താൾ:CiXIV130 1875.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാം കൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും, സഹിക്കുന്നു എങ്കിൽ ൫൧
കൂടെ വാഴും ൨. തിമൊ ൨, ൧൧.

നെ വെക്കാതിരിക്കയില്ല എന്നു ചൊല്ലി മുറിയിൽ ചെന്നു ഒരു മ
രുന്നു സേവിച്ചു മുറിവുകളെ കെട്ടി പാൎത്തു.

പിറ്റെ നാൾ രാവിലെ കുമാരൻ: ഇന്നു എന്തു വേണം എന്നു
ചോദിച്ചതിന്നു കുളിപ്പരയിൽ തീയിടുക എന്നു അധികാരി പറഞ്ഞു
പോയ ശേഷം, അവൻ കുളിപ്പുരയിൽ ചെന്നു തീയിട്ടു അതിനെ
ഭസ്മമാക്കി കളഞ്ഞു. പിന്നെ അധികാരി കച്ചേരിയെ വിട്ടു വീട്ടിൽ
മടങ്ങി വന്നപ്പൊൾ കുളിപ്പുര ചുട്ടിരിക്കുന്നു എന്നു കണ്ടു അഴിനില
പൂണ്ടു: ഈ ദുഷ്ടനോടു ഞാൻ ഇനി എന്തു വേണ്ടു. എന്തു തന്നെ
അവനോടു കല്പിച്ചാലും അവൻ അതിനെ കൊണ്ടു വല്ല ആപ
ത്തും വരുത്താതിരിക്കയില്ല. ഒരു വഴിയേയുള്ളൂ, അവനു ഒരു മാസ
ത്തിന്റെ സ്വസ്ഥതയെ കല്പിക്കേണം എന്നു നിശ്ചയിച്ചു, അവ
നെ വരുത്തി: ഹേ ശിഷ്യ, ഇപ്പൊൾ ഒരു മാസത്തിന്റെ വിടുതൽ
ഉണ്ടു. ആയതിൽ പഠിപ്പുമില്ല വേറെ യാതോരു വേലയും ഇല്ല
അതു കൊണ്ടു നീ സ്വസ്ഥനായി ഇരു എന്നു കേട്ടപ്പൊൾ അ
വൻ കൈകൂപ്പി ഗുരുനാഥനെ വന്ദിച്ചു ഒരു മാസം സ്വസ്ഥനാ
യിരുന്നു.

വിടുതൽ തീൎന്നശേഷം പിറ്റെ മാസത്തിന്റെ ഒന്നാം തിയ്യതി
രാവിലെ കുമാരൻ അധികാരിയോടു: ഇന്നു എന്തു വേല എന്നു
ചോദിച്ചാറെ നീ വാഴ കൊത്തുക എന്നു കല്പിച്ചു കച്ചേരിയിലേക്കു
പോയി. എന്നാറെ രാജപുത്രൻ കൈക്കൊട്ടു എടുത്തു പറമ്പിൽ ക
ണ്ട സകല വാഴകളെയും കൊത്തിത്തറിച്ചു കളഞ്ഞു. അവൻ ഈ
പണിയിൽ ഇരിക്കുമ്പൊൾ അധികാരിയുടെ ഭാൎയ്യക്കു അതിസാരം
പിടിച്ചു രണ്ടു മുന്നു പ്രാവശ്യം വയറ്റിന്നു പോകുന്നതിനെ അമ്മ
കണ്ടു പേടിച്ചു, ഭവനത്തിൽ വേറെ ആൾ ഇല്ലായ്കകൊണ്ടു അ
വനെ വിളിച്ചു: ഹേ നീ വേഗം കച്ചേരിയിലേക്കു പോയി, ഈ
കാൎയ്യം എന്റെ മകനോടു പറ എന്നു കല്പിച്ച ഉടനെ അവൻ കൈ
ക്കോട്ടു ചുമലിൽ ഇട്ടു, താൻ ആകുംപ്രകാരം കച്ചേരിയുടെ മുറ്റ
ത്ത ചെന്നു: അല്ലയൊ ഗുരുനാഥാ, നിങ്ങളുടെ ഭാൎയ്യ അതിസാരം
പിടിച്ചു രണ്ടു മൂന്നു വട്ടം വയറ്റിന്നു പോയതു കൊണ്ടു വേഗം
വീട്ടിൽ വരേണം എന്നു അമ്മ പറഞ്ഞിരിക്കുന്നു എന്നു ഉറക്കെ വി
ളിച്ചപ്പൊൾ കച്ചേരിക്കാർ എല്ലാവരും ചിരിച്ചു അധികാരിയെ കളി
ആക്കുകയും ചെയ്തു. പിന്നെ അധികാരി ക്രുദ്ധനായി വീട്ടിൽ വ
ന്നു ശിഷ്യനെ വിളിച്ചു: നിനക്കു ബുദ്ധി അശേഷം ഇല്ല. കച്ചേ
രിയിൽ വല്ല വൎത്തമാനം എന്നോടു അറിയിപ്പാൻ ഉണ്ടെങ്കിൽ, നീ


7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/55&oldid=186183" എന്ന താളിൽനിന്ന് ശേഖരിച്ചത്