താൾ:CiXIV130 1875.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവസാനം വരെ സഹിച്ചു നില്ക്കുന്നവൻ ൫൫
രക്ഷിക്കപ്പെടും മത്താ. ൨൪, ൧൩.

കണ്ട ഒരു മരക്കുറ്റി എടുത്തു അധികാരിയുടെ മടമ്പിനെ കുത്തിയതു
നിമിത്തം അവൻ വേദന സഹിയാഞ്ഞുകാൽ മടക്കി മീത്തലോട്ടു
വലിച്ചതിനാൽ, തല കാലോടും കൂടെ മൂടുവാൻ സംഗതി വന്നു.

ഈ ഉപായം നിഷ്ഫലം എന്നു അധികാരികണ്ടു രണ്ടു മൂന്നു ദി
വസം ദീനക്കാരന്റെ ചേൽ നടിച്ച ശേഷം, കുമാരനെ വിളിപ്പി
ച്ചു: ഞാൻ എന്റെ ദീനത്താൽ വളരെ കുഴങ്ങി പോയി. എത്ര
ചികിത്സിച്ചാലും ഒന്നും ഫലിക്കുന്നില്ല. ഇന്നു ഒരു പുതിയ വൈദ്യ
നെ വിളിച്ചു, അവൻ എനിക്ക വിശേഷമുള്ളൊരു മരുന്നു എഴുതി
തന്നു; അതിനെ നീ പോയി അന്വേഷിച്ചു കൊണ്ടു വരേണം
എന്നു കല്പിച്ചു. നല്ലതു മരുന്നിന്റെ പേരും വിലയും കിട്ടിയാൽ
ഞാൻ അതിനെ കൊണ്ടു വരാതിരിക്കയില്ല എന്നു കുമാരൻ പറ
ഞ്ഞാറെ: മരുന്നിന്റെ പേർ അപ്പപ്പാ അത്തത്താ; അതിന്റെ
വില ഞാൻ അറിയുന്നില്ല. ഇവിടെ പത്തു ഉറുപ്പിക ഇതാ, ശേ
ഷിപ്പു ഉണ്ടായാൽ അതിനെ മടങ്ങി കൊണ്ടു വരിക എന്നു ചൊ
ല്ലി അവനെ അയച്ചു. ലോകത്തിലും കിട്ടാത്ത വസ്തു കൊണ്ടുവ
രേണ്ടതിന്നു ഇവൻ എന്നെ അയച്ചിരിക്കുന്നു എന്നു കുമാരൻ
ചൊല്ലി, ചിന്തിച്ചും കൊണ്ടു ദൂരമുള്ളൊരു അങ്ങാടിയിൽ ചെന്നു,
പലനിറമുള്ള പട്ടിന്റെ കണ്ടങ്ങൾ വാങ്ങി ഓരോന്നു ഒരോന്നിൽ
ചെല്ലുവാൻ തക്ക അഞ്ചു സഞ്ചികളെ ഉണ്ടാക്കി, കാട്ടിൽ ചെന്നു
ചെറിയ ഒരു തേനീച്ചകൂടു കണ്ടു, ചെറിയ സഞ്ചിയിൽ ഇട്ടു മുറുക്കി
കെട്ടിയശേഷം ഓരൊ സഞ്ചിയിൽ ഇട്ടു എല്ലാം നല്ലവണ്ണം ഉറപ്പി
ച്ചു: മുദ്രയും വെച്ചു, ദീനക്കാരൻ ഇതിനെ വാങ്ങിയ ഉടനെ വാതിൽ
എല്ലാം പൂട്ടിമരുന്നിന്റെ സൌരഭ്യം പോയ്പോകാതിരിപ്പാൻ വേണ്ടി
നല്ല സൂക്ഷ്മത്തോടെ തുറന്നു സേവിക്ക വേണം, എന്ന ഒരു എഴു
ത്തിനെ അതിന്മേൽ പതിപ്പിച്ചു വീട്ടിലേക്കു ചെന്നു അധികാരിക്കു
ഏല്പിച്ചു. ആയവൻ കെട്ടു വാങ്ങി നോക്കി വിസ്മയിച്ചു: ഞാൻ
പറഞ്ഞ വസ്തു ഇവനു കിട്ടിയൊ എന്നു വിചാരിച്ചു എഴുത്തിൽ
കണ്ടപ്രകാരം വാതിലുകളെ പൂട്ടി നല്ല സൂക്ഷ്മത്തോടെ പുറമെ
യുള്ള സഞ്ചിയെ തുറന്നു രണ്ടാം സഞ്ചിയെ കണ്ടു അതിന്റെ
വിശേഷമുള്ള പട്ടുകൊണ്ടു ആശ്ചൎയ്യപ്പെട്ടു. ഇങ്ങിനെ ക്രമേണ
അകത്തുള്ള സഞ്ചിയോളം എത്തി, അതിനെയും തുറക്കുമ്പോൾ
തേനീച്ചകൾ പുറത്തു പറന്നു, അധികാരിയെ ചുററി അവന്റെ
മേൽ വീണു ഭയങ്കരമായി കുത്തിയപ്പൊൾ അവൻ: അപ്പപ്പാ അ
ത്തത്താ എന്നു നിലവിളിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റെവൻ ഗുരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/59&oldid=186187" എന്ന താളിൽനിന്ന് ശേഖരിച്ചത്