ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൦ ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നതു
ഭയങ്കരം തന്നെ. എബ്ര. ൧൦, ൩൧.
നമസ്സ്വൎഗ്ഗാധിനാഥായ മര്യകന്യാസുതായ ച ।
മുക്തിപ്രദായ നാഥായ ക്രിസ്തായ പരമാത്മനെ || ൪ ||
നമസ്ത്രിയൈകദേവായ ഗുരവേനുത്തമായ ച।
യഹൂദ്യവംശജാതായ ക്രിസ്തായ പരമാത്മനെ || ൫ ||
നമസ്സ്വൎഗ്ഗാവതീൎണ്ണായ ലോകാനാമഘശാന്തയെ।
മുക്തിമാൎഗ്ഗൈക ചിത്തായ ക്രിസ്തായ പരമാത്മനെ || ൬ ||
നമൊ വിബുധവന്ദ്യായ ലോചനാനന്ദദായിനെ।
ഭക്തമൃത്യുവിനാശായ ക്രിസ്തായ പരമാത്മനെ || ൭ ||
നമസ്തുഭ്യം മഹെശായ ലൊകാനാം ഹിതകാരിണെ।
ഇസ്രെല്യജനനാഥായ ക്രിസ്തായ പരമാത്മനെ || ൮ ||
ക്രിസ്താഷ്ടകമിദം പുണ്യം ഭക്തിതൊ യഃ സ്മരെന്നരഃ।
വിമുക്തസ്സൎവപാപെഭ്യൊ സ്വൎഗ്ഗലോകം സഗച്ശതി || ൯ ||
ഗണിതഗതികൾ.
| നാണ്യങ്ങൾ. | |
|---|---|
| മലയാളം. | ഇങ്ക്ലിഷ. |
| ൧൨ പൈ = ൧ അണ | ൪ ഫാൎത്ഥിങ്ങ = ൧ പെനി |
| ൧൬ അണ = ൧ ഉറുപ്പിക | ൧൨ പെൻസ = ൧ ശിലിങ്ങ |
| ൨ റേസ്സ = ൧ കാശ | ൨൦ ശിലിങ്ങ = ൧ പൌണ്ട |
| ൪ കാശ = ൧ പൈസ്സ | ൫ ശിലിങ്ങ = ൧ ക്രൊൻ |
| ൧൦ പൈസ്സ = ൧ പണം | ൨൦ ശിലിങ്ങ = ൧ സൊവ്രെൻ |
| ൫ പണം = ൧ ഉറുപ്പിക | ൨൧ ശിലിങ്ങ = ൧ ഗിനി |
| ൧൬ കാശ = ൧ ചക്രം | ൧ ശിലിങ്ങ = ൮ അണ |
| ൨൮ ചക്രം = ൧ ഉറുപ്പിക | ൧ പൌണ്ട = ൧൦ ഉറുപ്പിക |
| ൧ ക്രൌൻ = ൨꠱ ഉറുപ്പിക | |
| തൂക്കങ്ങൾ. | |
|---|---|
| മലയാളം. | ഇങ്ക്ലിഷ. |
| ൩ കഴഞ്ച = ൧ കൎഷം | ൧൬ ഔൻസ = ൧ റാത്തൽ |
| ൪ കൎഷം = ൧ പലം | ൧൪ റാത്തൽ = ൧ കല്ലു |
| ൧൦൦ പലം = ൧ തുലാം | ൨ കല്ലു = ൧ കാലംശം |
| ൨൦ തുലാം = ൧ ഭാരം | ൪ കാലംശം = ൧ ശതതൂക്കം |
| ൩൨ റാത്തൽ = ൧ തുലാം | ൨൦ ശതതൂക്കം = ൧ തൊൻ. |