താൾ:CiXIV130 1875.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നതു വിധി ദിവസത്തിൽ പ്രാഗത്ഭ്യം ൩൧
ഉണ്ടാകുന്നതിനാൽ തന്നെ. ൧ യോ. ൪, ൧൭

അനാഥന്മാരായ കുട്ടികൾ.

വലിയ ഒരു നഗരത്തിൽ ഗേരിങ്ങ് എന്ന ധനവാൻ ഭാൎയ്യയു
മായി വളരെ കാലം ജീവിച്ചിരുന്നശേഷം ഇരുവരും ദീനം പിടിച്ചു
മരിച്ചപ്പൊൾ അവരുടെ രണ്ടു മക്കളായ ഒരു പുത്രനും ഒരു പുത്രി
യും അനാഥന്മാരായി ലോകത്തിൽ ശേഷിച്ചിരുന്നു. പുത്രൻ ക
ച്ചവടം പഠിച്ചു ബഹു പ്രാപ്തനായി, ഒരു വലിയ ഉദ്യോഗം കിട്ടി
യശേഷം, സുശീലമുള്ള ഒരു പെണ്ണിനെ വേട്ടു, സൌഖ്യത്തോടെ
പാൎക്കുന്ന കാലത്തിൽ, അവനു രണ്ടു പുത്രിമാരും ഒരു പുത്രനും ജ
നിച്ചു. ഇതിന്നിടയിൽ ലഘുമനസ്സുകാരനായ ഒരു ബാല്യക്കാരൻ
ഇവന്റെ പെങ്ങളെ വിവാഹത്തിന്നു ചോദിച്ചപ്പോൾ, അവൻ
എത്ര വിരോധം പറഞ്ഞാലും, അവൾ അതൊന്നും കൂട്ടാക്കാതെ,
ആ ആളിനാൽ വിവാഹം കഴിക്കപ്പെട്ടു അവനോടു കൂട വേറിട്ടു
പാൎത്തു. അതുനിമിത്തം അവൻ വളരെ കോപിച്ചു സഹോദരി
അറിയാതെ കണ്ടു തന്റെ പണി ഉപേക്ഷിച്ചു, നഗരത്തെ വിട്ടു
പരന്ത്രീസ്സുരാജ്യത്തേക്കു യാത്രയായി, പരിസിനഗരത്തിൽ ഒർ
ഉദ്യോഗം കിട്ടിയാറെ ഭാൎയ്യയെയും കുട്ടികളെയും അവിടേക്കു വരു
ത്തി, ഇനി ഒരു കാലത്ത എങ്കിലും പെങ്ങളുടെ മുഖത്തെ കാണ
രുതു എന്നു നിശ്ചയിച്ചു പാൎത്തു. പിന്നെ ആ പെങ്ങളുടെ ഭൎത്താ
വു ദുൎന്നടപ്പുകൊണ്ടു അവളുടെ മുതൽ എല്ലാം ചെലവഴിച്ചശേഷം
ഭാൎയ്യയെയും ഒന്നര വയസ്സുള്ള പെണ്കുട്ടിയെയും വിട്ടു, ഒർ അന്യ
രാജ്യത്തിലേക്കു പോയികളവാൻ വേണ്ടി ഒരു കപ്പലിൽ കയറി പു
റപ്പെട്ടു. കുറയ കാലം കഴിഞ്ഞാറെ ആ കപ്പൽ കൊടുങ്കാറ്റിനാൽ
തകൎന്നു, കയറിയിരുന്ന സകല പ്രാണികളോടും കൂടെ വെള്ള
ത്തിൽ മുങ്ങിപ്പോയി എന്ന വൎത്തമാനം എത്തുകയും ചെയ്തു.

ഈ പറഞ്ഞ സംഗതികൾ നിമിത്തം ആ പെണ്ണിന്നു വളരെ
വ്യസനവും ദീനവും വന്നതിനെ ആ നഗരത്തിൽ പാൎത്തിരുന്ന
ദൈവഭക്തിയുള്ള ഒരു വിധവ അറിഞ്ഞു, അവൾ ഉണ്ടായ വീട്ടിൽ
ചെന്നു വസ്തുത എല്ലാം കണ്ടു, കരഞ്ഞു ദുഃഖിക്കുന്നവളോടും കൂടെ
കരഞ്ഞു ദുഃഖിച്ചു: എന്റെ ഭൎത്താവും ചെറിയ പെണ്കുട്ടിയും മരി
ച്ചതിനാൽ ഞാനും ദുഃഖിത തന്നെ, എന്നാലും എന്നാൽ കഴിയുന്ന
തു ഞാൻ നിങ്ങൾക്കു വേണ്ടി ചെയ്യും; അദ്ധ്വാനിച്ചു നാൾ കഴി
യുന്നവൾ എങ്കിലും, സുഖമുള്ള ഒരു പുര ഉണ്ടു, അതിൽ നിങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/35&oldid=186162" എന്ന താളിൽനിന്ന് ശേഖരിച്ചത്