഞ്ചം
മുതലായ വലിയ സങ്കടങ്ങൾ ഇപ്പോൾ ദൈ
വകരുണയാൽ തീൎന്നു തുടങ്ങിയിരിക്കുന്നു.

മഹിഷാസുരം:- (മൈശ്ശൂർ). ഒരു
ശ്രീവൈഷ്ണവ ബ്രാഹ്മണബാല്യക്കാരന്നു വെ
സ്ല യമിശ്ശൻ പള്ളിയിൽ സ്നാനം ഉണ്ടായ ശേ
ഷം വെസ്ല യ ഉപദേഷ്ടാക്കന്മാർ അവനെ അ
പ്പനമ്മമാരുടെ മനയിൽ പോയി പാൎക്കേണ്ടതി
ന്നു അയച്ചു. ബാല്യക്കാരൻ ചെന്നപ്പോൾ അ
പ്പൻ വാതിൽ പൂട്ടി അവനെ കടപ്പാൻ സമ്മ
തിക്കായ്കയാൽ വെസ്ല യ ഉപദേഷ്ടാക്കൾ അ

വനെ തങ്ങളുടെ ബങ്കളാവിൽ കെക്കൊണ്ടാ
റെ അപ്പൻ വന്നു മകനെയും ഉപദേഷ്ടാക്കന്മാ
രെയും പ്രാവുകയും അന്നു വൈകുന്നരം 200
ഓളം ബ്രാഹ്മണർ ബങ്കളാവിനെ ചുറ്റി വളെ
ച്ചു ബാല്യക്കാരനെ ന്യായമായ നാഥന്മാൎക്കു ഏ
ല്പിക്കേണ്ടതിന്നു ചോദിക്കയും ചെയ്തു. ആയ
വന്നു അവരോടു കൂട പോരുവാൻ മനസ്സില്ലാ
യ്കയാൽ അപ്പൻ അന്യായപ്പെട്ടു; അതിന്റെ
തീൎച്ച അറിയുന്നില്ല. ഈ ബാല്യക്കാരൻ 16 വ
യസ്സുള്ളവൻ അല്ലാതെ ക്രിസ്തീയ ഉപദേശത്തെ
നന്നായി ഗ്രഹിച്ചവനും ക്രിസ്ത്യാനിയായി തീ
രും എന്നു സ്പഷ്ടമായി തന്റെ കുഡുംബത്തോ
ടു അറിയിച്ചവനും തന്നെ. മേയി 27 ൹ അ
ങ്ങാടി പ്രസംഗം കേട്ടു മനന്തിരിഞ്ഞു 20 വയ
സ്സുള്ള സ്മാൎത്ത ബ്രാഹ്മണൻ ഏറിയ ബ്രാഹ്മണർ
സാക്ഷികളായി ഇരിക്കേ വെസ്ല യ പള്ളി
യിൽ ത്രിയേകദൈവനാമത്തിൽ സ്നാനപ്പെ
ട്ടതിനാൽ പല ബ്രാഹ്മണൎക്കു കാൎയ്യബോധം
വന്നു തുടങ്ങിയിരിക്കുന്നു.

രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള
യുദ്ധവിശേഷങ്ങൾ.

റൂമിസുല്ത്താന്നും രുസ്സ്യ ചക്രവൎത്തിക്കും യുരോ
പയിലും ആസ്യയിലും പരപ്പേറിയ രാജ്യങ്ങൾ
ഉണ്ടു എന്നു മിക്കപേൎക്കറിയാമല്ലൊ. ഇവരുടെ
സംരാജ്യങ്ങൾ തമ്മിൽ മുട്ടിക്കിടക്കകൊണ്ടു ഇ
രുവർ മറുകോയ്മയിൽ കടപ്പാനും എതിരാളിയു
ടെ നാട്ടിൽനിന്നു കഴിയുന്നേടത്തോളം നിലം
കൈക്കൽ ആക്കുവാനും ശ്രമിച്ചുവരുന്നു. ഇരു
കക്ഷിക്കാർ ഇതുവരെ സമധൈൎയ്യപ്രാപ്തിക
ളോടെ തമ്മിൽ എതിൎത്തു പൊരുതു തീൎച്ചപ്പെ
ടുത്തുന്ന വൻപട ഇന്നോളം വെട്ടിക്കഴിഞ്ഞി
ല്ലെങ്കിലും ഇങ്ങോട്ടും അങ്ങോട്ടും നിലം മുതൽ
ആൾ എന്നിവറ്റിൽ പല ചേതങ്ങളെ വരു
ത്തി പോന്നു. തമ്മിൽ നടന്നതു വിചാരിച്ചു
നോക്കിയാൽ തുൎക്കൎക്കു അല്പം മുമ്പു കിട്ടിയപ്ര
കാരം തോന്നുന്നു.

യുരോപാകണ്ഡത്തിലെ വിശേഷങ്ങൾ ഒ
ന്നാമതു പറയട്ടെ, തുൎക്കർ തൂനാനദി (ദെന്യു
ബ്; ഗൎമ്മാനത്തിൽ ദോനൌ) യുടെ കരക്കൽ
തീൎത്ത ഓരോ കൊത്തളങ്ങളിൽനിന്നു പീരങ്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/115&oldid=186730" എന്ന താളിൽനിന്ന് ശേഖരിച്ചത്