താൾ:CiXIV130 1875.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവജനത്തിന്നു ഒരു സസ്ഥാനുഭവം ശേഷിപ്പി ൫൭
ച്ചിരിക്കുന്നു. എബ്രാ. ൪, ൯.

ദരിദ്രന്റെ സ്വപ്നം.

ബഹു ദരിദ്രനായ ഒരു മഴുക്കാരൻ വങ്കാട്ടിൽ ഇരുന്നു ഒരു തടി
മരത്തെ കൊത്തി മുറിച്ചു കളവാൻ അദ്ധ്വാനിച്ച സമയത്തു: അ
യ്യൊ ഈ അഗതിയായ ഞാൻ എത്ര പ്രയാസപ്പെട്ടു നാൾ കഴി
ക്കേണം. ഞാൻ ധനവാനായി പിറന്നു എങ്കിൽ, വിടാതെ സുഖി
ച്ചു, ഉല്ലാസത്തോടെ നേരം പോക്കുമായിരുന്നു എന്നു ഹൃദയത്തിൽ
ചിന്തിച്ചു പിറുപിറുക്കുമ്പോൾ, പൊൻ മുടിയും ചെങ്കോലും ധരി
ച്ചിരുന്ന ഒരു യുവാവു അവന്റെ അരികത്തു നിന്നു: അല്ലയൊ
നിൎവ്വാഹമല്ലാത്ത അഗതിയേ, നിന്റെ അഭീഷ്ടം എന്തു; വേണ്ടു
ന്നതു ഞാൻ ഒരു ക്ഷണംകൊണ്ടു നിനക്കു നല്കുമല്ലൊ. എന്നാ
റെ മഴുക്കാരൻ അല്പം ഭ്രമിച്ചു എങ്കിലും ആ വിണ്ണവന്റെ മു
ഖപ്രസാദം കണ്ടു ധൈൎയ്യം പൂണ്ടു: ദിവ്യപുരുഷാ, തങ്ങൾ കല്പി
ക്കയാൽ ഞാൻ എന്റെ ഇഷ്ടം പറയാം. ഇനിമേൽ എന്റെ കൈ
തൊടുന്ന എല്ലാ വസ്തുവും പൊന്നായി തീരേണം എന്നുള്ള വരം
നല്കുക എന്നു പറഞ്ഞതു വിണ്ണവൻ കേട്ടപ്പൊൾ അവൻ മന്ദസ്മി
തം ചെയ്തു: നീ ഇതിൽ നല്ലതൊന്നു ചോദിച്ചു എങ്കിൽ കൊള്ളായി
രുന്നു; എന്നാലും നിന്റെ യാചന നിനക്കു ഉണ്ടാക എന്നു ചൊ
ല്ലി മറകയും ചെയ്തു.

അപ്പോൾ ദരിദ്രൻ ഒന്നു തുള്ളി എനിക്കു ഇന്നു കിട്ടിയ വര
ത്തെ ഉടനെ പരീക്ഷിക്കേണം എന്നു ചൊല്ലി അരികത്തു നില്ക്കു
ന്ന ഒരു മരത്തിന്റെ തടിമേൽ കൈ വെച്ചപ്പോൾ അമ്മരം ഇല
ഫലാദികളോടു കൂടെ ശുദ്ധപൊന്നായി വിളങ്ങി നിന്നു. എന്നതിനെ
കണ്ടു ആ മഴുക്കാരൻ വളരെ സന്തോഷിച്ചു. ഹാ ഇന്നു ഞാൻ ധ
നവാൻ ആയല്ലൊ, ഇനി ആരെങ്കിലും മരം കൊത്തി മുറിക്കട്ടെ.
ഞാൻ വിട്ടിൽ ചെന്നു ദിവസേന മൃഷ്ടാന്നവും വിശിഷ്ടഭോജ്യ
ങ്ങളും മധുരപാനീയങ്ങളും അനുഭവിച്ചു സുഖത്തോടെ വാണു കൊ
ണ്ടിരിക്കും എന്നു ചൊല്ലി അന്നേത്തെ ദാഹം തീൎപ്പതിനായി കുപ്പി
യിൽ കൊണ്ടുവന്ന തണ്ണീർ എടുത്തു കുടിപ്പാൻ നോക്കുമ്പോൾ,
കപ്പിയും നീരും സ്വൎണ്ണമായി ഇതാ പ്രകാശിക്കുന്നു. കുളുൎത്ത ചോ
റും എടുത്തു ഉണ്മാൻ നോക്കുമ്പോൾ അതുവും പൊൻ അത്രെ.
എന്നതിനെ ദരിദ്രൻ കണ്ടു വിറച്ചു: എനിക്കു ജീവൻ ആകേണ്ടിയ
വരം എനിക്കു മരണമെയുള്ളു എന്നു ചൊല്ലി മുറയിട്ടപ്പോൾ അ


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/61&oldid=186189" എന്ന താളിൽനിന്ന് ശേഖരിച്ചത്