താൾ:CiXIV130 1875.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ ദേഹിയെയും ദേഹത്തെയും അഗ്നിനരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ
തന്നെ ഭയപ്പെടുവിൻ. മത്ത. ൧൦, ൨൮.

വിക്കുന്നില്ല, അങ്ങു നിൎത്തി വെച്ച പ്രതിമയെ വന്ദിക്കുന്നതുമി
ല്ല നിശ്ചയം എന്നു പറഞ്ഞു. എന്നാറെ രാജാവു കോപം കൊണ്ടു
നിറഞ്ഞവനായി, ചൂള ഏഴിരട്ടി ചൂടു പിടിപ്പിക്കേണം എന്നു കല്പി
ച്ചു. പിന്നെ സൈന്യത്തിൽ ബലമേറിയ പടയാളികളെ വരുത്തി,
ആ മൂന്നു പേരെ കെട്ടി ചൂളയിൽ ഇടേണം എന്നു കല്പിച്ചാറെ,
അവർ അവരെ ഉടുത്ത വസ്ത്രങ്ങളോടു കൂട പിടിച്ചു കെട്ടി, എരിയു
ന്ന ചൂളയിൽ ഇട്ടു കളഞ്ഞു. ആയതു രാജാവിന്റെ കല്പനപ്രകാ
രം ബഹു ചൂടാകകൊണ്ടു ജ്വാലകൾ വിധി നടത്തിക്കുന്ന സേ
വകരെ കൊന്നു. അപ്പോൾ ശ്രദ്രൿ മെശൿ അബെദ്നെഗൊ എ
ന്നീ മൂന്നു രാജ്യാധിപതിമാർ കെട്ടപ്പെട്ടവരായി അഗ്നിച്ചൂളയുടെ
അടിയിൽ വീണു. എന്നാറെ രാജാവായ നെബുഖദനേസർ അ
ത്ഭുതപ്പെട്ട വേഗത്തിൽ രാജാസനത്തിൽനിന്നു എഴുനീറ്റ, മന്ത്രി
കളെ നോക്കി പറഞ്ഞു: നാം മൂന്നു പുരുഷന്മാരെ കെട്ടി തീയിൽ ചാ
ടിയില്ലയൊ എന്നു ചോദിച്ചതിന്നു അങ്ങിനെ തന്നെ മഹാരാജാവേ
എന്നു അവർ ഉത്തരം പറഞ്ഞു. എന്നാൽ നാലു പുരുഷന്മാർ കെട്ടഴി
ഞ്ഞു തീയുടെ നടുവിൽ കൂടി നടക്കുന്നതു ഞാൻ കാണുന്നു. അ
വൎക്കു യാതൊരു ഉപദ്രവവുമില്ല. നാലാമന്റെ രൂപം ദൈവപു
ത്രനോടു തുല്യം എന്നു ചൊല്ലി, ചൂളയുടെ വാതിലോളം ചെന്നു, ശ
ദ്രൿ മൈശൿ അബെദ്നെഗൊ എന്ന അത്യുന്നതനായ ദൈവത്തി
ന്റെ ഭൃത്യന്മാരായുള്ളോരേ, പുറപ്പെട്ടു ഇവിടെ വരുവിൻ എന്നു ഉ
റക്കെ വിളിച്ചു പറഞ്ഞാറെ, ആ മൂവരും തീയുടെ നടുവിൽനിന്നു
പുറത്തു വന്നു. പിന്നെ പ്രഭുക്കന്മാരും രാജ്യാധിപതിമാരും സേനാ
പതിമാരും മന്ത്രിമാർ ഒക്കയും ഒരുമിച്ചു കൂടി, ആ പുരുഷന്മാരുടെ
ശരീരങ്ങളിന്മേൽ തീക്കു ബലമില്ല, അവരുടെ തലയിലെ ഒരു രോ
മം പോലും കരിഞ്ഞു പോയില്ല, അവരുടെ ഉടുപ്പിന്മേൽ തീയുടെ
മണം തട്ടീട്ടുമില്ല എന്നു കണ്ടു. അപ്പോൾ നെബുഖദനേസർ എ
ന്ന രാജാവു ശാന്തനായി പറഞ്ഞു: ശദ്രൿ മെശൿ അബെദ്നെ
ഗൊ എന്നവരുടെ ദൈവം സ്തുതിക്കപ്പെട്ടവൻ; അവൻ തന്റെ
ദൂതനെ അയച്ചു, തന്നിൽ ആശ്രയിച്ചിട്ടുള്ള തന്റെ ഭൃത്യന്മാരെ
വിടുവിച്ചു. അവർ തങ്ങളുടെ ദൈവത്തെ ഒഴികെ വേറെ ഒരു
ദെവത്തെ വന്ദിച്ചു സേവിക്കാതിരിക്കേണ്ടതിന്നു രാജാവിന്റെ
കല്പന ബഹുമാനിക്കാതെ, തങ്ങളുടെ ശരീരങ്ങളെ ദഹിപ്പത്തിന്നു
ഏല്പിച്ചു കൊടുത്തു. അതു കൊണ്ടു ഇവരുടെ ദൈവമായ കൎത്താ
വിന്നു വിരോധമായി ദൂഷണം പറയുന്ന ഏവരും കഷണങ്ങളായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/46&oldid=186174" എന്ന താളിൽനിന്ന് ശേഖരിച്ചത്