താൾ:CiXIV130 1874.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ ദൈവം തെരിഞ്ഞെടുത്തവരിൽ ആർ കുറ്റം ചുമത്തും.
രോമ. ൮, ൩൨.

അന്നവസ്ത്രാദികൾ വീട്ടുസാമാനം കൊടുക്കൽ വാങ്ങൽ മുത
ലായവറ്റിൽ ഞങ്ങൾ്ക്കു ഇപ്പോൾ നല്ല ബുദ്ധി വന്നിരിക്കുന്നു;
“ വസ്തു പോയാലെ ബുദ്ധി തോന്നും” എന്ന വാക്കിൻ പ്രകാരം
തന്നെ. ചെറുപ്പത്തിൽ ശീലിച്ച ചില ദുരഭ്യാസങ്ങൾ ഇപ്പോൾ
വിട്ടിരിക്കുന്നു; മുമ്പെ ഞങ്ങൾ്ക്കു രാവിലെയും വൈകുന്നേരവും കാ
പ്പി കൂടാതെ കഴികയില്ല; ഉച്ചെക്കു ഇറച്ചിയും തൈരും മറ്റും വേ
ണ്ടതു; ഇപ്പോൾ ഏതു ഭക്ഷണവും മതി, അന്യോന്യം സ്നേഹിക്കു
ന്നതിന്നല്ലാതെ ഞങ്ങൾ മറ്റൊന്നിന്നും കടക്കാരല്ല. ഒരു ചെമ്പു
കാശിന്റെ കടം ഞങ്ങൾ്ക്കു ഇപ്പോൾ ഇല്ല എന്നു ധൈൎയ്യത്തോടെ
പറയാം. ഞങ്ങൾ ദൈവം ഒരുത്തനെ മാത്രം ഭയപ്പെട്ടു, അവന്റെ
മുമ്പിലും മനുഷ്യരുടെ മുമ്പിലും ഞങ്ങളുടെ വേലയിൽ ഉത്സാഹികളും
വിശ്വസ്തരും, നടപ്പിൽ ഭയഭക്തിയുള്ള വരും, അന്നവസ്ത്രാദികളിൽ
ക്രമമുള്ളവരും, മനസ്സും വാക്കിലും താഴ്മയുള്ളവരുമായി നിത്യം
പ്രാൎത്ഥിച്ചും ജാഗരിച്ചും കൊണ്ടിരിക്കുന്നു.

ഇതല്ലാതെ ഞാൻ ദൈവത്തിന്നു കടംപെട്ടിരിക്കുന്നു; എന്നാൽ
വീട്ടുവാൻ കഴിയാത്ത പാപം എന്ന വല്ലാത്ത കടം തന്നെ. ഈ
കടം എന്റെ സ്വന്ത പുണ്യശക്തിയാൽ തീൎപ്പാൻ കഴിയായ്ക
കൊണ്ടു ലോകരക്ഷിതാവായ യേശു ക്രിസ്തു അതിനെ കരുണയാ
ലെ വീട്ടിത്തന്നിരിക്കുന്നു.

എൻ കടങ്ങൾ കോടി കോടി
വീട്ടിട്ടുള്ള സ്വാതന്ത്ര്യം
നല്ല ജാമ്യൻ സ്നേഹിച്ചോടി
താൻ കൈ ഏറ്റതിൻ ഫലം
ഉണ്ടിതാ ഈ ചത്തവന്നു
ജീവിപ്പാനും സംഗതി
സൎവ്വം താൻ ഇളെച്ചു തന്നു
നിത്യമാക എൻ സ്തുതി.

ആകയാൽ ഞാൻ എന്റെ ശരീരാത്മാക്കളെയും ബുദ്ധിശക്തി
കളെയും വീടും കുഡുംബത്തെയും എനിക്കുള്ള സകലത്തെയും അ
വനു ഏല്പിച്ചു, അവന്റെ ശിഷ്യനും ദാസനുമായി ജീവിച്ചു വരുന്നു.
എനിക്കുള്ള ഹൃദയാനന്ദം എങ്ങിനെ വൎണ്ണിക്കേണ്ടു? “കടം വീട്ടി
യാൽ ധനം” എന്ന പഴഞ്ചൊൽ പോലെ ഞാൻ ഇപ്പോൾ സൎവ്വ
സമ്പന്ന സമ്പൂൎണ്ണൻ തന്നെ.

പ്രിയ വായനക്കാരാ! നീ കടമ്പെട്ടവനോ? ഭയപ്പെടേണ്ടാ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/62&oldid=186104" എന്ന താളിൽനിന്ന് ശേഖരിച്ചത്