താൾ:CiXIV130 1874.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവം നമുക്കു വേണ്ടി ഉണ്ടെങ്കിൽ നമുക്കു എതിർ ആർ
രോമ. ൮, ൩൧. ൫൭

എന്റെ കടം ഒടുക്കത്തെ കാശു വരെയും വീട്ടുകയും ചെയ്തു. പിന്നേ
തിൽ എനിക്കു ഉണ്ടായ സന്തോഷം ഇനി പറവാൻ ഉണ്ടു.

൪. കടം ഒരു റേസും ശേഷിപ്പിക്കാതെ സകലവും വീട്ടിയ ശേ
ഷം, ഞാൻ രണ്ടു മൂന്നു മാസം സ്വപ്നം കണ്ടവനെ പോലേ ആ
യിരുന്നു; എല്ലാം വീട്ടിത്തീൎന്നു, ഇനി യാതൊരു സങ്കടവുമില്ല.
കടക്കാരുടെ ഭയവും ചിന്തയും ഇനി വേണ്ടാ എന്നു വിചാരിച്ചു,
കൃതജ്ഞതയുള്ള ഹൃദയത്തോടെ ദൈവത്തിന്നു സ്തോത്രം പറഞ്ഞു
സന്തോഷിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ഉടുപ്പും വീട്ടുസാമാനങ്ങ
ളും ഇപ്പോൾ കടക്കാരന്റേതല്ല, ഞങ്ങളുടെ സ്വതന്ത്രമായി തു
ള്ളിക്കളിക്കുന്ന മാനെ പോലെ ആയി എന്നേ വേണ്ടു.

ശമ്പളം വൎദ്ധിച്ചില്ല, മുമ്പെ പോലെ ഇരുപതു ഉറുപ്പികെയുള്ളു
എങ്കിലും ഇതുവരെയും കടത്തിന്നു പോയ പണം ഞങ്ങൾ ദുൎച്ചില
വാക്കാതെ സ്വരൂപിച്ചു തുടങ്ങി. ആ സമ്പാദ്യം കൊണ്ടു ഞങ്ങൾ
ഒരു പറമ്പും വീടും വിലെക്കു വാങ്ങിയതിനാൽ വീട്ടുകൂലിയും കൈ
യിൽ ശേഷിച്ചു; ആ പണം ഒക്കയും സ്വരൂപിക്കുന്നതൊ, വാൎദ്ധ
ക്യകാലത്തിലൊ, ആപത്തോ രോഗമോ വരുമ്പോൾ ചെലവഴിക്കേ
ണ്ടതിന്നു വേണ്ടി വരും എന്നു വിചാരിക്കുന്നു. കുട്ടികളെ എഴുത്തു
പള്ളിയിൽ അയച്ചു നല്ല വിദ്യാഭ്യാസം വരുത്തുവാനും അവൎക്കു വേ
ണ്ടുന്ന പുസ്തകങ്ങൾ വാങ്ങുവാനും മതിയായ പണം ഇപ്പോൾ
ഞങ്ങളുടെ കൈയിൽ ഉണ്ടു.

മക്കളിൽ ഒരുവൻ വലിയ ബാല്യക്കാരനായി സൎക്കാർ ഉദ്യോഗം
കിട്ടും എന്നു തോന്നുന്നു. ആറേഴു മാസം കഴിഞ്ഞാൽ അവനു വി
വാഹം വേണം ഇതിന്നു, വേണ്ടി ഒരു കൊല്ലത്തിൽ അധികമായി
മാസാന്തരം മുമ്മൂന്നു ഉറുപ്പിക ശേഖരിച്ചു വരുന്നു. അവനു കല്യാ
ണമുള്ള നാളിൽ കടം കൂടാതെ ഉള്ളതു കൊണ്ടു സന്തോഷിച്ചു തൃപ്ത
രായിരിക്കും. ഇതു കൂടാതെ ഞങ്ങൾ മാസംതോറും ദാനധൎമ്മങ്ങളും
ചെയ്തുവരുന്നു. നന്നായി കൊത്തി വെടിപ്പാക്കിയ വയലിൽ വി
ത്തു വാളുന്നതിന്നു ധൎമ്മദാനങ്ങൾ സമം. ദൈവം ഫലം നല്കും
എന്നു വിശ്വസിക്കുന്നു. എളിയവനെ കനിഞ്ഞു കൊള്ളുന്നവൻ
ദൈവത്തിന്നു വായ്പ കൊടുക്കുന്നു; അവന്റെ ഉപകാരത്തിന്നു
താൻ പകരം ചെയ്യും എന്നു സുഭാഷിത വാക്യമുണ്ടല്ലോ? ഇതു
ഞങ്ങൾ അനുഭവിച്ചിരിക്കുന്നു. ഞങ്ങൾ ധൎമ്മദാനം ചെയ്ത വരു
ന്ന അളവിൽ ദൈവം ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു.

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/61&oldid=186103" എന്ന താളിൽനിന്ന് ശേഖരിച്ചത്