താൾ:CiXIV130 1874.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ നാം ബലഹീനർ ആകുമ്പോഴെ ക്രിസ്തൻ തക്കത്തിൽ അഭക്തൎക്കു
വേണ്ടി മരിച്ചു. രോമ. ൫, ൬.

ഒരു ചെറിയ മുറിയിൽ കൊണ്ടു പോയി മേശമേൽ വെച്ചിരുന്ന
ഭക്ഷണത്തെയും പാനീയത്തെയും കാട്ടി, ഇതിനെ നിങ്ങൾ അനു
ഭവിക്കുന്നതിൻ ഇടയിൽ ഞാൻ ബല്ലംഗിശ്ശപാട്ടക്കാരനെ കണ്ടു
നിങ്ങൾ എത്തിയിരിക്കുന്നു എന്നു പറയാം എന്നു ചൊല്ലി വാങ്ങി
പോയി. ആദ്യം ജോനിനു കുറയ ശങ്ക ഉണ്ടായിരുന്നു എങ്കിലും
ഇതു ഇവിടെത്ത മൎയ്യാദ ആയിരിക്കും എന്നു വിചാരിച്ചു നല്ലവണ്ണം
തിന്നുകയും കുടിക്കയും ചെയ്തു. അവൻ തിന്നു തീൎന്ന ശേഷം
താൻ കള്ളരുടെ കൈയിൽനിന്നു രക്ഷിച്ചും മുറിവുകളെ കെട്ടിയുമു
ള്ള വഴിപോക്കൻ വിശേഷവസ്ത്രം ഉടുത്തും പൊന്നും വൈരക്കല്ലും
കൊണ്ടു ഉണ്ടാക്കിയ ചങ്ങലയാൽ അരയിൽ വാൾ കെട്ടിയതും ഭംഗി
യുള്ള തൂവലുകളാൽ അലങ്കൃതമായ തൊപ്പി ഇട്ടതുമായി മുറിയുടെ
അകത്തു വന്നു സന്തോഷിച്ചു: ഹാ എന്റെ പ്രാണനെ രക്ഷിച്ച
തോഴാ എത്തിയൊ? നിങ്ങളെ പോലെ നിങ്ങളുടെ വാക്കും ഇരിക്കു
ന്നു എന്നു ഞാൻ കാണുന്നു. നല്ലവണ്ണം തിന്നുവോ? ദൂരവഴിയിൽ
നിന്നു വന്നതുകൊണ്ടു പൈദാഹങ്ങൾ ഉണ്ടാകാതിരിക്കുന്നില്ല
ല്ലൊ? ഈ കോവിലകത്തുള്ള വെപ്പുകാരനും പാനീയക്കാരനും എ
ന്റെ ഇഷ്ടന്മാർ ആകകൊണ്ടു നിങ്ങൾക്കു വേണ്ടി വല്ലതും ഒരു
ക്കി വെക്കേണം എന്നു ഞാൻ അവരോടു അപേക്ഷിച്ചു. എന്നാൽ
മനസ്സ ഉണ്ടു എങ്കിൽ ഞാൻ രാജാവിന്റെ അറകളെയും ശാലക
ളെയും മറ്റും കാണിക്കാം, എന്ന പറഞ്ഞ ശേഷം ജോൻ അവന്റെ
വഴിയെ നടന്നു അവിടെ കണ്ട മഹത്വങ്ങൾ നിമിത്തം കൂടക്കൂട
സ്തംഭിച്ചു കൈ രണ്ടും കൊട്ടി ഇത്ര മഹിമ ഭൂതലത്തിലെ വേറെ
ഒരു രാജാവിന്നു ഉണ്ടോ എന്നു ചൊല്ലി വളരെ അതിശയിച്ചു പോ
യി. അവൻ എല്ലാം കണ്ടശേഷം ഇനി രാജാവിനെയും കൂട കാ
ണ്മാൻ താല്പൎയ്യം ഉണ്ടോ എന്നു വഴിപോക്കൻ ചോദിച്ചപ്പോൾ
ജോൻ ഒന്നു തുള്ളി നമ്മുടെ പ്രിയ രാജാവായ ജേമ്സിനെ കാണേ
ണ്ടതിന്നു സംഗതി വരുമോ എന്നു സന്തോഷിച്ചു പറഞ്ഞ ഉട
നെ അവന്റെ ഭാവം മാറി: ഹാ എൻ പുരാനേ! രാജാവു കോവി
ലകക്കാരുടെ ഇടയിൽ ദരിദ്രനായ ഒരു നാട്ടുകാരനെ കണ്ടാൽ വെ
റുക്കുന്നില്ലയോ എന്നു ഭയത്തോടെ ചോദിച്ചു. അതിന്നു വഴിപോ
ക്കൻ രാജാവിനെ ഞാൻ നല്ലവണ്ണം അറിയുന്നു നിങ്ങളെ കണ്ടാൽ
ദ്വേഷിക്കുന്നില്ല നിശ്ചയം. ഞാൻ ഇപ്പോൾ നിങ്ങളെ മന്ത്രിശാ
ലയിൽ കൊണ്ടുപോകും. അവിടെ നിങ്ങൾ ഒരു കോണിൽനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/46&oldid=186088" എന്ന താളിൽനിന്ന് ശേഖരിച്ചത്