താൾ:CiXIV131-4 1877.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

ന്നെ ഇല്ല. യഹൂദൻ നിങ്ങളെ ചെണ്ടകൊട്ടിച്ചു എന്നേ വരൂ, എന്നു
പറഞ്ഞാറെ, തിരിയെ കത്തിച്ചു മുമ്പെ പോലെ എല്ലാ മുറികളിലും അ
റകളിലും ചുറ്റി നടന്നു മന്ത്രം ചൊല്ലിയതു എല്ലാം വെറുതെ ആയപ്പോൾ,
തുന്നക്കാരന്റെ കോപം മുഴുത്തു: വല്ലാത്ത ചതിയാ, ശൈത്താൻ മക
നേ, എന്നു നിലവിളിച്ചു മന്ത്രവാദിയെ ഒന്നു അടിച്ചതിനാൽ, അവരിൽ
തുടങ്ങിയ അടിപിടിയിൽ തുന്നക്കാരത്തിയും ചേൎന്നാറെ, മന്ത്രവാദി ഭവന
ത്തിൽനിന്നു ചാടി ഓടിപ്പൊയ്ക്കളഞ്ഞു. ഈ ഒൗഷധംകൊണ്ടു തുന്നക്കാ
രന്റെ നിധികാംക്ഷെക്കു ഗുണം വന്നു. അവൻ പിന്നേതിൽ സ്ഥിരത
യോടും ഉത്സാഹത്തോടും കൂടെതുന്നി, കാലക്രമേണ ഒരു വലിയ നിധിയെ
സമ്പാദിക്കയും ചെയ്തു.

തുന്നക്കാരനും അവന്റെ ശേഷം ആ ഭവനത്തിൽ പാൎത്ത പലരും
മരിച്ച ശേഷം ദൈവഭക്തിയുള്ളൊരു തോല്പണിക്കാരൻ 2500 ഉറു. ജന്മവില
കൊടുത്തു അതിനെ വാങ്ങിപ്പാൎത്തു. അവൻ വിവാഹം ചെയ്യുംമുമ്പെ 500
ഉറുപ്പികയും അവൻറ ഭാൎയ്യ 200 ഉറുപ്പികയും സമ്പാദിച്ചിരുന്നു, അതുകൊ
ണ്ടു ഭവനത്തിൻറെ വിലയെ തീൎപ്പാനായി അവൻ 1800 ഉറു. കടം വാങ്ങേ
ണ്ടി വന്നു. ഈ ഉറുപ്പികയുടെ പലിശ കാലത്താൽ വീട്ടുവാനും, കുഡും
ബാദികളെ രക്ഷിപ്പാനും അവനു ബഹു പ്രയാസമായി തീൎന്നു. അങ്ങി
നെ ഇരിക്കുമ്പോൾ അവന്റെ മുതലാളി ഒരു ക്ഷണം കൊണ്ടു മരിച്ച
ശേഷം, ആയവന്റെ അവകാശികൾ തോല്പണിക്കാരൻ പക്കൽ ഉണ്ടായി
രുന്ന 1800 ഉറു. വേണം എന്നു ചൊല്ലി, അവനെ തിരക്കാക്കി. ആ പണം മ
റ്റു വല്ലവരോടും കടം വാങ്ങണം, എന്നു വെച്ചു അവൻ പലനാൾ ചുറ്റി
നടന്നു, അനേകരോടും അപേക്ഷിച്ചതു എല്ലാം നിഷ്ഫലമായി തീൎന്നു. ധ
നികൻ എങ്കിലും മഹാ കഠിന മനസ്സുകാരനായ ഒരു സംബന്ധക്കാരൻ
തനിക്കു ഉണ്ടായിരുന്നു. പക്ഷെ അവനു കൃപ തോന്നി സഹായിക്കുമോ
എന്നു വിചാരിച്ചു, അപേക്ഷിപ്പാൻ വേണ്ടി അവന്റെ അടുക്കൽ ചെ
ന്നാറെ, ഈ യാത്ര സഫലമായി തീരേണം, എന്നു ഭാൎയ്യ വീട്ടിൽനിന്നു
പ്രാൎത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ, നാലു വയസ്സുള്ള മകൻ അവളുടെ അടു
ക്കൽ പാഞ്ഞു വന്നു: അയ്യൊ അമ്മേ, എനിക്കു കിട്ടിയതു നോക്കുക എന്നു
ചൊല്ലി, വിലയേറിയ കല്ലുകളാൽ മിന്നുന്നൊരു പൊന്മാലയെ അവളുടെ
കൈയിൽ വെച്ചു. ഇതു എവിടെനിന്നു കിട്ടി, എന്നു അമ്മ ചോദിച്ചപ്പോൾ
കുട്ടി ആ സ്ഥലത്തെ കാണിച്ചു. നേരം പോക്കിന്നായി കുട്ടി അപ്പന്റെ
മുട്ടി എടുത്തു, മതിന്മേലുള്ള ഒരു ബീമ്പിന്റെ തലക്കൽ മുട്ടിയതിനാൽ ഒരു
ചെറിയ പലക ഇളകി വീണു. പിന്നെ അവിടെ കണ്ട ഒരു ചെറിയ
വലിപ്പിനെ വലിച്ചപ്പോൾ പൊന്മാലയെയും അനേകം പുരാണ പൊൻ
നാണ്യങ്ങളെയും കണ്ടു. ഇങ്ങിനെ ദൈവം യഹൂദനിൽനിന്നും തുന്നക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/105&oldid=186709" എന്ന താളിൽനിന്ന് ശേഖരിച്ചത്