താൾ:CiXIV131-4 1877.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 96 —

യുരോപ്പ Europe.

റൂമിസ്ഥാനം.— (തുൎക്കി). രുസ്സരുടെ ഉ
പദേശത്തെ കേട്ട മൊന്തെനെഗ്രീനോ എന്ന
ചെറിയ നാട്ടിന്റെ വാഴി റൂമിസുൽത്താനോടു
വഴിപ്പെടാത്തതിനാൽ തമ്മിൽ പോർ നടക്കും
എന്നു വൎത്തമാനക്കമ്പിയാൽ ബദ്ധപ്പെട്ടറിയി
ച്ചു. ഇതിനാൽ രുസ്സൎക്കു മുഷിച്ചിൽ ജനിച്ചു.
റൂമിയോടു യുദ്ധം വേണം എന്നു ഏപ്രിൽ 25 ൹
അറിയിച്ചു. അതിൽ വിലാത്തികോയ്മകൾക്കു
സമ്മതം ഇല്ല. എന്നാലും ഇരു കോയ്മകൾ ഉ
ത്സാഹത്തോടു പടകളെ ചേൎത്തു വരുന്നു. പു
ണ്ണിന്മേൽ പുണ്ണു ഉണ്ടാകെണം എന്നു ഫാൎസ്സി
സ്ഥാനഷാ വിചാരിച്ചു റൂമിസുൽത്താനോടു
തനിക്കു ബഗ്ദാദ് നഗരത്തിന്മേൽ ഉള്ള പ
ണ്ടേത്ത അവകാശത്തെ ചൊല്ലുവാനും തുടങ്ങി
യിരിക്കുന്നു.

രുസ്സർ തങ്ങളുടെ പടകളെ അൎമ്മിന്യയു
ടെ അതിരിനെ കടക്കുമാറാക്കിയതു കൂടാതെ
കാൎസ്സ് കോട്ടയെ വളെച്ചു അതിനെ രണ്ടു വ
ട്ടം കയറി പിടിപ്പാൻ നോക്കീട്ടും ഇതുവരെ
ക്കും സാധിച്ചില്ല താനും.

രുസ്സർ റുമാന്യയുടെ അതിപ്പുഴയായ പ്രു
ത്തിനെ കടന്നു റുമാന്യയെ നിറെക്കയും തൂന
യെ (ദന്യുബ്) കടന്നു ദൊബ്രുച്ചയിൽ പടകളെ
കൂട്ടുകയും ചെയ്തു. റൂമിയുടെ പോൎക്കപ്പലുകൾ
കരിങ്കടലിന്റെ കടപ്പുറത്തു രുസ്സൎക്കുള്ള ചില
നഗരങ്ങളെ വെടി വെപ്പാൻ തുടങ്ങിയിരി
ക്കുന്നു.

റൂമിസ്ഥാനത്തിലുള്ള ആൾത്തുക 1864ൽ

യൂരോപ്യയിൽ 85,06,888
റുമാന്യയും സെൎവ്വിയയും 58,36,345
ആസ്യയിൽ 1,31,75,782
ആഫ്രിക്കാവിൽ 1,74,22,000
ആകെ 4,49,34,000

യുരോപ്യയിലെ നിവാസികളുടെ മതങ്ങൾ

ക്രിസ്ത്യാനികൾ 48,20,243
മുഹമ്മദീയർ 36,11,480
യഹൂദർ 70,165
ആകെ 85,06, 888

1873-74 ആം വൎഷത്തിൽ 96,87,143 ആ
ത്മാക്കളെ റൂമിസ്ഥാനത്തിന്നു കീഴ്പെട്ട യുരോ
പ്യയുടെ ഒരു പങ്കിൽ എണ്ണിക്കണ്ടതു.

റുമാന്യ സെൎവ്വിയ എന്ന രാജ്യങ്ങൾ റൂമി
സ്സുല്ത്താന്നു കപ്പം കൊടുത്തു വരുന്നു. മേൽ പറ
ഞ്ഞ ആഫ്രിക്കാവിലെ നിവാസികളിൽ മിസ്ര
യുടെ കുടിയാന്മാരും അടങ്ങുന്നു.

മെയി 11 ആമതിൽ റുമാന്യ നാട്ടിന്റെ
ജനദൂതന്മാർ ആലോചനസംഘം പുക്കു ത
ങ്ങൾക്കും റൂമിക്കോയ്മക്കും തമ്മിലുള്ള സംബ
ന്ധം തീൎന്നുപോയി എന്നു വിധിച്ചിരിക്കുന്നു.

മെയി 12 ൹ അൎമ്മിന്യർ രുസ്സരെ സ
ന്തോഷത്തോടെ കൈക്കൊള്ളുന്നു എന്നും രുസ്സ
രുടെ പടകൾക്കു തീൻപണ്ടങ്ങൾ കിട്ടുവാൻ
പ്രയാസം ഉണ്ടു എന്നും കേൾ്പൂ. യൂരോപയിൽ
രുസ്സരും തുൎക്കരും അവിടവിടെ തമ്മിൽ മുട്ടി
പോയിട്ടും ആൎക്കും ജയം വന്നു എന്നതു പറ
വാൻ ആയിട്ടില്ല.

ആഫ്രിക്കാ Africa.

ഭാരത ഖണ്ഡത്തിലെ ഉടന്തടി (സതി)യോ
ടു തുല്യമായ ഒരു ആചാരം നടു ആഫ്രിക്കാ
വിൽ ഒരു നാട്ടിൽ നടക്കുന്ന പ്രകാരം കമെ
രോൻ എന്ന നാട്ടു പരിശോധി അറിയിക്കുന്ന
തെന്തെന്നാൽ: വല്ല മന്നൻ മരിക്കുമ്പോൾ ആ
നാട്ടുകാർ ഒരു പുഴക്കു പുതിയ ചാൽവെട്ടി
അതിനെ കീറിയതോട്ടിലേക്കു തിരിച്ചു ഒഴി
ഞ്ഞ പുഴച്ചാലിന്റെ അടിയിൽ എത്രയും വ
മ്പിച്ച കുഴിയെ കുഴിച്ചു അതിന്റെ അടിയെ
ഉയിരുള്ള സ്ത്രീകളെക്കൊണ്ടു പാകി ഒാരറ്റ
ത്തു കൈമുട്ടുകളിന്മേൽ ഒരു സ്ത്രീയെ ഇരു
ത്തി അവളുടെ പുറത്തു ചിപ്പിമണിമുതലായ
അലങ്കാരത്തോടു മന്നന്റെ ശവത്തെ ഇരുത്തി
അതിനെ ഇരുപുറത്തു ഓരോ സ്ത്രീയെക്കൊ
ണ്ടു താങ്ങിച്ചു രണ്ടാം ഭാൎയ്യയെ കൊണ്ടു ശവത്തി
ന്റെ കാൽ മടിയിൽ ചേരുമാറാക്കി കുഴിയെ
തൂൎത്തു ഒരു കൂട്ടം ആണടിമകളെ വെട്ടി അതി
ന്മേൽ ഇട്ട ശേഷം പുഴയെ വീണ്ടും മുമ്പേത്ത
ചാലിൽ കൂടി ഒഴുകുമാറാക്കും. കുഴിയെ തൂൎക്കു
മ്മുമ്പെ രണ്ടാം ഭാൎയ്യക്കു കൊല്ലപ്പെടുവാൻ ഉള്ള
അവകാശം ഉണ്ടു ശേഷം സ്ത്രീകളെ ഉയിരോ
ടു കുഴിച്ചിട്ടുകേയുള്ളൂ. ജീവനുള്ള ദൈവത്തെ
അറിയാത്ത മനുഷ്യൻ എന്തെല്ലാം ക്രൂരതകളെ
നടത്തുന്നു. ഹാമിന്റെ മക്കൾക്കും സുവിശേ
ഷത്താൽ സന്ദൎശനകാലംവരേണ്ടതിന്നു പ്രാ
ൎത്ഥിപ്പൂതാക. Bombay Guardian.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/100&oldid=186699" എന്ന താളിൽനിന്ന് ശേഖരിച്ചത്