താൾ:CiXIV131-4 1877.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

മുറ്റത്തു തന്നെ അറുത്തു കൊന്നു. പിന്നെ ഗ്ലൌസസ്തർ ഇളയരാജാവി
നെയും വ്യാജത്താൽ കൈക്കൽ കിട്ടിയ അവന്റെ അനുജനെയും തടവു
കാരായി ഗോപുരത്തിൽ പാൎപ്പിച്ചു, മന്ത്രിസഭയെയും കൂട്ടി: ഈ കുമാരന്മാ
രുടെ അപ്പനായ മുമ്പത്തെ രാജാവു ഇവരുടെ അമ്മയെ വേൾക്കുമ്പോൾ,
മുമ്പത്തെ ഒരു ഭാൎയ്യ ഉണ്ടാകകൊണ്ടു, ഇവർ ചൂളച്ചിയുടെ മക്കളും ഇംഗ്ലി
ഷ രാജാധിപത്യത്തിന്നു പോരാത്തവരും ആകുന്നു, എന്ന ഒരു ഭോഷ്കുണ്ടാ
ക്കി, സഭക്കാക്കു ബോധം വരുത്തിയാറെ, ബുക്കിംഗ്‌ഹം തമ്പുരാനും മറ്റു
ചിലരും കൂടി രാജമുടിയെ കൈയിൽ പിടിച്ചു, അവന്റെ പാദങ്ങളുടെ
നേരെ വെച്ചു. ഇങ്ങിനെ ഗ്ലൌസസ്തർ 1483 ജൂൻ മാസം 26ാം ൹ ഇംഗ്ല
ന്തിന്റെ സിംഹാസനം ഏറി മൂന്നാം രിചാൎദ, എന്ന നാമത്തോടു കൂടെ
വാണു തുടങ്ങി. കുറയനാൾ പിന്നെ വിധവയായ രാജ്ഞിയുടെ ആങ്ങള
യായ രിവൎസ പ്രഭുവിന്റെയും, അവളുടെ വേറെ ചില പക്ഷക്കാരുടെയും
മേൽ സ്വാമിദ്രോഹം എന്ന കുറ്റം ചുമത്തി, അവരെ കൊല്ലിച്ചു. കുലൊ
ത്തമന്മാർ എല്ലാവരും കൂടി ബഹു കോലാഹലത്തോടെ അവനെ കിരീടാ
ഭിഷേകം കഴിച്ചാറെ അവൻ യാത്രയായി, രാജ്യത്തിൽ എങ്ങും സഞ്ചരി
ച്ചു, ഓരൊ പ്രധാന നഗരത്തിൽ കുറയക്കാലം പാൎത്തു ജനരഞ്ജന വരു
ത്തിക്കൊൾവാൻ നോക്കി. എങ്കിലും ജനപ്രസാദം നേടി താൻ അപ
ഹരിച്ച മഹത്വത്തിൽ ഉറച്ചു പോയല്ലൊ, എന്നു അവൻ വിചാരിച്ചു
തുടങ്ങിയപ്പോൾ തന്നെ, പ്രജകളിൽ നീരസം നീളേ പരന്നു, സുഖം എ
ന്നു താൻ നിരൂപിച്ചു സമയത്തിൽ ഒരു വല്ലാത്ത ഛിദ്രം സംഭവിച്ചു.
ആ മത്സരത്തിൻറ കൎത്താവു രാജാവിന്റെ തോഴനായ ബുക്കിംഗ്‌ഹം ത
മ്പുരാൻ തന്നെ. രാജ്യാപഹാരത്തിൽ അദ്ദേഹം വളരെ സഹായിച്ചതു
കൊണ്ടു , അവനു കിട്ടിയ പ്രത്യുപകാരങ്ങൾ അനവധി. രാജാവു അവ
നിൽ വെച്ച വിശ്വാസം അത്യന്തം. ഹസ്തിങ്സിന്റെ മത്സരത്തിൽ എ
ലൈയിലെ അദ്ധ്യക്ഷനും കൈ ഇട്ടതു നിമിത്തം, രാജാവു അപ്പാതിരിയെ
പിടിച്ചു ശിക്ഷിപ്പാനായി ബുക്കിംഗ്‌ഹമിൽ ഏല്പിക്കണം, എന്നു കല്പിച്ചു.
ബുക്കിംഗ്‌ഹം അദ്ധ്യക്ഷനെ ഏറ്റു തടവിലാക്കി, എങ്കിലും അവന്റെ ഉപ
ദേശം കേട്ടു അവന്റെ ദ്രോഹത്തിൽ കുടുങ്ങിപ്പോയി. അന്നു ലങ്കസ്തർ
സ്വരൂപത്തിന്റെ ഒരു അനന്തരവൻ മാത്രമെ ശേഷിച്ചിരുന്നു. ആയ
വൻ രിച്മൊണ്ട് തമ്പുരാൻ (Earl of Richmond) എന്ന നാമത്തോടു
കൂടെ ഇംഗ്ലന്തിനെ വിട്ടു പരന്ത്രീസ്സിൽ ഒളിച്ചു പാൎത്തു. ആ തമ്പുരാനെ
ഇംഗ്ലന്തിൽ രാജാവായി വാഴിക്കണം, എന്നത്രെ അദ്ധ്യക്ഷൻറ ഉപദേ
ശം. ഈ ഉപദേശം ബുക്കിംഗ്‌ഹം കേട്ടു, പരന്ത്രീസ്സിൽ ഒളിച്ചു പാൎക്കുന്ന
രിച്മൊണ്ട് തമ്പുരാനു പല കത്തുകളെയും എഴുതി മമത കെട്ടി, താൻ രാ
ജാസനം ഏറുവാൻ സംഗതിവന്നാൽ, നാലാം ഹെന്രിയുടെ പുത്രിയായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/108&oldid=186716" എന്ന താളിൽനിന്ന് ശേഖരിച്ചത്