താൾ:CiXIV130 1874.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ ക്രിസ്തു നിങ്ങളിൽ ആകിലെ ശരീരം പാപം നിമിത്തം മരിച്ചതു
രോമ. ൮, ൧൦.

ദിവസം രാവിലെ ഞങ്ങളുടെ സമീപത്തു പാൎത്തു വരുന്ന മാത്തു
എന്ന ഒരു വാദ്ധ്യാർ വന്നു ഞങ്ങളുടെ മൂത്ത മകളെ തന്റെ മൂത്ത
മകനായ വൎക്കിക്കു വിവാഹത്തിന്നു ചോദിച്ചു. ആയവർ നല്ല
തറവാട്ടുകാരും മാനികളും അവരുടെ മകൻ സുശീലമുള്ളവനും സ
ന്മാൎഗ്ഗിയും ബുദ്ധിമാനും ബി.എ. പരീക്ഷയിൽ ജയിച്ചവനും ആക
കൊണ്ടു എന്റെ മകളെ തരികയില്ല എന്നു എങ്ങനെ പറയും?
അതുകൊണ്ടു മംഗലം നിമിത്തം പുതിയ കടം വാങ്ങുവാൻ മന
സ്സില്ലായ്കയാൽ വലിയ ചെലവു ചെയ്യാതെ കല്യാണകാൎയ്യം നി
വൃത്തിപ്പാൻ നിങ്ങൾക്കു മനസ്സ ഉണ്ടെങ്കിൽ എനിക്കു സമ്മതം;
അല്ലാഞ്ഞാൽ ഇപ്പോൾ എന്റെ മകളെ വിവാഹം കഴിപ്പിക്കയില്ല
എന്നുത്തരം പറഞ്ഞു; നിങ്ങളുടെ ഇഷ്ടം എന്നു പറഞ്ഞു ആയാൾ
നടക്കയും ചെയ്തു. ഇങ്ങിനെ ഞാൻ മാത്തുവിനോടു പറഞ്ഞ വാക്കു
എന്റെ ഭാൎയ്യ കേട്ടു വളരെ വ്യസനിച്ചു, ഭിക്ഷ തേടി നടക്കുന്നവ
രുടെ കല്യാണത്തിന്നു ഞാൻ ഒരു നാളും സമ്മതിക്കയില്ല എന്നു
പെരുത്തു നേരം സംസാരിച്ചു; ഒടുക്കം അയ്യോ എല്ലാവരും നമ്മെ
ഇരപ്പാളികൾ എന്നു പറയുമല്ലൊ എന്നു ചൊല്ലി പൊട്ടിക്കരഞ്ഞു.
ഞാനൊ ഒന്നും കൂട്ടാക്കാതെ ഭാൎയ്യയെയും ബന്ധുജനങ്ങളേയും മിത്ര
ഭാഷണത്താൽ സമ്മതപ്പെടുത്തി, ഞങ്ങളുടെ മകൾ്ക്കു മൂന്നാഴ്ചക്കിടെ
കല്യാണം കഴിപ്പിച്ചു. കണ്ടവർ ഒക്കയും ദരിദ്രരുടെ വിവാഹോത്സ
വം നോക്കുവിൻ! നിങ്ങൾ്ക്കു പപ്പടവും പഴവും എത്ര കിട്ടി, പന്ത
ലിൽ എത്ര പേർ ഇരുന്നു, അമ്പതൊ നൂറൊ? പ്രഥമൻ ഉണ്ടായി
ല്ലെ എന്നും മറ്റും പരിഹസിച്ചു പറഞ്ഞു എന്നിട്ടും ഞങ്ങളുടെ സ
ന്തോഷത്തിന്നു ഒരു ധൂളിയോളം ഭംഗം വന്നില്ല. കടക്കാർ ശൈ
ത്താന്മാരെ പോലെ ഞങ്ങളെ ചുറ്റിപ്പിടിപ്പാൻ വന്നതുമില്ല.
കടം വാങ്ങാതെ കല്യാണകാൎയ്യത്തെ നടത്തിയതു നിമിത്തം എന്റെ
മകളും അവളുടെ ഭൎത്താവും എന്നെ സ്തുതികയും ചെയ്തു.

എന്റെ മകൾ്ക്കു വേളി കഴിക്കയാൽ രണ്ടു മാസം കടം വീട്ടുവാൻ
കഴിവു വന്നില്ലെങ്കിലും ആ മാസങ്ങളുടെ പലിശ ഞാൻ ശരിയാ
യി തീൎത്തു കൊടുത്തു. ഈ വണ്ണം ഞാൻ പത്തു കൊല്ലം എന്റെ
ദുരാഗ്രഹങ്ങളെ തടുത്തു ദൈവാനുഗ്രഹം പ്രാപിച്ചു ഉണൎന്നു പല
പ്രാവശ്യം ജയിക്കയില്ല തോല്ക്കുകേയുള്ളു എന്നു സംശയിക്കയും
പിന്നെയും ധൈൎയ്യം പൂണ്ടു യത്നിക്കയും ദുൎമ്മൎയ്യാദക്കാരുടെ സംഗം
ത്യജിച്ചു ഉത്തമന്മാരെ അനുഗമിക്കയും ചെയ്ത ശേഷം ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/60&oldid=186102" എന്ന താളിൽനിന്ന് ശേഖരിച്ചത്