താൾ:CiXIV130 1874.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ നിങ്ങളുടെ സകല ചിന്തയും അവൻ നിങ്ങൾക്കായി കരുതുന്നവനാകയാൽ,
അവന്റെ മേൽ ചാടീടുവിൻ. ൧ പേത്രൻ. ൫, ൭.

പൂൎണ്ണഭാഗ്യം.

ഒർ ആണ്ടു കഴിഞ്ഞു പുതുതായതൊന്നു ഇതാ തുടങ്ങിയിരിക്കു
ന്നു. കഴിഞ്ഞു പോയതിൽ നിങ്ങൾ ഏറിയോരു ദുഃഖവും സങ്കടവും
അനുഭവിച്ചിട്ടുണ്ടായിരിക്കും പുതിയതിൽ ഈ പഞ്ചാംഗം വാങ്ങു
ന്നവരും വാങ്ങാത്തവരും ഒരു പോലെ ഭാഗ്യവാന്മാരായിരിക്കേണം
എന്നത്രെ പഞ്ചാംഗക്കാരന്റെ പ്രാൎത്ഥന. എന്നാൽ ഈ ലോക
ത്തിൽ പൂൎണ്ണഭാഗ്യം ആൎക്കും വരികയില്ല; നാം ഇഹത്തിൽ ജീവിച്ചി
രിക്കുമ്പോൾ ഒക്കയും സുഖദുഃഖങ്ങൾ മാറി മാറികൊണ്ടിരിക്കുന്നു.
ഇന്നു സൌഖ്യത്തോടെ ഇരിക്കുന്നവൻ നാളെ ദീനം പിടിച്ചു മരി
ക്കുമായിരിക്കും. നിശ്ചയമുള്ള വാസസ്ഥലം നമുക്കു ഇവിടെ ഇല്ല
ഒരു നഗരം ഉണ്ടു. ആയതിൽ അവകാശം കിട്ടിയവൻ ധന്യന
ത്രെ, അവനു പൂൎണ്ണഭാഗ്യം സാധിച്ചിരിക്കുന്നു. ആ നഗരത്തി
ന്റെ അവസ്ഥ ഇതാ: പുതിയ യരുശലെം ആകുന്ന വിശുദ്ധന
ഗരം തന്റെ ഭൎത്താവിന്നായി അലങ്കരിച്ചിട്ടുള്ള കാന്തയെ പോലെ
ദൈവത്തിൻ പോക്കൽ വാനത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ ക
ണ്ടു. സ്വൎഗ്ഗത്തിൽനിന്നു മഹാ ശബ്ദം പറയുന്നതും ഞാൻ കേട്ടു.
ഇതാ മനുഷ്യരോടു കൂടി ദൈവത്തിന്റെ കൂടാരം. അവൻ അവ
രോടു കൂടി പാൎക്കും അവർ അവനു ജനമാകമയും ദൈവം താൻ അ
വരുടെ ദൈവമായി അവരോടു കൂടി ഇരിക്കയും ചെയ്യും. അവൻ
അവരുടെ കണ്ണൂകളിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചു കളയും.
ഇനി മരണം ഇല്ല. ഖേദവും മുറവിളിയും പ്രയാസവും ഇനി ഇ
ല്ല. ഒന്നാമത്തേവ കഴിഞ്ഞുപോയല്ലൊ സിംഹാസനസ്ഥനും പ
റഞ്ഞു: കണ്ടാലും ഞാൻ സകലവും പുതുതാക്കുന്നു. പിന്നെ അ
വൻ പറഞ്ഞു: ഞാൻ അകാരവും ഓകാരവും ആദിയും അന്തവും
തന്നെ; ദാഹിക്കുന്നവനു ഞാൻ ജീവനീരുറവിൽനിന്നു സൌജ
ന്യമായി കൊടുക്കും. ജയിക്കുന്നവൻ ഇവ എല്ലാം അവകാശമായി
അനുഭവിക്കും ഞാൻ അവൻ ദൈവവും അവൻ എനിക്കു പുത്ര
നുമായിരിക്കും. വെളി. ൨൧. ൨, ൬.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/6&oldid=186047" എന്ന താളിൽനിന്ന് ശേഖരിച്ചത്