താൾ:CiXIV130 1875.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ മനുഷ്യപുത്രൻ വരുന്ന നാളും നാഴികയും അറിയായ്ക
കൊണ്ടു ഉണൎന്നിരിപ്പിൻ മത്ത. ൨൫, ൨൩.

ക്കളേ: അപ്പപ്പാ അത്തത്താ എന്നതു കിട്ടിയോ എന്നു ചോദിച്ച
പ്പോൾ: നീ വേഗത്തിൽ വാതിലിനെ തുറക്കുക എന്നു പറഞ്ഞു.
അവൻ വാതിൽ തുറന്നാറെ അധികാരി സൎവ്വാംഗം തേനീച്ച
യാൽ മൂടിട്ടു പുറത്തു ചാടി അവറ്റെ തട്ടിക്കളവാൻ ഭ്രാന്തനെ പോ
ലെ ഇളകി പാഞ്ഞു. ഈച്ചകളുടെ കുത്തു നിമിത്തം അവൻ ചില
ദിവസം പനിച്ചു കിടന്നു.

കുമാരൻ മറ്റും ചില ദൂഷ്യങ്ങളെ പ്രവൃത്തിച്ച ശേഷം അധി
കാരി അവനെ ഒരു ദിവസം വിളിച്ചു: നീ എന്റെ വീട്ടിൽ വന്ന
ശേഷം എനിക്കു നിന്നെ കൊണ്ടു നഷ്ടവും പരിഹാസവും മാത്ര
മേ വന്നു, നീ ഇപ്പൊൾ തന്നെ പൊയ്ക്കൊ എന്നു അവൻ അവ
നോടു ക്രുദ്ധിച്ചു പറഞ്ഞപ്പൊൾ അവൻ: പോയ്കൊള്ളാം എങ്കിലും
ഈരായിരം വരാഹനും നിങ്ങളുടെ മൂക്കും ചുണ്ടുകളും ശരിയായി
കിട്ടേണം എന്നു പറഞ്ഞു. പിന്നെ അധികാരി വീടും നിലം പറ
മ്പുകളും പണയം വെച്ചു ഈരായിരം വരാഹൻ കടം വാങ്ങി ഭാൎയ്യ
യോടും ആലോചിച്ചു: ഈ പരമദുഷ്ടൻ നമ്മുടെ വീട്ടിൽനിന്നു
പോകാഞ്ഞാൽ നമുക്കു കഷ്ടമേയുള്ളൂ. അവനെ ഒഴിപ്പിക്കേണ്ടതി
ന്നു ഞാൻ ഈരായിരം വരാഹൻ കടം മേടിച്ചു, എന്നാൽ ആധാ
രത്തിൽ കാണുന്ന പ്രകാരം ഞാൻ അവനു മൂക്കും ചുണ്ടും കൂടെ
കൊടുക്കേണം. മൂക്കും ചുണ്ടുമില്ലാത്തവനായി കച്ചേരിയിലേക്കു
ചെല്ലുവാൻ പ്രയാസം; നീ പെണ്ണാകകൊണ്ടു എപ്പൊഴും വീട്ടിൽ
ഇരിക്കാമല്ലൊ. അതുകൊണ്ടു നീ മൂക്കും ചുണ്ടും തന്നാലൊ, എ
ന്നതിനെ ആ സ്ത്രീ കേട്ടു ഭൎത്താവിന്നു നാസാധരഛേദം വരുന്ന
തിനേക്കാൾ എന്റെ മൂക്കും ചുണ്ടും പോകുന്നതു യോഗ്യം തന്നെ
എന്നു വിചാരിച്ചു സമ്മതിച്ചു. പിന്നെ അധികാരി ഈരായിരം
വരാഹന്നും ഭാൎയ്യയുടെ മൂക്കും ചുണ്ടുകളും എടുത്തു കുമാരന്റെ അടു
ക്കൽ ചെല്ലുമ്പോൾ ഭാൎയ്യയുടെ മൂക്കും അധരങ്ങളും കൊണ്ടു ആധാ
രത്തിൽ ഏതും കാണുന്നില്ല എന്നു ചൊല്ലി അവന്റെ സ്വന്ത
മൂക്കും ചുണ്ടുകളും അറപ്പിച്ചു യാത്രയായി.

പിന്നെ രാജപുത്രൻ കോവിലകത്തു എത്തി, താൻ ചെയ്തതൊ
ക്കയും രാജാവിനോടു അറിയിച്ചപ്പൊൾ അവൻ സന്തോഷിച്ചു:
ചതിയനു ഇരട്ടിച്ച നഷ്ടം ഉണ്ടാകും എന്ന ഒരു പരസ്യം ഉണ്ടാക്കി,
രാജ്യത്തിൽ എങ്ങും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/60&oldid=186188" എന്ന താളിൽനിന്ന് ശേഖരിച്ചത്