താൾ:CiXIV130 1874.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ പാപം വൎദ്ധിച്ചേടത്തു കരുണ അത്യന്തം വഴിഞ്ഞു
വന്നു. രോമ. ൫, ൨൦.

വിളിച്ചതു എന്തിന്നു എന്നു അവൻ ചോദിക്കരുതു ചോദിച്ചാൽ
താൻ ചന്തസ്ഥലത്തു തലയിൽനിന്നു തൊപ്പി എടുത്തു പ്രാൎത്ഥിച്ച
തിനെ ഞാൻ കണ്ടതു നിമിത്തമായിരുന്നു. അവൻ അല്ല അവ
ന്റെ അരികത്തു അന്നു നിന്നിരുന്ന അവന്റെ ചങ്ങാതി പ്രാ
ൎത്ഥിച്ചു എങ്കിൽ ഞാൻ അവനെ വിളിക്കുമായിരുന്നു എന്നു അവ
നോടു പറയേണം.

കടക്കാരന്റെ കഥ.

൧. എന്റെ അഛ്ശൻ ദരിദ്രൻ എങ്കിലും തന്റെ ഭവന കാൎയ്യ
ത്തെ സൂക്ഷ്മത്തോടും ക്രമത്തോടും നടത്തിച്ചു പോരുന്ന നല്ല മ
ൎയ്യാദക്കാരനായിരുന്നു. തന്റെ മക്കൾക്കു വേണ്ടിയ വിദ്യാഭ്യാസം
കഴിപ്പിക്കേണ്ടതിന്നു അവൻ വളരെ കഷ്ടപ്പെട്ടു. അവർ വളൎന്ന
ശേഷം അവരുടെ നിമിത്തം വന്ന മാനത്താൽ സന്തോഷിച്ചു.
ഞാനും എന്റെ അനുജന്മാരും ജ്യേഷ്ഠാനുജത്തികളും അമ്മയപ്പന്മാ
രുടെ വാക്കു കേട്ടു അനുസരിച്ചു അവൎക്കു യാതൊരു അലമ്പലും
വരുത്താതെ നടന്നു. എന്റെ പെങ്ങൾക്കു ൧൬ വയസ്സു തികഞ്ഞ
പ്പോൾ അഛ്ശൻ അവളെ സുശീലക്കാരനായ ഒരു ബാല്യക്കാരനു
വേളി കഴിപ്പിച്ചു കൊടുത്തു. ഇതു ഞങ്ങളുടെ കുഡുംബത്തിൽ ഒന്നാം
വിവാഹം ആകകൊണ്ടു അതിനെ കുറയ ഘോഷത്തോടെ കഴിക്കേ
ണം എന്നുവെച്ചു നൂറു ഉറുപ്പിക കടം വാങ്ങി കാൎയ്യം നടത്തിച്ചു.

കുറയ കാലം കഴിഞ്ഞ ശേഷം എനിക്കു സാമാന്യം നല്ലൊരു
ഉദ്യോഗം കിട്ടി. പിന്നെ മൂന്നാം ആണ്ടിൽ ഞാൻ ൧൪ വയസ്സുള്ള
ഒരു പെണ്ണിനെ കെട്ടി പാൎത്തു. എന്നാറെ ഞാൻ എന്നിൽ തന്നെ
ആലോചിച്ചു പറഞ്ഞു: ഇപ്പോൾ ഞാൻ ഒരു ഭവനക്കാരനും സ്വാ
തന്ത്ര്യം പ്രാപിച്ചവനും ആകുന്നുവല്ലൊ. ഇനി ദാസഭാവം കാണി
ച്ച നടക്കുന്നതു എനിക്കു ഉചിതമുള്ളതല്ല. എന്റെ വീട്ടിൽ ക
ൎത്താവും ഭൎത്താവും ഞാൻ തന്നെ എന്നു എല്ലാവൎക്കും ബോധിക്കേ
ണ്ടതാകുന്നു. എന്റെ ചങ്ങാതികളെ പോലെ ആയാൽ പോരാ
അവരേക്കാൾ അതിശോഭിതനായി വിളങ്ങേണം. എന്നാൽ എന്തു
വേണ്ട എന്നു വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ തല ഒന്നു
കുലുങ്ങി: നാഥാ രണ്ടു വാക്കു പറയുന്നതിനാൽ അപ്രിയം തോന്ന
രുതേ. ഞാൻ ദേഹത്തിന്റെ ഉന്നതസ്ഥാനത്തിൽ ഇരുന്നു സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/50&oldid=186092" എന്ന താളിൽനിന്ന് ശേഖരിച്ചത്