താൾ:CiXIV130 1875.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏവനും താന്താന്റെ പ്രവൃത്തിയെ ശോധന ചെയ്ക. ഗല. ൬, ൪. ൪൭

ന്നു മകൻ: അമ്മേ കോപിക്കല്ലേ, വയലിലും പറമ്പിലും പലവി
ധ പണികളെ ചെയ്വാൻ പഠിച്ചിരിക്കുന്നു എന്നു പറഞ്ഞു. എ
ന്നാറെ രാജ്ഞി രാജാവിനെ ചെന്നു കണ്ടു: ഹാ കഷ്ടം, നമ്മുടെ
മൂത്തമകൻ മഹാ അസഭ്യമുള്ള കാൎയ്യങ്ങളെ മാത്രം പഠിച്ചു. എന്നതു
കേട്ടപ്പോൾ രാജാവു: നാം മുമ്പെ പറഞ്ഞില്ലയൊ, ബുദ്ധിഹീന
ന്മാർ തങ്ങളുടെ മൂഢത്വത്തിന്നു തക്കതേ മാത്രം പഠിക്കുന്നുള്ളു എ
ന്നരുളി മിണ്ടാതെ പാൎത്തു.

ഈ വൎത്തമാനം കേട്ടപ്പോൾ ഇളയകുമാരൻ ജ്യേഷ്ഠനെ ചെ
ന്നു കണ്ടു: അല്ലയൊ ജ്യേഷ്ഠാ, ഈ വിദ്യകളെ നിങ്ങളെ പഠിപ്പി
ച്ചതാർ, ഞാനും അവറ്റെ പഠിക്കേണ്ടതായിരുന്നു; ആ ഗുരുനാഥ
നെ എനിക്കു കാണിച്ചു തരേണം എന്നു പറഞ്ഞു. കാണിച്ചു ത
രാമല്ലൊ എന്നു ജ്യേഷ്യൻ പറഞ്ഞു. എന്നതിന്റെ ശേഷം അ
വൻ ആയിരം വരാഹനും ചെലവിനു വേണ്ടി വേറെ പണവും
ഉടുപ്പും കെട്ടാക്കി ജ്യേഷ്ഠനോടു കൂടെ പുറപ്പെട്ടു, നാടും നഗരവും കട
ന്നു, ഇവൻ മുമ്പെ നിന്ന കുന്നിനോളം എത്തിയാറെ: നീ ഇവി
ടെനിന്നു: എടൊ നമ്മെ പഠിപ്പിപ്പാൻ കഴിയുന്ന ഒരു ഗുരു ഈ ദി
ക്കിൽ എങ്ങാനും ഉണ്ടൊ എന്ന മൂന്നു കുറി വിളിച്ചാൽ, എന്റെ ഗു
രുനാഥൻ വരും എന്നു ജ്യേഷ്ഠൻ പറഞ്ഞതിന്നു: നല്ലതു ജ്യേഷ്ഠാ
ഞാൻ വിളിക്കാം; എന്നാൽ നിങ്ങൾ ഇപ്പോൾ കോവിലകത്തു മട
ങ്ങി ചെന്നു സുഖമായിരിക്ക, സലാം എന്നു അനുജൻ ചൊല്ലി
ജ്യേഷ്ഠനെ പറഞ്ഞയച്ചു.

ജ്യേഷ്ഠൻ പോയശേഷം രാജപുത്രൻ: എടൊ നമ്മെ പഠിപ്പി
പ്പാൻ കഴിയുന്ന ഒരു ഗുരു ഈ ദിക്കിൽ എങ്ങാനും ഉണ്ടൊ എന്നു
മൂന്നു കുറി കൂക്കിയ ഉടനെ: ഞാൻ ഇവിടെ ഇതാ, ഇങ്ങു വരിക
എന്നു അധികാരി വിളിച്ചും സന്തോഷിച്ചും കൊണ്ടുനിന്നു. എന്നാ
റെ കുമാരൻ അവന്റെ അരികത്തു ചെന്നു മൂഢന്റെ ചേൽ ന
ടിച്ചു: ഞാൻ ആയിരം വരാഹൻ കൊണ്ടു വന്നു. നിങ്ങൾ എന്നെ
പഠിപ്പിക്കേണം എന്നു പറഞ്ഞപ്പോൾ, അധികാരി പ്രസാദിച്ചു,
പഠിപ്പിക്കാമല്ലൊ എന്നു പറഞ്ഞു. എന്നാൽ കാൎയ്യത്തിന്റെ ഉറപ്പി
ന്നായി ഒർ ആധാരം എഴുതിക്കരുതൊ എന്നു രാജപുത്രൻ ചൊല്ലി
യാറെ എഴുതിക്കാമല്ലൊ എന്നു അധികാരി പറഞ്ഞു അംശം മേനവ
നെ വിളിപ്പിച്ചു. പിന്നെ കുമാരൻ അധികാരിക്കു എഴുതി കൊടു
ത്ത ആധാരമാവിതു: നിങ്ങൾ ഒരു സംവത്സരം മുഴുവൻ എന്നെ
പഠിപ്പിപ്പാൻ വേണ്ടി ഞാൻ ഇന്നു ആയിരം വരാഹൻ നിങ്ങളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/51&oldid=186179" എന്ന താളിൽനിന്ന് ശേഖരിച്ചത്