താൾ:CiXIV130 1874.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവരുടെ വായിൽ ശാപവും കൈപ്പും നിറയുന്നു.
രോമ. ൩, ൧൩. ൩൭

പോയി നല്ല കണക്കിൽ കുടിച്ചു. ഒരു സമയം അവൻ പാതിരാ
ത്രിയോളം മദ്യപാനികളോടു കൂട മദ്യപാനം ചെയ്തു മഹാ വെറിയ
നായി വീട്ടിലേക്കു ചെന്നപ്പോൾ ഭാൎയ്യ ഒന്നു രണ്ടു വാക്കു പറഞ്ഞ
തു നിമിത്തം അവൻ വളരെ കോപിച്ചു തോട്ടച്ചിയുടെ മകളെ ഇ
ന്നുവരെ നീ അനുസരണം പഠിച്ചില്ലല്ലൊ എന്നാൽ ഞാൻ പഠി
പ്പിക്കാം എന്നു ചൊല്ലി തോക്കിനെ അവളുടെ കൈയിൽ കൊടുത്തു
അടിച്ചും ശപിച്ചും ആയുധാഭ്യാസം ശീലിപ്പിച്ചുംകൊണ്ടു മുറിയിൽ
കൂടി നടത്തിച്ചു. ആ നിലവിളി ഉറങ്ങിയിരുന്ന കുട്ടികൾ കേട്ടു എ
ഴുനീറ്റു മഹാ സങ്കടത്തോടെ കരഞ്ഞതിനാലും മസ്തനായ അപ്പ
നു ഒരു കൃപയും തോന്നീട്ടില്ല. പിന്നെ അവൻ മെത്തമേൽ വീ
ണു ഉറങ്ങുമ്പോൾ ഇനി ഞാൻ ഈ ദുഷ്ടജന്തുവിനോടു കൂട പാൎക്ക
രുതു എന്നു അവന്റെ ഭാൎയ്യ പറഞ്ഞു രാത്രിയിൽ തന്നെ കുട്ടികളെ
കൂട്ടി കൊണ്ടു തന്റെ അപ്പന്റെ വീട്ടിൽ പാൎപ്പാൻ പോയി. എ
ന്നതിന്റെ ശേഷം കരുവാൻ കള്ളും കുടിച്ചു നശിക്കയും അവ
ന്റെ ഭാൎയ്യാപുത്രന്മാരും മഹാ വ്യസനത്തിൽ അകപ്പെടുകയും ചെ
യ്തു. കള്ളു കുടിയുടെ ഫലം ഇതാ!

മൂവരുടെ സന്താപം.

വളരെ കാലം വ്യാപാരം ചെയ്തു ബഹു ലാഭം വരുത്തിയ ഒരു
കച്ചവടക്കാരൻ ജനുവരി ഒന്നാം തിയ്യതി: ഇന്നു ഒരു നല്ല നാൾ
വൎഷത്തിന്റെ ആരംഭം തന്നെ; അതുകൊണ്ടു എന്റെ പണിക്കാ
ൎക്കു ഒരു സന്തോഷം ഉണ്ടാക്കുന്നതു ന്യായമല്ലയൊ എന്നു ചൊല്ലി
അവരെ തന്റെ മുറിയിൽ വരുത്തി അവരോടു: ഇന്നു നമുക്കു ഒരു
നല്ല ദിവസം ആകകൊണ്ടു നിങ്ങളിൽ ഓരോരുത്തനു ഒരു സമ്മാ
നത്തെ ഇതാ ഈ മേശമേൽ വെച്ചിരിക്കുന്നു. സമ്മാനം ഇരട്ടി
യായി കാണുന്നുവല്ലൊ. വേദപുസ്തകവും അതിൻ മുകളിൽ കുന്നി
ച്ചു വെച്ച പത്തു ഉറുപ്പികയും തന്നെ. ഉറുപ്പികയാൽ വരുന്ന
സന്തോഷം ക്ഷണികമത്രെ വേദപുസ്തകമാകുന്ന ദൈവവചനം
കൊണ്ടു നിത്യസന്തോഷവും സ്വൎഗ്ഗീയ അവകാശവും വരേണ്ട
തിന്നു സംഗതി ഉണ്ടു. എന്നാൽ രണ്ടിനെയും എടുക്കേണ്ടതിന്നു
ഞാൻ സമ്മതിക്കുന്നില്ല; ഉറുപ്പിക എടുക്കേണം അല്ലെങ്കിൽ ഉറു
പ്പിക അങ്ങു നീക്കി പുസ്തകത്തെ എടുക്കെണം. നിങ്ങൾ നാലു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/41&oldid=186083" എന്ന താളിൽനിന്ന് ശേഖരിച്ചത്