താൾ:CiXIV131-4 1877.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

ഗ്ലൊസസ്തർ മരിക്കുന്നതിനു മുമ്പെ രാജാവു പരന്ത്രീസ്സകോനുമായി
സന്ധിച്ചു, പുണ്യവതിയായ അന്നാരാജ്ഞി മരിച്ച ശേഷം ഒരു പരന്ത്രീ
സ്സുകുമാരിയെ വേട്ടതിനാൽ ഇംഗ്ലിഷപ്രജകളുടെ രസക്കേടും രാജാവിന്റെ
അപശ്രുതിയും നീളെ പരന്നു. അക്കാലത്തു ഐയൎലന്തിൽ ഒരു മത്സരം
ഇളകിയതുകൊണ്ടു അവൻ ഒരു സൈന്യത്തെ കൂട്ടി, അതിനെ അമൎക്കു
വാനായി പുറപ്പെട്ട ശേഷം, താൻ മുമ്പെ നാടു കടത്തിയിരുന്ന തമ്പു
രാനായ ലങ്കസ്തർ അന്യവാസത്തെ ചുരുക്കി, ഇംഗ്ലന്തിലേക്കു മടങ്ങിച്ചെ
ന്നെത്തിയപ്പോൾ, ജനങ്ങൾ അവനെ സന്തോഷത്തോടെ കൈക്കൊണ്ട
തല്ലാതെ ബലമേറിയ നൊൎത്തുമ്പൎലന്തപ്രഭുവും രാജാവിന്റെ ക്രൂരതയാൽ
ഓരോ സങ്കടങ്ങളെ അനുഭവിച്ച മറ്റു പല മഹാന്മാരും അവനോടു
ചേൎന്നു, വേണ്ടുന്ന സഹായം ചെയ്യാം, എന്നു പറഞ്ഞു. തന്റെ അവ
കാശം മാത്രം വീണ്ടു കൊൾവാൻ വന്നു, എന്നു അവൻ ആദ്യം പറഞ്ഞു
എങ്കിലും ചേൎച്ചക്കാരുടെ ബലമഹത്വങ്ങളെയും ജനങ്ങളുടെ സന്തോഷ
ത്തെയും കണ്ടപ്പോൾ, രാജ്യാധിപത്യത്തെയും കൊതിച്ചു തുടങ്ങി. രാജാ
വു ഐയൎലന്തിൽ താമസിച്ചകാലത്തു നാടുവാഴിക്കുന്ന തമ്പുരാനായ
യോൎക്ക വശീകരണം കേട്ടു ലങ്കസ്തരിന്റെ പക്ഷത്തിൽ ചേൎന്ന ശേഷം,
പട്ടാളങ്ങളും ജനങ്ങൾ മിക്കതും അവനെ വഴിപ്പെട്ടു. ഈ സങ്കടവൎത്തമാ
നം രാജാവു കേട്ട ഉടനെ ഐയൎലന്ത വിട്ടു, ഇംഗ്ലന്തിലേക്കു മടങ്ങിച്ചെ
ന്നു. അവിടെ എത്തിയപ്പോൾ കാൎയ്യം അബദ്ധം, പ്രജകളും സേനകളും
അന്യപക്ഷത്തിൽ ചേൎന്നു പോയി, എന്നു കണ്ടു ലങ്കസ്തരിനെ കാണേ
ണം, എന്നു പറഞ്ഞതിനെ ഇവൻ സമ്മതിച്ചു രാജാവിനെ തടുത്തു പാ
ൎപ്പിച്ചു, രാജ്യത്തെ രക്ഷിപ്പാൻ ഞാൻ സഹായിക്കാം എന്നു വ്യാജം പറ
ഞ്ഞു പിന്നെ മന്ത്രിസഭ കൂടി നിരൂപിച്ചു രാജാവിനു സ്ഥാനഭ്രംശം ക
ല്പിച്ചു, അവനെ തടവിൽ പാൎപ്പിച്ചതല്ലാതെ രാജാധിപത്യം ഏറ്റു
കൊള്ളേണം എന്നു ലങ്കസ്തരിനോടു അപേക്ഷിച്ചു. പിഴുകിയ രാജാവു
കുറയ കാലം പെന്തപ്പൊൎത്തു, എന്ന കോട്ടയിൽ തടവുകാരനായി പാ
ൎത്ത ശേഷം പുതിയ രാജാവിന്റെ നിയോഗപ്രകാരം കുലപാതകരുടെ
കൈയാൽ മരിച്ചു. (ക്രിസ്താ. 1399.) അവൻ മരിച്ചതു നേർ തന്നെ എന്നു
ജനങ്ങൾക്കു കാണിപ്പാൻ വേണ്ടി ശവത്തെ ലൊണ്ടൻനഗരത്തെരുക്ക
ളിൽ കൂടി കടത്തി എങ്ങും ദൎശിപ്പിച്ചു. ബഹു ശുഭലക്ഷണം കൊണ്ടു
വാഴുവാൻ തുടങ്ങിയ രണ്ടാം രിചാൎദ, എന്ന രാജാവിന്റെ അവസാനം
ഇതത്രെ. ബലഹീനനും ദുൎമ്മാൎഗ്ഗിയും ക്രൂരനുമായി നടന്നതിനാൽ അ
വൻ തന്റെ സ്വന്ത തലമേൽ നാശം വരുത്തി. അവന്റെ ബുദ്ധിക്കുറ
വുകൾ അവനു വിരോധമായി പൊരുതു കൊണ്ടിരുന്നു.

(To be continued.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/11&oldid=186600" എന്ന താളിൽനിന്ന് ശേഖരിച്ചത്