താൾ:CiXIV130 1875.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ വിശ്വാസത്തിന്റെ നല്ല പോർ പൊരുക; നിത്യജീവനെ പിടിച്ചു
കൊൾക. ൧ തിമൊ. ൬, ൧൨.

ന്നു എങ്കിൽ വണ്ണാന്റെ ഈ വല കീറാതിരിക്കയില്ല എന്നു പറ
ഞ്ഞാറെ, ഇരുവരും വെറുതെ കടന്നു പോയി. എന്നാറെ രാജപു
ത്രൻ തന്റെ കൈകളെ ഉയൎത്തി: അല്ലയോ കരുണയുള്ള ദൈവ
മേ, ഇന്നലെ നീ ഒർ ഈച്ചയെ കൊണ്ടും ഇന്നു ഒരു വണ്ണാനെ
കൊണ്ടും എന്റെ പ്രാണനെ രക്ഷിച്ചതു കൊണ്ടു ഞാൻ നി
ന്നെ സ്തുതിക്കുന്നു. അതെ നീ സൃഷ്ടിച്ച സകല വസ്തുക്കളും മ
ഹാ ഉപകാരമുള്ളവ ആകുന്നു എന്നു കരഞ്ഞും കൊണ്ടു പറകയും
ചെയ്തു.

ഒരു ബിംബം.

പൂൎവ്വ കാലത്തിൽ വടക്ക പടിഞ്ഞാറ ദിക്കിലെ ബാബെൽ എ
ന്ന രാജ്യത്തിൽ ബഹു കീൎത്തിതനായ നെബുഖദനേസർ എന്ന
രാജാവു വാണു, അനേക രാജാക്കന്മാരോടു യുദ്ധം തുടങ്ങി, ഓരോ
പടവെട്ടി അവരെ ജയിച്ചു, അവരുടെ മൂലസ്ഥാനങ്ങളെയും പാ
ളയങ്ങളെയും കവൎന്നു, അവരുടെ നാടുകളെ തന്റെ രാജ്യത്തോടു
ചേൎത്തു, അനവധി പൊന്നും വെള്ളിയും മറ്റും ശേഖരിച്ചു, ത
ന്റെ രാജധാനിയെ അതിശയമാംവണ്ണം അലങ്കരിക്കയും ഉറപ്പി
ക്കയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പോൾ അവൻ തന്റെ കുലദേവനായ
ബേലിനു ശുദ്ധപൊന്നു കൊണ്ടു അറുപതു മുളം ഉയരവും, ആറു
മുളം വീതിയും ഉള്ള ഒരു പ്രതിമയെ ഉണ്ടാക്കിച്ചു, അതിന്നു വിശേ
ഷമുള്ള ഒരു തറയെ കെട്ടിച്ചു, അതിന്മേൽ നിൎത്തി വെച്ചു. പ്രതി
മയെ പ്രതിഷ്ഠിപ്പാൻ വേണ്ടി രാജാവു ഒരു മഹോത്സവം കഴിച്ചു,
തന്റെ രാജ്യത്തുള്ള പ്രഭുക്കന്മാർ രാജ്യാധിപതിമാർ സേനാപതി
മാർ ന്യായാധിപതിമാർ ഭണ്ഡാരക്കാർ എന്നും മറ്റും സകല മന്ത്രി
കളെയും പ്രധാനികളെയും വരുത്തുവാൻ കല്പിച്ചു. ഉത്സവ ദിവ
സത്തിൽ എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൻ പ്രകാരം രാജാ
വു നിൎത്തിയ പ്രതിമയുടെ മുമ്പാക നില്ക്കുമ്പോൾ, ഒരു സ്ഥാനാ
പതി പാളയത്തിൽ കൂടി ചെന്നു, ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ജ
നങ്ങളും ജാതിക്കാരും ഭാഷക്കാരും ആയുള്ളോരേ, മഹാരാജാവായ
നെബുഖദനേസരിന്റെ കല്പന കേട്ടുകൊൾവിൻ. കാഹളം നാ
ഗം വീണ കുഴൽ തംബുരു കിന്നരം എന്നീ വാദ്യങ്ങൾ മുഴങ്ങുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/44&oldid=186172" എന്ന താളിൽനിന്ന് ശേഖരിച്ചത്