താൾ:CiXIV131-4 1877.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 110 —

ശ്രീ രിച്ചാൎദ്ദ് തെമ്പൽ സായ്പവൎകൾ കല്പിച്ചതു
പോരാ എന്നു ഇംഗ്ലന്തിൽ ഇരിക്കും ഭാരതഖ
ണ്ഡമന്ത്രി കണ്ടു ജീവരക്ഷെക്കായി തക്ക കൂലി
കൊടുപ്പൂ എന്നു മദ്രാശിസംസ്ഥാനക്കോയ്മക്കു
കല്പന അയച്ചിരിക്കുന്നു.

86 വയസ്സുള്ള ഒമ്പതാം പീയൻ പാപ്പാവു
1827 ജൂൻ 3൹യിൽ അദ്ധ്യക്ഷാഭിഷേകം പ്രാ
പിച്ചശേഷം 50 കൊല്ലം കഴിഞ്ഞതിനാൽ ൟ
സംസ്ഥാനത്തിലുള്ള റോമകത്തോലിക്കർ ഇതി
നെച്ചൊല്ലി മഹോത്സവം കൊണ്ടാടേണം എ
ന്നു ചെന്നപ്പട്ടണത്തിലേ റോമാദ്ധ്യക്ഷൻ പ്ര
സിദ്ധപ്പെടുത്തുന്നു. ജൂൻ മൂന്നാം ൹ പാപ
സങ്കീൎത്തനം ചെയ്തതിൽ പിന്നെ കുമ്പസാരി
ച്ചു റോമകത്തോലിക്ക മതപ്പരത്തലിന്നും ശുദ്ധ
റോാമസഭയുടെ ജയത്തിന്നും ജപം ചെയുന്ന
വൎക്കും ഉദ്ധരിക്കും സ്ഥലത്തിൽ ഉള്ള ആത്മാ
ക്കൾക്കും പരിപൂൎണ്ണ വിമോചനത്തെ നല്കു
വാൻ പാപ്പാവു ഒരുങ്ങുന്നു പോൽ. ജപത്തിൽ
പരസ്യമായി കന്യകാകീൎത്തനവും ഏഴു സ്വ
ൎഗ്ഗസ്ഥനായ പിതാവു എന്ന പ്രാൎത്ഥനയും ഏഴു
മറിയാസ്തുതിയും അടങ്ങിയിരിക്കുന്നു. ഞാൻ
തന്നെ വഴിയും സത്യവും ജീവനും ആകുന്നു.
എന്നിലൂടെ അല്ലാതെ ആരും പിതാവിനോടു
ചേരുന്നില്ല (യോഹ. 14, 6.) എന്ന യേശു ക്രി
സ്തന്റെ അരുളപ്പാടു മേൽ പറഞ്ഞതിന്നു വി
രോധമത്രെ.

ഗുന്തൂർ: (മേയി 19)- അറഞ്ഞ മഴയോടു
ഭയങ്കരമായ കൊടുങ്കാറ്റൂതിയിരിക്കുന്നു.

നെല്ലൂർ: (മേയി 19 )- ൮ ഇഞ്ചിയോളം
മഴ പെയ്തതു കൊണ്ടു പെണ്ണാറു നിറഞ്ഞു.

മച്ചിലിബന്തർ:- മേയി 19 ൹യിൽ
കടുപ്പമുള്ള ചുഴലിക്കാറ്റു ഊതി കടൽ പൊ
ങ്ങി അതിക്രമിച്ചതിനാൽ മച്ചിലിബന്തരിലേ
നിവാസികൾ ആബാലവൃദ്ധം കൈക്കിരയാ
കുന്ന മുതലോടു കൂടി അടുത്ത തറകളിലേക്കു
ഓടിപോയി. ഇക്കുറി കാറ്റു ചില മരങ്ങളെ
യും കുടിലുകളെയും തള്ളിയിടുകയല്ലാതെ അ
ധികം നഷ്ടം വരുത്തായ്കയാൽ എല്ലാവരും
വീണ്ടും മടങ്ങി ചെന്നിരിക്കുന്നു.

വടക്കെ ആൎക്കാടു:- തന്റെ ഭാൎയ്യയു

ടെ പാതിവ്രത്യത്തിൽ സംശയമുള്ള ഒരു തമി
ഴൻ തീൎപ്പിച്ചു വെച്ച ഓർ അരുവാൾ കത്തി
കൊണ്ടു ഭാൎയ്യയെ വെട്ടി കൊന്ന ശേഷം ചോര
ഒലിക്കുന്ന ആയുധത്തോടെ ആൎക്കാട്ടു നഗര
തെരുവീഥിയിൽ ഉലാവി കൊണ്ടു തന്റെ
തോന്നൽ പ്രകാരം ഭാൎയ്യക്കു വ്രതലംഘനത്തി
ന്നു സഹായിച്ച അമ്മാവിയമ്മ അളിയന്മാരെ
യും അവളെ ദോഷപ്പെടുത്തിയ കള്ള പുരുഷ
ന്മാരെയും മറ്റും കൊല്ലേണ്ടതിന്നു ഓങ്ങി നി
ന്നു. പുതു നിയമക്കാർ ൟ കുലമത്തനെ ക
ണ്ടു നടുങ്ങി ഒളിച്ചിരിക്കുമ്പോൾ വരദരാജലു
രട്ടിയാർ എന്ന തഹശ്ശില്ദാർ ആണ്മയോടേ
അവനെക്കൊള്ളച്ചെന്നു അരുവാൾകത്തി നി
ലത്തിടുവാനും സാഷ്ടാംഗമായി വീഴുവാനും ക
ല്പിച്ചതു കേട്ടു കുലപാതകൻ നടുങ്ങി അനുസ
രിച്ചു പിടിപ്പെടുകയും ചെയ്തു അപൂൎവ്വമായ
ൟ ധീരതയാൽ പലൎക്കും പ്രാണരക്ഷയും ത
ഹശ്ശില്ദാൎക്കു കോയ്മയിൽനിന്നു പുകഴ്ചയും ലഭി
ച്ചിരിക്കുന്നു.

ബല്ലാരി:- മേയി 19൹ വരെ 35,524
പേരെ അധികം ധൎമ്മമറാമത്തു പണിയിൽ
ചേൎത്തതു കൊണ്ടു ആകേ 2,88,179 ആളുകൾ
ധൎമ്മപണി എടുത്തു വരുന്നു അതു കൂടാതെ
1,32,394 പേൎക്കു ധൎമ്മക്കഞ്ഞിയും ഉണ്ടു. 154½
ലക്ഷം വരവുള്ള ഈ ജില്ലയിൽ ഇന്നോളം 59
ലക്ഷം പ്രാണരക്ഷക്കായി ചെലവു ചെയ്തി
രിക്കുന്നു. എന്നിട്ടും മുമ്പെ വിശപ്പു നന്നെ സ
ഹിച്ചതിനാൽ ഇപ്പോൾ തക്ക ഭക്ഷണവും നോ
ക്കും ചെല്ലുകിലും പലരും മരിക്കുന്നു.

കൎന്നൂൽ:- 1871 ആമതിലേ കനേഷു
മാരി പ്രകാരം 9,12,563 ആത്മാക്കളുള്ള ഈ ജി
ല്ലയിൽ കഴിഞ്ഞ മാൎച്ച് മാസത്തിൽ 1253 പിറ
വികളും 5127 ചാവുകളും ഉണ്ടായിരുന്നു. മരി
ച്ചവരുടെ തുകയും പ്രായവും ആവിതു :

പ്രായം 1-6 6-12 12-20 20-30 30-40
മരിച്ചവർ 783 427 361 634 548
പ്രായം 40-50 50-60 60 അപ്പുറവും
മരിച്ചവർ 508 524 747

ഇവരിൽ പലരും മതിയായ ഭക്ഷണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/114&oldid=186728" എന്ന താളിൽനിന്ന് ശേഖരിച്ചത്