താൾ:CiXIV130 1875.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ ആശയിൽ അല്ലോ നാം രക്ഷപ്പെട്ടു. രോമ. ൮, ൨൪.

തു കണ്ടപ്പോൾ അല്പം ധൈൎയ്യം പൂണ്ടു: ഞാൻ ചാവാനോ എന്നു
ചോദിച്ചപ്പോൾ രാജാവു: ഹാ സഹോദരാ, ഭയപ്പെടേണ്ടാ. യേ
ശുവിന്റെ നാമത്തെ ഇല്ലാതാക്കുവാൻ നീ എന്റെ രാജ്യത്തി
ലേക്കു വന്നവൻ തന്നെ എങ്കിലും, യേശു നിമിത്തം നിനക്കും
പൂൎണ്ണ ക്ഷമ ഉണ്ടു എന്നു പറഞ്ഞു.

സകല ശത്രുക്കളും തന്റെ കൈയിൽ ഇരിക്കുന്നു എന്നു രാജാ
വു കണ്ടപ്പോൾ അവൻ മന്ത്രികളെയും സേനാപതിമാരെയും
നോക്കി: അല്ലയോ സ്നേഹിതന്മാരേ, ദൈവം എല്ലാ വൈരികളെ
യും നമ്മുടെ കൈയിൽ തന്നുവല്ലോ. എന്നാൽ ഒരു പ്രതികാരം
കൂടാതെ അവരെ അയക്കുന്നതു ശരിയല്ല, എന്തു വേണ്ടു എന്നു
നോക്കി വിചാരിച്ചതിൽ: നിന്റെ ശത്രുവിന്നു വിശക്കിൽ അവ
നെ ഊട്ടുക, ദാഹിക്കിൽ കുടിപ്പിക്ക. ഇതു ചെയ്താൽ തീക്കനലുകൾ
അവന്റെ തലമേൽ കുന്നിക്കും എന്ന ദൈവവചനത്തെ ഞാൻ
ഓൎത്തു. നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു.

അപ്പോൾ എല്ലാവരും സന്തോഷിച്ചു, രാജാവിന്റെ തിരു മ
നസ്സു അറിഞ്ഞു ഒരു വലിയ തീൻ ഉണ്ടാക്കിച്ചു, തങ്ങളെ ഇത്ര
അതിശയമാംവണ്ണം രക്ഷിച്ച ദൈവത്തെ കീൎത്തിച്ചും ശത്രുക്ക
ളെ സല്കരിച്ചും കൊണ്ടു, തങ്ങൾ ദൈവത്തിന്റെ മക്കൾ ആകു
ന്നതു സ്പഷ്ടമായി കാണിച്ചു.

ഇതിനെ കണ്ട വൈരികളായിരുന്ന ബിംബാരാധനക്കാൎക്കു
ആശ്ചൎയ്യം തോന്നി. ഒടുവിൽ അവരിൽ ഒരു പ്രമാണി എഴുനീറ്റു,
തന്റെ പക്ഷക്കാരെ നോക്കി: തോഴരേ കേൾപ്പിൻ, ഇനി ഏവ
നും തനിക്കു ബോധിച്ച ദേവനെ സേവിക്കട്ടെ, എന്നാൽ ആപ
ത്തിൽനിന്നു നമ്മെ രക്ഷിപ്പാൻ കഴിയാത്ത ദേവരെ ഞാൻ ഇനി
ഒരിക്കലും സേവിക്കയില്ല. ക്രിസ്താനികളേക്കാൾ നാം നാലിരട്ടി
അധികം ആളുകൾ എങ്കിലും, അവർ നമ്മെ എളുപ്പത്തിൽ ജയി
ച്ചുവല്ലോ. അതെ കൎത്താവു തന്നെ ദൈവം, അവനെ കൂടാതെ ഒ
രു ദൈവവുമില്ല. നാം ജയിച്ചു എങ്കിൽ ക്രിസ്ത്യാനികൾ ഇപ്പോ
ൾ നാം കെട്ടി ഉണ്ടാക്കിയ പന്തലിൽ കത്തുകയേയുള്ളു. അവർ
ജയിച്ച ശേഷം നമ്മെ ഭാൎയ്യാപുത്രന്മാരോടു കൂട നശിപ്പിക്കേണ്ടതാ
യിരുന്നു. അതിനെ അവർ ചെയ്യാതെ, നമ്മെ സ്നേഹത്തോടെ
സല്കരിച്ചതേയുള്ളു. ആകയാൽ അവരുടെ വേദം കരുണയുടെ
വേദം തന്നെ. അതിന്റെ കൈക്കൊൾവാൻ ഞാൻ പോകുന്നു എ
ന്നു പറഞ്ഞു. മറ്റും പലരും ഈ വിധത്തിൽ തന്നെ സംസാരിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/42&oldid=186170" എന്ന താളിൽനിന്ന് ശേഖരിച്ചത്