താൾ:CiXIV130 1875.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കണ്ടാലും ഇവൻ ഇസ്രയേലിൽ പലൎക്കും വീഴ്ചയും എഴുനീല്പും മറത്തു
പറയപ്പെടുന്ന അടയാളമായി കിടക്കുന്നു, ലൂക്ക. ൨, ൩൪.

ഒരു സങ്കീൎത്തനം.

കത്താവേ, നീ തലമുറ തലമുറയായിട്ടു ഞങ്ങൾക്കു ശരണമായി
രിക്കുന്നു. മലകൾ ജനിച്ചതിന്നും നീ ഭൂമിയെയും ഊഴിയെയും ഉൽ
പാദിപ്പിച്ചതിന്നും മുമ്പെ യുഗമ്മുതൽ യുഗപൎയ്യന്തം ദൈവം നീ
ഉണ്ടു. നീ മൎത്യനെ പൊടിപെടുവോളം തിരിക്കുന്നു; മനുഷ്യപു
ത്രന്മാരേ, മടങ്ങി വരുവിൻ എന്നും പറയുന്നു. ആയിരം വൎഷം
ആകട്ടെ നിന്റെ കണ്ണിൽ ഇന്നലെ കടന്ന ദിവസം പോലെയും,
രാത്രിയിലെ ഒരു യാമവും അത്രെ. നീ അവരെ ഒഴുക്കിക്കളയുന്നു;
അവർ ഉറക്കമത്രെ, രാവിലെ പുല്ലു പോലെ തേമ്പുന്നു. രാവിലെ
അവർ പൂത്തു തേമ്പുന്നു, വൈകുന്നേരത്തു അറുത്തിട്ടു ഉണങ്ങുന്നു.

കാരണം നിന്റെ കോപത്താൽ ഞങ്ങൾ തീൎന്നു, നിന്റെ ഊ
ഷ്മാവിനാൽ മെരിണ്ടു പോകുന്നു. നീ ഞങ്ങളുടെ അകൃത്യങ്ങളെ
നിന്റെ നേരെയും, ഞങ്ങളുടെ ആന്തരത്തെ നിന്റെ മുഖപ്രകാ
ശത്തിന്നു മുമ്പിലും ആക്കിയിരിക്കുന്നു. നിന്റെ ചീറ്റത്താൽ ഞ
ങ്ങളുടെ ദിവസങ്ങൾ എല്ലാം കഴിഞ്ഞുപോകുന്നുവല്ലൊ, ഞങ്ങളുടെ
ആണ്ടുകളെ ഒരു നിരൂപണം പോലെ തികെക്കുന്നു. ഞങ്ങളുടെ
വാഴുന്നാളുകൾ എഴുപതു വൎഷം, വീൎയ്യങ്ങൾ ഹേതുവായി എണ്പതാ
കിലും, അതിന്റെ വമ്പു കഷ്ടവും മായയും അത്രെ; വേഗത്തിൽ
തെളിച്ചിട്ടു ഞങ്ങൾ പറന്നു പോകുന്നു.

തിരുകോപത്തിൻ ശക്തിയെയും ചീറ്റത്തെയും നിൻ ഭയ
ത്തിന്നു തക്കവണ്ണം അറിയുന്നവൻ ആർ. ജ്ഞാനഹൃദയം കൊ
ണ്ടു വരത്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണു്ണുവാൻ ഗ്രഹി
പ്പിക്കേണമേ. കൎത്താവേ, മടങ്ങി വരേണമേ; എത്രോടം നിന്റെ
ദാസരിൽ അനുതപിക്കേണമേ. കാലത്തു തന്നെ നിൻ ദയയാലെ
തൃപ്തി വരുത്തി; ഞങ്ങൾ വാഴുന്നാൾ ഒക്കയും ആൎത്തു സന്തോഷി
പ്പാറാക്കുക. ഞങ്ങളെ പീഡിപ്പിച്ച നാളുകൾക്കും തിന്മ കണ്ട ആ
ണ്ടുകൾക്കും തക്കവാറു സന്തോഷിപ്പിച്ചാലും നിന്റെ പ്രവൃത്തി
അടിയങ്ങൾക്കും നിന്റെ പ്രാഭവം അവരുടെ മക്കൾക്കും കാണ്മാ
റാക. ഞങ്ങളുടെ ദൈവമായ കത്താവിന്റെ മാധുൎയ്യം ഞങ്ങളുടെ
മേൽ ഇരിപ്പൂതാക, ഞങ്ങളുടെ കൈവേലയെ ഞങ്ങളുടെ മേൽ സ്ഥി
രമാക്കുക; അതെ ഞങ്ങളുടെ കൈവേലയെ സ്ഥിരമാക്കേണമേ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/6&oldid=186133" എന്ന താളിൽനിന്ന് ശേഖരിച്ചത്